ഗതാഗത കുരുക്കില്‍പ്പെട്ട് മണ്ഡപത്തിലെത്താന്‍ വൈകി, ഒടുവില്‍ വരനും കൂട്ടരെയും രക്ഷിച്ചത് കൊച്ചി മെട്രോ

മുഹൂര്‍ത്തം തെറ്റാതെ വിവാഹപ്പന്തലില്‍ എത്താന്‍ സഹായിച്ച കൊച്ചി മെട്രോയ്ക്ക് നന്ദി പറഞ്ഞ് ദമ്പതികള്‍. പാലക്കാട് സ്വദേശിയായ രഞ്ജിത്കുമാറും എറണാകുളം സ്വദേശിയായ ധന്യയുമാണ് ഗതാഗതകുരുക്കില്‍പ്പെട്ട് സമയം വൈകിയപ്പോള്‍ മെട്രോ തുണയായ അനുഭവം വിവരിക്കുന്നത്.

പാലക്കാട് നിന്ന് എറണാകുളത്തെ വിവാഹപ്പന്തലിലേക്ക് കാറില്‍ എത്താനായിരുന്നു വരന്റെ വീട്ടുകാര്‍ തീരുമാനിച്ചത്. സാധാരണ മൂന്നരമണിക്കൂറില്‍ പാലക്കാട് നിന്ന് എറണാകുളത്ത് എത്താം. അല്‍പ്പം നേരത്തെ എത്താം എന്ന പ്രതീക്ഷയില്‍ രാവിലെ ആറു മണിക്ക് ഇറങ്ങി. എന്നാല്‍ 11 മണിയാകാറായിട്ടും 30 കിലോമീറ്റര്‍ ഓടിയെത്താന്‍ ബാക്കിയുണ്ടായിരുന്നു. എങ്ങനെ മൂഹൂര്‍ത്തത്തിന് മുന്‍പ് എത്തുമെന്ന് ആലോചിച്ചപ്പോഴാണ് കൊച്ചി മെട്രോയെന്ന വഴി തെളിഞ്ഞത്.

“സമയം വൈകി തുടങ്ങിയപ്പോള്‍ വിളി വന്നു വേഗം എത്തണമെന്ന്. അങ്ങനെയാണ് മെട്രോ നോക്കാം എന്ന് തോന്നിയത്. ആലുവ സ്‌റ്റേഷനിലെത്തിയപ്പോള്‍ ടിക്കറ്റെടുക്കാന്‍ നീണ്ട നിര. എന്റെ കല്യാണമാണ്, എനിക്ക് വേഗം എത്തേണ്ട ആവശ്യമുണ്ട്. അങ്ങനെ ടിക്കറ്റ് കിട്ടി, വേഗമെത്തി പിന്നെ വണ്ടി പിടിച്ച് നേരെ മണ്ഡപത്തില്‍ ഓടിക്കയറുകയായിരുന്നു”. രഞ്ജിത് കുമാര്‍ പറഞ്ഞു.

https://www.facebook.com/KochiMetroRail/videos/1720605507960956/

ദമ്പതികള്‍ അനുഭവം വിവരിക്കുന്ന വീഡിയോ കൊച്ചി മെട്രോയുടെ ഫേയ്‌സ്ബുക്ക് പേജാണ് പോസ്റ്റ് ചെയ്തിരിക്കുന്നത്. കൊച്ചി മെട്രോ, ദന്പതികള്‍ക്ക് കൊച്ചിവണ്‍കാര്‍ഡ് സമ്മാനമായും നല്‍കി.

Latest Stories

സിംഹക്കഥയുമായി സുരാജും കുഞ്ചാക്കോ ബോബനും; 'ഗ്ർർർ' തിയേറ്ററുകളിലേക്ക്

ഒരു മകളുടെ അച്ഛനോടുള്ള ഗാഢമായ സ്‌നേഹത്തെപ്പോലും പരിഹാസത്തോടെ കാണുന്നുവെന്നത് വിഷമമുണ്ടാക്കി; വൈകാരിക കുറിപ്പുമായി മനോജ് കെ ജയൻ

ഞാൻ അഭിനയിച്ച ആ ചിത്രം മോഹൻലാൽ സിനിമയുടെ റീമേക്കാണെന്ന് തിരിച്ചറിഞ്ഞത് ഈയടുത്ത്..: സുന്ദർ സി

ക്ലാസ് ഈസ് പെർമനന്റ്; പഞ്ചാബിനെ എറിഞ്ഞുവീഴ്ത്തി രവീന്ദ്ര ജഡേജ

അത് അവർ തന്നെ കൈകാര്യം ചെയ്യും; ഇളയരാജയുടെ പരാതിയിൽ പ്രതികരണമറിയിച്ച് രജനികാന്ത്

ദാസേട്ടന്റെ മകനായിട്ട് ഇത്ര കഴിവുകളേയൊളളൂ എന്ന തരത്തില്‍ താരതമ്യം കേട്ടിട്ടുണ്ട്: വിജയ് യേശുദാസ്

റയലിനേക്കാളും ജിറോയാനോയെക്കാളും നന്നായി കളിച്ചിട്ടും ഞങ്ങളെ അത് ബാധിച്ചു, അല്ലെങ്കിൽ കിരീടം ഞങ്ങൾ അടിക്കുമായിരുന്നു; സാവി പറയുന്നത് ഇങ്ങനെ

IPL 2024: മത്സരത്തിനിടെ ചെന്നൈ ആരാധകർക്ക് കിട്ടിയത് നിരാശ വാർത്ത, ടീമിന് വമ്പൻ പണി

പുലിമുട്ട് നിര്‍മ്മാണം പൂര്‍ത്തികരിച്ചു; വിഴിഞ്ഞം തുറമുഖത്തിന്റെ ട്രയല്‍റണ്‍ അടുത്ത മാസം; കപ്പലുകള്‍ ഈ വര്‍ഷം തന്നെ അടുപ്പിക്കാന്‍ തിരക്കിട്ട നീക്കം

IPL 2024: അവന്‍ കാര്യങ്ങള്‍ ഇനിയും പഠിക്കാനിരിക്കുന്നതേയുള്ളു; ഗുജറാത്തിന്‍റെ പ്രശ്നം തുറന്നുകാട്ടി മില്ലര്‍