സർവകലാശാല വിസി നിയമനത്തിൽ നിന്ന് മുഖ്യമന്ത്രിയെ മാറ്റണം; സുപ്രീംകോടതിയിൽ ഹർജിയുമായി ഗവർണർ

ഡിജിറ്റൽ, സാങ്കേതിക സർവകലാശാല വൈസ് ചാൻസിലർ നിയമന പ്രക്രിയയിൽ നിന്ന് മുഖ്യമന്ത്രിയെ മാറ്റണമെന്ന ​ആവശ്യവുമായി ​സുപ്രീംകോടതിയിൽ ഹർജി നൽകി ഗവർണർ. സെർച്ച് കമ്മിറ്റിയിൽ യുജിസി പ്രതിനിധി വേണമെന്നും സുപ്രീംകോടതി ഉത്തരവ് പരിഷ്കരിക്കണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്. പുതിയതായി നിയമിച്ച പാനലിൽ പേരുകൾ സമർപ്പിക്കേണ്ടത് ചാൻസിലർക്ക് ആണെന്നും ഗവർണർ വ്യക്തമാക്കി.

വൈസ് ചാൻസിലർ നിയമനത്തിൽ മുഖ്യമന്ത്രി നിശ്ചയിക്കുന്ന മുൻഗണനാക്രമത്തിലാണ് ഗവർണർ നിയമനം നടത്തേണ്ടത് എന്നായിരുന്നു സുപ്രീംകോടതിയുടെ ഉത്തരവ്. സെർച്ച് കമ്മിറ്റി നൽകുന്ന പാനലിൽ മുഖ്യമന്ത്രിക്ക് മുൻഗണനാക്രമം നിശ്ചയിക്കാമെന്നും അതേ മുൻഗണനാക്രമത്തിൽ നിയമനം നടത്തണമെന്നുമാണ് സുപ്രീംകോടതി ഉത്തരവിട്ടത്.

മുഖ്യമന്ത്രിയുടെ ശുപാർശയിൽ എതിർപ്പുണ്ടെങ്കിൽ ചാൻസലർ സുപ്രീംകോടതിയെ അറിയിക്കണം. തുടർന്ന് ഇക്കാര്യത്തിൽ സുപ്രീംകോടതി അന്തിമ തീരുമാനമെടുക്കുമെന്നും ഉത്തരവിൽ പറയുന്നുണ്ട്. സെർച്ച് കമ്മിറ്റി നിർദേശിക്കുന്ന പേരുകൾ മുൻഗണന ക്രമം നിശ്ചയിച്ച് രണ്ടാഴ്ച്ചയ്ക്കുളളിൽ ചാൻസിലറിന് നൽകണമെന്നാണ് നിർദേശം. പേരുകളിൽ എതിർപ്പില്ലെങ്കിൽ ചാൻസിലറായ ഗവർണർ രണ്ടാഴ്ച്ചയ്ക്കുള്ളിൽ വിസി നിയമനം നടത്തണമെന്നും ഉത്തരവിലുണ്ട്.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ