കോതമംഗലം ചെറിയ പള്ളി സര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന് ഹൈക്കോടതി

സഭാതർക്കത്തിന്റെ കേന്ദ്ര സ്ഥാനമായി മാറിയിരിക്കുന്ന കോതമംഗലത്തെ നൂറ്റാണ്ടുകൾ പഴക്കമുള്ള മാർത്തോമ ചെറിയ പള്ളി സര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന് ഹൈക്കോടതി നിർദേശം നൽകി. ഇതിനായി ജില്ലാ കളക്ടറെ ചുമതലപ്പെടുത്തി. പള്ളിയില്‍ തമ്പടിച്ചിരിക്കുന്നവരെ  ഒഴിപ്പിച്ചിട്ട് വേണം ഏറ്റെടുക്കാനെന്നും കോടതി  നിര്‍ദേശം നല്‍കി. സുപ്രീം കോടതി വിധി നടപ്പാക്കാൻ ഇടപെടണം എന്നാവശ്യപ്പെട്ട് ഓർത്തഡോക്സ്‌ സഭ നൽകിയ ഹർജിയിലാണ്  ഹൈക്കോടതി ഉത്തരവ്.

കോതമംഗലം ചെറിയ പള്ളിയില്‍ എക്‌സിക്യൂട്ടീവ് മജിസ്‌ട്രേറ്റിന്റെ അധികാരം കളക്ടര്‍ ഉപയോഗിക്കണം. ക്രമസമാധാന പ്രശ്‌നം ഉണ്ടാകില്ലെന്ന് ഉറപ്പ് വരുത്തണമെന്ന് നിര്‍ദ്ദേശം. മതപരമായ ചടങ്ങുകള്‍ക്ക് വിട്ട്‌ നല്‍കുന്നത് അതിനുശേഷം മാത്രമായിരിക്കുമെന്നും കോടതി വ്യക്തമാക്കി. അതേസമയം,  പ്രാര്‍ത്ഥന നടത്താന്‍ തോമസ് പോള്‍ റമ്പാന് പൊലീസ് സംരക്ഷണം നല്‍കണമെന്നും ഹൈക്കോടതി വ്യക്തമാക്കിയിട്ടുണ്ട്. ഭരണഘടനാപരമായ നിയമവാഴ്ച ഉറപ്പാക്കേണ്ടത് സര്‍ക്കാരിന്റെ ചുമതലയാണ്. നിസ്സഹായവസ്ഥ ചൂണ്ടിക്കാട്ടി സര്‍ക്കാരിന് ചുമതലയില്‍ നിന്നൊഴിയാനാകില്ലെന്നും കോടതി വ്യക്തമാക്കി. പള്ളിയിൽ പ്രവേശിക്കുന്നതിന് തോമസ് പോൾ റമ്പാൻ പല തവണ എത്തിയെങ്കിലും യാക്കോബായ വിഭാഗത്തിന്റെ എതിർപ്പിനെ തുടർന്ന് പിൻവാങ്ങേണ്ടി വന്നിരുന്നു.

Latest Stories

IPL 2024: സാക്ഷി ചേച്ചി പറഞ്ഞാൽ ഞങ്ങൾക്ക് കേൾക്കാതിരിക്കാൻ പറ്റുമോ, നേരത്തെ മത്സരം തീരത്തിന്റെ ക്രെഡിറ്റ് ധോണിയുടെ ഭാര്യക്ക്; സംഭവം ഇങ്ങനെ

രാജുവിന്റെയും സുപ്രിയയുടെയും കാര്യത്തിൽ പലരും തെറ്റിദ്ധരിച്ചിരിക്കുന്നത്, ലൗ അറ്റ് ഫസ്റ്റ് സൈറ്റ്, ഉടനെ കെട്ടി എന്നാണ്, എന്നാൽ അങ്ങനെയല്ല: മല്ലിക സുകുമാരൻ

IPL 2024: ജയിച്ചെങ്കിലും ഞാൻ നിരാശനാണ്, അസ്വസ്ഥത തോന്നുന്നു ഇപ്പോൾ; ഹൈദരാബാദിനെതിരായ തകർപ്പൻ വിജയത്തിന് പിന്നാലെ ഋതുരാജ് പറയുന്നത് ഇങ്ങനെ

എനിക്ക് ഇഷ്ടപ്പെട്ടു, സാമൂഹ്യപ്രസക്തിയുള്ള സിനിമയാണ്, 'പഞ്ചവത്സര പദ്ധതി' ഓരോ മലയാളിയും കണ്ടിരിക്കണം: ശ്രീനിവാസന്‍

ഗുജറാത്തില്‍ 600 കോടിയുടെ വൻ മയക്കുമരുന്ന് വേട്ട

എന്റെ അച്ഛന്‍ പോലും രണ്ടുതവണ വിവാഹം കഴിച്ചു, പിന്നെന്താണ്.. നിക്ക് എനിക്ക് സുന്ദരന്‍ തന്നെ; പരിഹാസങ്ങള്‍ക്കെതിരെ വരലക്ഷ്മി

ആവേശത്തിന് ശേഷം വീണ്ടും ഫഹദ്; അൽത്താഫ് സലിം ചിത്രം 'ഓടും കുതിര ചാടും കുതിര' ചിത്രീകരണം ആരംഭിച്ചു

ടി20 ലോകകപ്പ് 2024: സഞ്ജു ടീമില്‍ ഉണ്ടെങ്കിലും ഇല്ലെങ്കിലും ഒന്നും സംഭവിക്കാന്‍ പോവുന്നില്ല; തുറന്നടിച്ച് ചോപ്ര

സംസ്ഥാനത്ത് ഉടൻ ലോഡ്‌ ഷെഡിംഗ് ഉണ്ടാവില്ല; അപ്രഖ്യാപിത പവർകട്ട് മനപൂർവമല്ലെന്ന് വൈദ്യുതി മന്ത്രി കെ കൃഷ്ണന്‍കുട്ടി

ഇറങ്ങി പോടാ ചെക്കാ, ബൗണ്ടറി ലൈനിൽ നിന്ന് കോഹ്‌ലിയുടെ ആക്രോശം; വീഡിയോ വൈറൽ