ഗ്രാമപഞ്ചായത്ത് യോഗത്തിനിടെ കൈയാങ്കളി; യു.ഡി.എഫ് അംഗം ദേഹത്ത് പെട്രോള്‍ ഒഴിച്ചു

തിരുവനന്തപുരം തൊളിക്കോട് ഗ്രാമപഞ്ചായത്തില്‍ യോഗത്തിന് ഇടയില്‍ കൈയാങ്കളി. പ്രതിപക്ഷ അംഗമായ അന്‍സര്‍ തോട്ടുമുക്ക് ദേഹത്ത് പെട്രോള്‍ ഒഴിച്ച് ആത്മഹത്യാഭീഷണി മുഴക്കി. പഞ്ചായത്ത് യോഗത്തില്‍ എടുക്കുന്ന തീരുമാനങ്ങളല്ല നടപ്പിലാക്കുന്നത് എന്ന് ആരോപിച്ചായിരുന്നു പ്രതിഷേധം. രാവിലെ പത്തരയ്ക്കായിരുന്ന്ു സംഭവം.

എല്‍ഡിഎഫ് ഭരിക്കുന്ന പഞ്ചായത്തിലെ കോണ്‍ഗ്രസ് അംഗങ്ങളാണ് പ്രതിഷേധിച്ചത്. ജനാധിപത്യ മര്യാദകള്‍ ലംഘിച്ച് പഞ്ചായത്ത് പ്രസിഡന്റും ഭരണസമിതി അംഗങ്ങളും ഏകപക്ഷീയമായി ഫണ്ട് അനുവദിക്കുന്നു എന്ന് അന്‍സര്‍ ആരോപിച്ചു. വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാനാണ് അന്‍സര്‍ തോട്ടുമുക്ക്.

യോഗങ്ങളിലെടുക്കുന്ന എല്‍ഡിഎഫിന്റെ നേതൃത്വത്തിലുള്ള ഭരണ സമിതി മിനിട്സില്‍ രേഖപ്പെടുത്താതെ ആണ് നടപ്പിലാക്കുന്നത് എന്നും യുഡിഎഫ് അംഗങ്ങളുടെ വാര്‍ഡുകളെ അവഗണിക്കുകയാണ്, ഭരണപക്ഷത്തിന്റെ വാര്‍ഡുകളില്‍ മാത്രമേ വികസനപ്രവര്‍ത്തനങ്ങള്‍ നടക്കുന്നുള്ളൂ എന്നുമുള്ള ആരോപണങ്ങള്‍ നേരത്തെ ഉയര്‍ന്നിരുന്നു.

Latest Stories

അശ്വ (AŚVA): സ്കൂൾ വിദ്യാഭ്യാസ രംഗത്ത് വിപ്ലവകരമായ മാറ്റത്തിന് തുടക്കം; ലൗഡേലിൽ പ്രഖ്യാപനം

'ഇത് തിരഞ്ഞെടുപ്പ് ലാക്കാക്കിയുള്ള ബജറ്റ് അല്ല, ആശ വർക്കർമാരുടേയും അംഗനവാടി ജീവനക്കാരുടേയുമുൾപ്പെടെയുള്ള അലവൻസിലെ പരിഷ്കരണം ഉത്തരവാദിത്തം'; കെ എൻ ബാലഗോപാൽ

'തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ സജീവമാകും, രാഹുൽ ഗാന്ധിയുമായി രണ്ട് മണിക്കൂർ എല്ലാം തുറന്ന് സംസാരിച്ചു'; സിപിഐഎമ്മുമായി ചർച്ച നടത്തിയെന്ന വാർത്തകൾ തള്ളി ശശി തരൂർ

'അഞ്ചുവർഷം ജനങ്ങൾക്ക് ഒന്നും കൊടുക്കാത്തവരാണ്, ബജറ്റ് ഭരണ പരാജയത്തിന്റെ ഫസ്റ്റ് ഡോക്യുമെന്റ്'; പി കെ കുഞ്ഞാലിക്കുട്ടി

ഒറ്റ ദിവസം കൂടിയത് 8640 രൂപ, പിടിവിട്ടു സ്വര്‍ണവില; ഒരു പവന് 1,31,160 രൂപ; ഒന്നര ലക്ഷമില്ലാതെ ഒരു പവന്റെ സ്വര്‍ണാഭരണം വാങ്ങാനാവില്ല; ഒറ്റ മാസത്തില്‍ വന്ന വ്യത്യാസം 31,000ല്‍ അധികം രൂപ; വില്‍പന ഇടിഞ്ഞു

ശബരിമല സ്വർണക്കൊള്ള കേസ്; കെ പി ശങ്കരദാസ് വീണ്ടും റിമാൻഡിൽ, എസ് ശ്രീകുമാറിന് ജാമ്യം

സ്വപ്നങ്ങളെ കൊല്ലുന്ന വ്യവസായം

ഞാൻ വിരമിക്കൽ പ്രഖ്യാപിച്ചത് ആ ഒരു കാരണം കൊണ്ടാണ്, എനിക്ക് സഹിക്കാവുന്നതിലും അപ്പുറമായിരുന്നു അത്: യുവരാജ് സിങ്

'പൂച്ച പെറ്റുകിട‌ക്കുന്ന ഖജനാവ്'; ബജറ്റിൽ ജനങ്ങൾ വിശ്വസിക്കരുത്, പത്ത് വർഷം ചെയ്യാതിരുന്ന കാര്യങ്ങൾ ചെയ്യുമെന്ന് പ്രഖ്യാപിക്കുകയാണ്; ആളുകളെ കബളിപ്പിക്കാനുള്ള ബജറ്റെന്ന് വി ഡി സതീശൻ

'രണ്ടു മണിക്കൂറും 53 മിനിട്ടും'; തോമസ് ഐസക്കിനും ഉമ്മൻചാണ്ടിക്കും ശേഷം കേരള നിയമസഭയിലെ ദൈര്‍ഘ്യമേറിയ നാലാമത്തെ ബജറ്റ് അവതരിപ്പിച്ച് കെഎൻ ബാലഗോപാൽ