ജിം ട്രെയിനറുടെ പീഡന പരാതി; ബിഗ് ബോസ് താരം ഷിയാസ് കരീം വിമാനത്താവളത്തില്‍ പിടിയിലായി; കസ്റ്റഡിയിലെടുത്തത് ഗള്‍ഫില്‍ നിന്ന് ചെന്നൈയിലെത്തിയപ്പോള്‍

യുവതിയെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന പരാതിയില്‍ നടന്‍ ഷിയാസ് കരീം പൊലീസ് കസ്റ്റഡിയില്‍. ചെന്നൈ വിമാനത്താവളത്തില്‍ നിന്നാണ് ഷിയാസ് കരീം പിടിയിലായത്. ഇയാള്‍ക്കെതിരെ പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. ഇതേ തുടര്‍ന്ന് ഗള്‍ഫില്‍ നിന്നെത്തിയ ഷിയാസിനെ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ തടഞ്ഞ് വയ്ക്കുകയായിരുന്നു.

കേരളത്തില്‍ നിന്ന് പൊലീസ് സംഘം ചെന്നൈയിലെത്തി നടനെ അറസ്റ്റ് ചെയ്യുമെന്നാണ് ലഭിക്കുന്ന വിവരം. ഹോസ്ദുര്‍ഗ് താലൂക്ക് സ്വദേശിനിയുടെ പരാതിയില്‍ കാസര്‍ഗോഡ് ചന്തേര പൊലീസ് ആണ് ഷിയാസിനെതിരെ കേസെടുത്തിരിക്കുന്നത്. ചെന്നൈ വിമാനത്താവളത്തിലെ കസ്റ്റംസ് അധികൃതര്‍ ചന്തേര പൊലീസിനെ ഇതോടകം വിവരം അറിയിച്ചിട്ടുണ്ട്.

സംസ്ഥാനത്തെ അറിയപ്പെടുന്ന മോഡലും ബിഗ് ബോസ് റിയാലിറ്റി ഷോ താരവുമാണ് ഷിയാസ് കരീം. വിവാഹ വാഗ്ദാനം നല്‍കി ഹോസ്ദുര്‍ഗ് സ്വദേശിനിയായ യുവതിയെ ചെറുവത്തൂര്‍ ദേശീയ പാതയോരത്തെ ഹോട്ടലില്‍ വച്ച് പീഡിപ്പിച്ചതായാണ് പരാതി. എറണാകുളത്തെ ജിമ്മില്‍ വര്‍ഷങ്ങളായി ട്രെയിനര്‍ ആയിരുന്നു പരാതിക്കാരി. ഷിയാസ് ഇവരില്‍ നിന്ന് 11 ലക്ഷത്തിലധികം രൂപ തട്ടിയെടുത്തതായും പരാതിയുണ്ട്.

Latest Stories

ടി-20 ലോകകപ്പ് ചാമ്പ്യന്മാരായ ഇന്ത്യക്ക് കിട്ടിയത് 22 കോടി; ഫിഫ ലോകകപ്പില്‍ ആദ്യ റൗണ്ടിൽ പുറത്താകുന്നവര്‍ക്ക് കിട്ടുക മൂന്നിരട്ടി

ഹോര്‍മൂസ് അടച്ച് ഇറാൻ; തീരുമാനം യുഎസ് ആക്രമണത്തിന് പിന്നാലെ

നിപ രോഗലക്ഷണങ്ങളോടെ ഒരാള്‍ ചികിത്സയില്‍, സ്രവം പരിശോധനയ്ക്കയച്ചു; ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യമന്ത്രി

2026 ഫിഫ ലോകകപ്പ്: കേരളത്തിലും മാഹിയിലും പബ്ലിക് വ്യൂവിങ് അവകാശം ഈഗിൾസ് എഫ്.സി. കേരളയ്ക്ക്,14 ജില്ലകളിലും ഫാൻ പാർക്കുകൾ, മലപ്പുറത്ത് ഏഴ്; പൊതുപ്രദർശനങ്ങൾക്ക് ലൈസൻസ് നിർബന്ധം

കെഎസ്ആർടിസിയിലെ സ്ത്രീകളുടെ സൗജന്യ യാത്ര; സ്വകാര്യ ബസ് മേഖലയെ കടുത്ത പ്രതിസന്ധിയിലാക്കുമെന്ന് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം കൂടി കനത്ത മഴയക്ക് സാധ്യത; ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍, മലവെള്ളപ്പാച്ചില്‍ സാധ്യത പ്രദേശങ്ങളിലും നദിക്കരകളിലും താമസിക്കുന്നവര്‍ക്ക് ജാഗ്രത നിര്‍ദേശം

വയനാട്ടിൽ 5 പേർക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു

സംസ്ഥാനത്ത് വീണ്ടും കാട്ടാന ആക്രമണം; വയനാട് കാട്ടിക്കുളത്ത് പരിക്കേറ്റ തൊഴിലാളി മരിച്ചു

വി ജോയ് സിപിഐഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി; സംസ്ഥാന നേതൃത്വത്തിന്റെ നിര്‍ദ്ദേശം ജില്ലാ കമ്മിറ്റി അംഗീകരിച്ചു

നടിയെ ആക്രമിച്ച കേസ്; അതിജീവിതയുടെ ഹർജി പരിഗണിക്കുന്നതിൽ നിന്നും രണ്ടാമത്തെ ജഡ്ജിയും പിന്മാറി, പിന്മാറിയത് ജസ്റ്റിസ് കൗസര്‍ എടപ്പഗത്ത്