'പരിഭവമില്ല, ക്ഷണം കിട്ടിയവര്‍ പോകട്ടെ, ആസ്വദിക്കട്ടെ'; മുഖ്യമന്ത്രിയുടെ ക്രിസ്മസ് വിരുന്നിന് ക്ഷണിക്കാത്തതില്‍ ഗവര്‍ണര്‍

മുഖ്യമന്ത്രി ഒരുക്കുന്ന ക്രിസ്മസ് വിരുന്നിന് ക്ഷണിക്കാത്തത്തില്‍ പ്രതികരിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. വിരുന്നിന് ക്ഷണിക്കാത്തതില്‍ പരിഭവമില്ലെന്നും ക്ഷണം ലഭിച്ചവര്‍ പോകട്ടെയെന്നും വിരുന്ന് ആസ്വദിക്കട്ടെയെന്നും അദ്ദേഹം പറഞ്ഞു.

ലോകമെങ്ങും മാറ്റം സംഭവിക്കുകയാണ്. മാറ്റത്തെ ഉള്‍ക്കൊള്ളാനാകണം. മാറ്റത്തെ എതിര്‍ക്കുന്നതാണ് വേദനാജനകമെന്നും അദ്ദേഹം പ്രതികരിച്ചു. ഗവര്‍ണറും സര്‍ക്കാരും തമ്മിലെ തുറന്ന പോരിനിടെയാണ് ക്രിസ്മസ് വിരുന്ന്.

മുഖ്യമന്ത്രിയുടെ ക്രിസ്മസ് വിരുന്ന് ഇന്ന് ഉച്ചക്ക് മസ്‌കറ്റ് ഹോട്ടലിലാണ് ഒരുക്കിയിരിക്കുന്നത്. മന്ത്രിമാര്‍, പ്രതിപക്ഷ നേതാവ്, മറ്റു രാഷ്ട്രീയ നേതാക്കള്‍, മതമേലധ്യക്ഷന്മാര്‍ എന്നിവര്‍ക്ക് വിരുന്നിലേക്ക് ക്ഷണമുണ്ട്.

നേരത്തെ രാജ്ഭവനില്‍ ഒരുക്കിയ ക്രിസ്മസ് വിരുന്നിലേക്ക് മുഖ്യമന്ത്രിയ്ക്കും മന്ത്രിമാര്‍ക്കും ക്ഷണമുണ്ടായിരുന്നുവെങ്കിലും ആരും പങ്കെടുത്തിരുന്നില്ല. ഡിസംബര്‍ 14 ന് ഒരുക്കിയ ക്രിസ്തുമസ് വിരുന്നിലേക്ക് ഗവര്‍ണര്‍ മുഖ്യമന്ത്രിയേയും മന്ത്രിമാരേയും പ്രതിപക്ഷ നേതാവിനെയും ക്ഷണിച്ചിരുന്നെങ്കിലും എല്ലാവരും ക്ഷണം നിരസിച്ചിരുന്നു.

ഈ വര്‍ഷം തലസ്ഥാനത്ത് നടന്ന ഓണാം വാരാഘോഷ സമാപന പരിപാടിയില്‍ സര്‍ക്കാര്‍ തന്നെ ഒഴിവാക്കിയതില്‍ ഗവര്‍ണര്‍ മുന്‍പ് നീരസം പ്രകടിപ്പിച്ചിരുന്നു.

Latest Stories

'മൂന്ന് വര്‍ഷം കൂടെയുണ്ടായിരുന്നിട്ടും അവന്‍റെ കഴിവ് തിരിച്ചറിയാന്‍ എനിക്കായില്ല'; ക്യാപ്റ്റന്‍സി കരിയറിലെ തന്‍റെ ഏറ്റവും വലിയ തെറ്റ് വെളിപ്പെടുത്തി ഗംഭീര്‍

കാർ സീറ്റുകളിലെ പഞ്ഞി ക്യാൻസറിന് കാരണമാകുന്നുവെന്ന് പഠനം!

വൃത്തികെട്ട കോമാളി വേഷം, അറപ്പാകുന്നു..; സന്നിധാനന്ദനെയും വിധു പ്രതാപിനെയും അധിക്ഷേപിച്ച് പോസ്റ്റ്, ചര്‍ച്ചയാകുന്നു

50 ആം വയസിലും അവൻ ലോകകപ്പ് കളിക്കാൻ ഇന്ത്യൻ ടീമിൽ ഉണ്ടാകണം, അത്രയും മിടുക്കനായ താരമാണവൻ: യോഗ്‌രാജ് സിംഗ്

മുഖ്യമന്ത്രി പദത്തില്‍ നിന്ന് കെജ്രിവാളിനെ നീക്കണം; ഹര്‍ജി തള്ളി സുപ്രീംകോടതി

മിഖായില്‍ മിഷുസ്റ്റിന്‍ വീണ്ടും റഷ്യന്‍ പ്രധാനമന്ത്രി; നിയമന ഉത്തരവിറക്കി പുടിന്‍; മന്ത്രിസഭാംഗങ്ങളെ ഉടന്‍ തിരഞ്ഞെടുക്കും

ലൈംഗിക പീഡനം; മദ്രസ ഇമാമിനെ കൊലപ്പെടുത്തി വിദ്യാർത്ഥികള്‍, പ്രായപൂർത്തിയാവാത്ത ആറ് പേർ കസ്റ്റഡിയിൽ

ദുബായില്‍ നിന്ന് പറന്ന് നേരെ പോളിംഗ് ബൂത്തിലേക്ക് ഓടി..; കുറിപ്പുമായി രാജമൗലി, അഭിനന്ദിച്ച് സോഷ്യല്‍ മീഡിയ

IPL 2024: 8 മത്സരങ്ങള്‍, 7 ടീമുകള്‍, ശേഷിക്കുന്നത് മൂന്ന് സ്ഥാനങ്ങള്‍; വഴിമുടക്കികളാവാന്‍ മുംബൈയും പഞ്ചാബും

IPL 2024: ഞാൻ ടീം അംഗങ്ങളോട് അത് ചോദിക്കാൻ പോകുകയാണ്, തോൽവിക്ക് പിന്നാലെ സഞ്ജു പറയുന്നത് ഇങ്ങനെ