ഗുജറാത്ത് മോഡല്‍ ഡാഷ് ബോര്‍ഡ് സംവിധാനം കേരളത്തിലും; ആസ്ഥാനം ക്ലിഫ് ഹൗസില്‍

ഗുജറാത്ത് മോഡല്‍ ഡാഷ് ബോര്‍ഡ് സംവിധാനം കേരളത്തിലും നടപ്പാക്കണമെന്ന് ശിപാര്‍ശ. ഗുജറാത്ത് സര്‍ക്കാരിന്റെ ഇ ഗവേണന്‍സ് സംവിധാനവും അത് കാര്യക്ഷമമായി നടപ്പാക്കുന്നതിന് വേണ്ടി ഒരുക്കിയ ഡാഷ് ബോര്‍ഡ് സംവിധാനവും ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള സംഘം നേരിട്ട് പോയി സന്ദര്‍ശിക്കുകയും വിലയിരുത്തുകയും ചെയ്തിരുന്നു. ഇത് സംബന്ധിച്ച് തന്റെ നിര്‍ദ്ദേശം ചീഫ് സെക്രട്ടറി മുഖ്യമന്ത്രിയെ അറിയിക്കുകയും ചെയ്തു.

ഈ പഠനത്തിന്റെ അടിസ്ഥാനത്തിലാണ് ഗുജറാത്ത് മോഡല്‍ കേരളത്തില്‍ പ്രാവര്‍ത്തികമാക്കാനുള്ള നീക്കം. ഗുജറാത്തിലേത് പോലെ ഡാഷ് ബോര്‍ഡ് സംവിധാനം മുഖ്യമന്ത്രിയുടെ ഔദ്യോഗവസതിയായ ക്ലിഫ് ഹൗസില്‍ സജ്ജമാക്കാനാണ് ശിപാര്‍ശ. തൃക്കാക്കര ഉപതിരഞ്ഞെടുപ്പ് പ്രചാരണ തിരക്കുകള്‍ക്ക് ശേഷം മുഖ്യമന്ത്രി ഇക്കാര്യത്തില്‍ അന്തിമ തീരുമാനം എടുത്തേക്കും.

പ്രധാനമന്ത്രിയുടെ നിര്‍ദ്ദേശപ്രകാരമാണ് ഗുജറാത്തിലെ ഡാഷ് ബോര്‍ഡ് സംവിധാനത്തെ കുറിച്ച് പഠിക്കാന്‍ കേരള സംഘം പുറപ്പെട്ടത്. ഗുജറാത്ത് സന്ദര്‍ശിച്ച ചീഫ് സെക്രട്ടറി ഡാഷ് ബോര്‍ഡ് സംവിധാനത്തെ വാനോളം പുകഴ്ത്തിയിരുന്നു. കേരളത്തില്‍ മടങ്ങിയെത്തിയ ശേഷം ചീഫ് സെക്രട്ടറി ഗുജറാത്ത് മോഡല്‍ ഡാഷ് ബോര്‍ഡ് സംവിധാനം കേരളത്തിലും നടപ്പാക്കേണ്ടതണെന്ന് സര്‍ക്കാരിനെ അറിയിക്കുകയായിരുന്നു.

Latest Stories

സിദ്ധാർത്ഥ് വരദരാജനും കരൺ ഥാപ്പറിനുമെതിരെ രാജ്യദ്രോഹ കുറ്റം ചുമത്തി അസം പൊലീസ്; ഹാജരാകാൻ നിർദേശം

'അവയവദാന ഏജന്‍സിയെ സാമൂഹിക മാധ്യമങ്ങളിലൂടെ വിമര്‍ശിച്ചു'; നെഫ്രോളജി വിഭാഗം മേധാവിക്ക് മെമ്മോ

ബംഗാളികളെ തിരികെ വരൂ.. ഭായിമാരെ നാട്ടിലേക്ക് വിളിച്ച് മമത; മടങ്ങുന്നവർക്ക് മാസം 5000 രൂപ വാഗ്ദാനം

സംസ്ഥാനത്ത് ഇന്ന് തീവ്ര മഴ; മൂന്ന് ജില്ലകളിൽ ഓറഞ്ച് അലേർട്ട്, പാലക്കാട് ജില്ലയിലെ സ്കൂളുകൾക്ക് അവധി

അലാസ്‌ക കൂടിക്കാഴ്ചക്ക് പിന്നാലെ മോദിയെ വിളിച്ച് പുടിന്‍; വിവരങ്ങള്‍ കൈമാറിയതിന് നന്ദി അറിയിച്ച് മോദി

Asia Cup 2025: ഇന്ത്യൻ ടീം പ്രഖ്യാപനം വരുന്നു, മൂന്ന് സൂപ്പർ താരങ്ങൾ പുറത്ത്!

ബിജെപിയുടെ നേട്ടത്തിനായി പിന്നാക്ക വിഭാഗങ്ങളുടെ വോട്ട് വോട്ടര്‍ പട്ടികയില്‍ നിന്ന് ഒഴിവാക്കി; തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ വിമര്‍ശനവുമായി അഖിലേഷ് യാദവ്

'ഈ മത്സരം നടക്കില്ലെന്ന് എനിക്ക് ഉറപ്പാണ്'; ഏഷ്യാ കപ്പിലെ ഇന്ത്യ-പാക് പോരാട്ടത്തെക്കുറിച്ച് കേദാർ ജാദവ്

പ്രണയം നിരസിച്ച 17കാരിയുടെ വീടിന് നേരെ ബോംബേറ്; പ്രതികളെ പിടികൂടി പൊലീസ്

റിട്ട. ജഡ്ജി സുധാന്‍ഷു ധൂലിയ സെര്‍ച്ച് കമ്മറ്റി ചെയര്‍പേഴ്സണ്‍; വിസി നിയമനത്തിൽ പുതിയ ഉത്തരവുമായി സുപ്രീം കോടതി