ഗവര്‍ണറുടെ വെളിപ്പെടുത്തല്‍; മൂന്ന് ഉദ്യോഗസ്ഥര്‍ പ്രതിസന്ധിയില്‍

സര്‍വകലാശാലകളില്‍ നടക്കുന്ന രാഷ്ട്രീയ ഇടപെടലുകളെ കുറിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ വെളിപ്പെടുത്തലുകളോടെ രംഗത്തെത്തിയതിനെ തുടര്‍ന്ന് പ്രതിസന്ധിയിലായി മൂന്ന് ഉന്നത ഉദ്യേഗസ്ഥര്‍. കേരള സര്‍വകലാശാല വൈസ് ചാന്‍സലര്‍, അഡ്വക്കറ്റ് ജനറല്‍, കണ്ണൂര്‍ സര്‍വകലാശാല വൈസ് ചാന്‍സലര്‍ എന്നിവരാണ് ഗവര്‍ണരുടെ ചോദ്യങ്ങള്‍ക്ക് മുന്നില്‍ പ്രതിസന്ധിയിലായത്.

കണ്ണൂര്‍ സര്‍വകലാശാലയിലെ വിസി നിയമനവുമായി ബന്ധപ്പെട്ട് അഡ്വക്കറ്റ് ജനറല്‍ കെ.ഗോപാലകൃഷ്ണ കുറുപ്പ് തെറ്റിദ്ധരിപ്പിച്ചതായാണ് ഗവര്‍ണറുടെ ആരോപണം. വൈസ് ചാന്‍സലറുടെ നിയമനം നടന്നിരിക്കുന്നത് ചട്ടപ്രകാരമല്ല എന്ന് തന്നെയാണ് ഗവര്‍ണര്‍ ആവര്‍ത്തിക്കുന്നത്.

അതേ സമയം ഡി ലിറ്റ് വിവാദത്തില്‍ ഗവര്‍ണര്‍ ഉന്നയിച്ച വിമര്‍ശനങ്ങള്‍ക്ക് കേരള സര്‍വകലാശാലയോ വിസിയോ ഇത് വരെ മറുപടി നല്‍കിയിട്ടില്ല. രാഷ്ട്രപതിക്ക് നല്‍കിയ ഡി ലിറ്റ് സിന്‍ഡിക്കേറ്റ് തളളിയെന്ന് അറിയിച്ച് കേരള സര്‍വകലാശാലയിലെ വിസി ഗവര്‍ണര്‍ക്ക് നല്‍കിയ കത്ത് കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു. ഔദ്യോഗിക നോട്ട്പാഡ് ഉപയോഗിക്കാതെ കൈപ്പടയില്‍ എഴുതിയാണ് കത്ത് നല്‍കിയത്. കത്തിനെ പരാമര്‍ശിച്ച് രണ്ടുവരി തെറ്റില്ലാതെ എഴുതാനറിയാത്ത വ്യക്തി എങ്ങനെ വൈസ് ചാന്‍സലറായി തുടരുമെന്ന ചോദ്യവും ഗവര്‍ണര്‍ ഉന്നയിച്ചിരുന്നു. രാഷ്ട്രപതിക്കു ഡി ലിറ്റ് നല്‍കണമെന്ന ശിപാര്‍ശ കേരള സര്‍വകലാശാല തള്ളിയതു ബാഹ്യഇടപെടല്‍ കാരണമാണെന്നും അദ്ദേഹം ആരോപിച്ചിരുന്നു.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ