ഹാദിയയെ വിമാനത്തില്‍ ഡല്‍ഹിയിലെത്തിക്കുമെന്ന് പൊലീസ്

ഹാദിയയെ വിമാനത്തില്‍ ഡല്‍ഹിയിലെത്തിക്കുമെന്ന് പൊലിസ്. വൈക്കം ഡിവൈഎസ്പി കെ സുഭാഷ് ഇക്കാര്യം സ്ഥിരീകരിച്ചത്. എപ്പോള്‍ കൊണ്ടുപോകുമെന്ന കാര്യം വ്യക്തമാക്കാനാകില്ല. ഹാദിയ കേസ് വരുന്ന 27ന് സുപ്രീംകോടതി പരിഗണിക്കാനിരിക്കെയാണ് പൊലീസിന്റെ തീരുമാനം.

27ന് ഉച്ചക്ക് ശേഷം 3 മണിക്കാണ് ഹാദിയ കോടതിയില്‍ നേരിട്ട് ഹാജരാകുന്നത്. ഹാദിയുടെ ഭാഗം കേള്‍ക്കുന്നത് അടച്ചിട്ട കോടതിയിലാകണമെന്ന അച്ഛന്‍ അശോകന്റെ ആവശ്യം കോടതി നിരാകരിച്ചിരുന്നു.

ഇതിനിടെ കേസില്‍ ദേശീയ അന്വേഷണ ഏജന്‍സി സുപ്രീംകോടതിയില്‍ പ്രാഥമിക പരിശോധന റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. സീല്‍വെച്ച കവറിലാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. കേസില്‍ ഗൗരവമായ അന്വേഷണം ആവശ്യമാണെന്നാണ് എന്‍.ഐ.എയുടെ അഭിപ്രായം. കേസില്‍ എന്‍.ഐ.എ നടത്തുന്ന അന്വേഷണം കോടതി അലക്ഷ്യമാണെന്ന് ചൂണ്ടിക്കാട്ടി ഷെഫിന്‍ ജഹാന്‍ ഹര്‍ജി നല്‍കിയിരുന്നു. കോടതി അലക്ഷ്യ ഹര്‍ജി ചൊവ്വാഴ്ച കോടതി പരിഗണിച്ചേക്കും. ഹാദിയയെ ട്രെയിന്‍മാര്‍ഗം ഡല്‍ഹിയിലെത്തിച്ചാല്‍ സംഘപരിവാര്‍ ആക്രമണം ഉണ്ടായേക്കാമെന്ന ആശങ്കകള്‍ക്കിടെയാണ് പൊലീസ് തീരുമാനം

Latest Stories

2018 മുതൽ ചെന്നൈയിൽ കളിക്കുന്നുണ്ട്, പക്ഷെ അവസരങ്ങൾ കിട്ടുന്നില്ല; നിരാശാനെന്ന് വെളിപ്പെടുത്തി സൂപ്പർതാരം

30ാം വയസിലെ പ്രണയം 70ാം വയസില്‍ ദാവൂദിനെ ജയിലിലാക്കി; പരാതി നല്‍കിയ ഭാര്യ മാതാവും ഭാര്യയും ജീവനോടെയില്ല

ഞാന്‍ മുത്തുച്ചിപ്പി വായിച്ചിട്ടില്ല, വിനായകന്‍ സാര്‍ ക്ഷമിക്കണം..; നടന് മറുപടിയുമായി ഉണ്ണി ആര്‍; പിന്നാലെ പ്രതികരിച്ച് വിനായകനും, ചര്‍ച്ചയായി 'ലീല'

വാപ്പയാണ് എന്റെയുള്ളിലെ നടന്റെ റിഥത്തിന് പ്രത്യേകതയുണ്ടെന്ന് ആദ്യം തിരിച്ചറിഞ്ഞത്, അദ്ദേഹമാണ് ആ ടാലന്റ് കണ്ടെത്തിയത്, ബാക്കിയെല്ലാം സംഭവിച്ചത് പിന്നീടാണ്: ഫഹദ് ഫാസിൽ

'അധികാരത്തില്‍ ഒരേ ഒരു രാജാവ്'; റഷ്യന്‍ പ്രസിഡന്റ് പദത്തില്‍ അഞ്ചാംവട്ടം; ചരിത്രമെഴുതി ആന്‍ഡ്രൂസ് സിംഹാസന ഹാളില്‍ പുടിന്റെ സത്യപ്രതിജ്ഞ

സഞ്ജുവിനെതിരെ ഏത് കൊമ്പൻ പന്തെറിഞ്ഞാലും അവനെ ആ ചെക്കൻ അടിച്ചോടിക്കും, ഇന്നലെ പാവം ഖലീലിന് കിട്ടിയത് വമ്പൻ പണിയായിരുന്നു; മത്സരത്തിലെ മനോഹര മുഹൂർത്തം വിവരിച്ച് ഇർഫാൻ പത്താൻ

കോളിവുഡില്‍ ഹൊറര്‍ ട്രെന്‍ഡ്, തമിഴകത്തെ വരള്‍ച്ച മാറുന്നു; 'അരണ്‍മനൈ 4'ന് ഗംഭീര നേട്ടം, കളക്ഷന്‍ റിപ്പോര്‍ട്ട്

ഐപിഎല്‍ 2024: ചെക്കന്‍ സ്‌കെച്ച് ചെയ്തിട്ടുണ്ട്, ഇതിനുള്ള മറുപടി പലിശ സഹിതം കൊടുക്കും, അതാണ് മലയാളികളുടെ ശീലവും

ഹനുമാന്റെ അടുത്ത സുഹൃത്താണ്; ഭൂമി തര്‍ക്കത്തില്‍ ഹനുമാനെ കക്ഷി ചേര്‍ത്ത് യുവാവ്; ഒരു ലക്ഷം പിഴയിട്ട് ഹൈക്കോടതി

IPL 2024: കോഹ്‌ലിയും രോഹിതും അല്ല, അവനാണ് എന്റെ പ്രിയ ഇന്ത്യൻ താരം: പാറ്റ് കമ്മിൻസ്