ഭിന്നശേഷിക്കാരായ എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും എസ്.എസ്.എല്‍.സി പരീക്ഷയ്ക്ക് ഗ്രേസ് മാര്‍ക്ക്

ശ്രവണ വൈകല്യമുള്ളവര്‍, ബുദ്ധിപരമായ വെല്ലുവിളികള്‍ നേരിടുന്നവര്‍ എന്നീ വിഭാഗം വിദ്യാര്‍ത്ഥികള്‍ക്ക് എസ്എസ്എല്‍സി പരീക്ഷയ്ക്ക് ഓരോ വിഷയത്തിനും നല്‍കുന്ന ഗ്രേസ് മാര്‍ക്ക് ഇതര ഭിന്നശേഷി വിഭാഗക്കാര്‍ക്കും അനുവദിക്കുമെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. 25 ശതമാനം ഗ്രേസ് മാര്‍ക്കാണ് ഓരോ വിഷയത്തിനും ഇത്തരത്തില്‍ ലഭിക്കുക.

ഭിന്നശേഷി വിഭാഗത്തില്‍പ്പെടുന്ന എല്ലാ കുട്ടികള്‍ക്കും ഒരു വിവേചനവും കൂടാതെ ആര്‍.പി.ഡബ്ല്യു.ഡി. ആക്ട് (RPWD ACT) 2016 ന്റെ അന്തഃസത്ത ഉള്‍ക്കൊണ്ട് ഗ്രേസ് മാര്‍ക്ക് അനുവദിക്കാനാണ് തീരുമാനമെന്ന് വിദ്യാഭ്യാസമന്ത്രി വി.ശിവന്‍കുട്ടി പറഞ്ഞു.

പുതിയ തീരുമാനം അനുസരിച്ച് 21 തരം വൈകല്യങ്ങള്‍ നേരിടുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ഗ്രേസ് മാര്‍ക്കിന് അര്‍ഹതയുണ്ടാകും. ഗ്രേസ് മാര്‍ക്കും എല്ലാ വിഭാഗം വിദ്യാര്‍ത്ഥികള്‍ക്കും അനുവദിക്കണമെന്നത് ദീര്‍ഘനാളത്തെ ആവശ്യമാണ്. വിദ്യാര്‍ത്ഥികള്‍ക്ക് ഈ തീരുമാനം ഏറെ ആശ്വാസം നല്‍കുമെന്ന് മന്ത്രി വി.ശിവന്‍കുട്ടി വ്യക്തമാക്കി.

Latest Stories

തൃണമൂൽ കോൺഗ്രസ് സംഘടനാ തലത്തിൽ വൻ അഴിച്ചുപണി; വിമത കലാപം രൂക്ഷമായതോടെ മമത ബാനർജിയുടെ നിർണായക നീക്കം

ഞാൻ രോഹിത് ഭായിയോട് സംസാരിച്ചു, അദ്ദേഹം റീപ്ലേ കണ്ടിരുന്നു, സാരമില്ലെന്നാണ് പറഞ്ഞത്: ശുഭ്മൻ ഗിൽ

'ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കാന്‍ തന്നേയും എഡിജിപി ശ്രീജിത്തിനേയും ബോധപൂര്‍വം മാറ്റി നിര്‍ത്തി'; വെളിപ്പെടുത്തലുമായി എ പത്മകുമാര്‍

സംസ്ഥാനത്ത് മഴ കുറയുന്നു; ഇന്ന് നാല് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

യുഎസ്- ഇറാൻ സംഘർഷം: സമാധാന കരാറിൽ ഇന്ന് ഒപ്പിടുമെന്ന് ഡൊണാൾഡ് ട്രംപ്; ഹോർമുസ് വീണ്ടും തുറക്കുമെന്നും പ്രഖ്യാപനം

'ഞങ്ങൾക്ക് ബ്രസീലിനെ തോൽപ്പിക്കണമായിരുന്നു, പക്ഷെ ഈ സമനിലയിൽ ഞങ്ങൾ സന്തോഷിക്കുന്നു'; മൊറോക്കോ പരിശീലകൻ മുഹമ്മദ് ഒഹാബി

മൊറോക്കോ വളരെ ശക്തരാണ്, അവരെ തോൽപ്പിക്കുക എന്നത് ഒരു വെല്ലുവിളിയാണെന്ന് എനിക്ക് അറിയാമായിരുന്നു: വിനീഷ്യസ് ജൂനിയർ

ബ്രസീലിനെ സമനിലപ്പൂട്ടിൽ തളച്ച് മൊറോക്കോ; നെയ്മറിന്റെ അഭാവം ടീമിനെ ബാധിച്ചെന്ന് ആരാധകർ

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ