കണ്ണൂർ സെൻട്രൽ ജയിലിലെ ഗോവിന്ദച്ചാമിയുടെ ജയിൽചാട്ടം; അസിസ്റ്റന്റ് ജയിൽ സൂപ്രണ്ടിന് വീഴ്ച്ച സംഭവിച്ചുവെന്ന് ജയിൽ ഡിഐജിയുടെ റിപ്പോർട്ട്

കണ്ണൂർ സെൻട്രൽ ജയിലിലെ ഗോവിന്ദച്ചാമിയുടെ ജയിൽചാട്ടത്തിൽ അസിസ്റ്റന്റ് ജയിൽ സൂപ്രണ്ടിന് വീഴ്ച്ച സംഭവിച്ചുവെന്ന് ജയിൽ ഡിഐജിയുടെ റിപ്പോർട്ട്. റിപ്പോർട്ട് ജയിൽ ഡിജിപിക്ക് സമർപ്പിച്ചു. സിസിടിവി നിരീക്ഷണത്തിന് ആളില്ലാതിരുന്നത് ഉദ്യോഗസ്ഥ ക്ഷാമം മൂലമെന്നും അന്വേഷണ റിപ്പോർട്ടിലുണ്ട്.

ഗോവിന്ദചാമിക്ക് ജയിൽ ചാടാൻ മറ്റാരുടെയും സഹായം ലഭിച്ചില്ലെന്നും ജയിൽ ഡിഐജിയുടെ അന്വേഷണ റിപ്പോർട്ടിൽ പറയുന്നു. ആസൂത്രണം സംബന്ധിച്ച കാര്യങ്ങൾ അറിയുന്നതിൽ അസിസ്റ്റന്റ് ജയിൽ സൂപ്രണ്ടിന് വീഴ്ച്ച സംഭവിച്ചു. ഗോവിന്ദചാമിക്ക് മറ്റാരുടെയും സഹായം ലഭിച്ചില്ലെന്നും ജയിൽ ജീവനക്കാരോ തടവുകാരോ സഹായിച്ചില്ലെന്നും അന്വേഷണ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.

ഗോവിന്ദചാമിക്ക് സഹതടവുകാരുമായി കാര്യമായ ബന്ധം ഉണ്ടായിരുന്നില്ല. റിമാൻഡ് തടവുകാർ ഉണക്കാനിട്ടിരുന്ന തുണി ജയിൽ ചാട്ടത്തിന് ഉപയോഗിച്ചത്. അഴികൾ മുറിച്ചത് എങ്ങനെയെന്ന കാര്യത്തിൽ വിശദമായ അന്വേഷണം വേണമെന്ന് റിപ്പോർട്ടിൽ ശിപാർശ ചെയ്യുന്നുണ്ട്. ആസൂത്രണം സംബന്ധിച്ച കാര്യങ്ങൾ അറിയാൻ കഴിഞ്ഞില്ല എന്നും റിപ്പോർട്ടിൽ ഉണ്ട്.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ