സെക്യൂരിറ്റി ജീവനക്കാരും മനുഷ്യരാണ്; തൊഴിലുടമ ഇരിപ്പിടവും കുടയും ഉള്‍പ്പെടെയുള്ള സൗകര്യങ്ങള്‍ നല്‍കണമെന്ന് സര്‍ക്കാര്‍

സംസ്ഥാനത്ത് സെക്യൂരിറ്റി ജീവനക്കാര്‍ക്ക് തൊഴിലുടമ ഇരിപ്പിടം ഉള്‍പ്പെടെയുള്ള സൗകര്യങ്ങള്‍ നല്‍കണമെന്ന് തൊഴില്‍ വകുപ്പ്. വേനല്‍ക്കാലം ആരംഭിച്ചതിന് പിന്നാലെ തൊഴിലാളികളുടെ തൊഴില്‍ സമയത്തില്‍ ഉള്‍പ്പെടെ സര്‍ക്കാര്‍ നിയന്ത്രണങ്ങള്‍ കൊണ്ടുവന്നിരുന്നു. ഇതിന് പിന്നാലെയാണ് മണിക്കൂറുകളോളം വെയിലത്ത് നില്‍ക്കേണ്ടി വരുന്ന സെക്യൂരിറ്റി ജീവനക്കാര്‍ക്ക് മതിയായ സൗകര്യങ്ങള്‍ ഉറപ്പാക്കാന്‍ തൊഴില്‍ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി കര്‍ശന നിര്‍ദ്ദേശം നല്‍കിയത്.

ഇരിപ്പിടം, പ്രതികൂല കാലാവസ്ഥ പ്രതിരോധിക്കാന്‍ കുട, കുടി വെള്ളം എന്നിവ നല്‍കണമെന്നാണ് മന്ത്രിയുടെ നിര്‍ദ്ദേശം. ജില്ല ലേബര്‍ ഓഫീസര്‍ നിര്‍ദ്ദേശങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണം. തൊഴില്‍ വകുപ്പിന്റെ നിര്‍ദ്ദേശങ്ങള്‍ പാലിക്കാത്ത തൊഴിലുടമകള്‍ക്കെതിരെ നടപടി സ്വീകരിക്കാനും മന്ത്രി വി ശിവന്‍കുട്ടി നിര്‍ദ്ദേശം നല്‍കി.

സംസ്ഥാനത്തെ പ്രധാന പാതയോരങ്ങളോട് ചേര്‍ന്നുള്ള ഹോട്ടലുകള്‍, റെസ്റ്റോറന്റുകള്‍ തുടങ്ങിയ സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്ന സെക്യൂരിറ്റി ജീവനക്കാര്‍ പല അവസരങ്ങളിലും തങ്ങളുടെ സ്ഥാപനത്തിലേക്ക് യാത്രക്കാരായ കസ്റ്റമേഴ്സിനെ എത്തിക്കുന്നതിനായി മണിക്കുറുകളോളം വെയിലത്ത് നിന്ന് ജോലി ചെയ്യുന്നതായി ശ്രദ്ധയില്‍പ്പെട്ട സാഹചര്യത്തിലാണ് ഇരിപ്പിടം അടക്കമുള്ള അടിസ്ഥാനസൗകര്യങ്ങള്‍ ഉറപ്പുവരുത്തുന്നതിന് തൊഴില്‍ വകുപ്പ് സര്‍ക്കുലര്‍ ഇറക്കിയത്.

സെക്യൂരിറ്റി ജീവനക്കാര്‍ക്ക് സുരക്ഷാമാനദണ്ഡങ്ങള്‍ പ്രകാരമുള്ള റിഫ്ളക്ടീവ് കോട്ടുകള്‍, തൊപ്പി, കുടകള്‍, കുടിവെള്ളം, സുരക്ഷാകണ്ണടകള്‍ എന്നിവ തൊഴിലുടമകള്‍ നല്‍കണമെന്ന് നിര്‍ദ്ദേശമുണ്ട്. ഇതുകൂടാതെ മിനിമം വേതനം, ഓവര്‍ടൈം വേതനം. അര്‍ഹമായ ലീവുകള്‍, തൊഴില്‍പരമായ മറ്റ് ആനുകൂല്യങ്ങള്‍ എന്നിവ കൃത്യമായി ലഭിക്കുന്നുണ്ടെന്നും ജില്ല ഓഫീസര്‍ ഉറപ്പുവരുത്തണം.

Latest Stories

WTC FINAL: ബുംറയുടെ സ്ഥിരം ഫ്രീവിക്കറ്റ് ആണ് അവൻ, ബാറ്റിങ്ങിൽ തുടർച്ചയായി പരാജയപ്പെടുന്നു, എന്തിനാണ് ആ താരത്തെ വീണ്ടും കളിപ്പിക്കുന്നത്, തുറന്നടിച്ച് ആകാശ് ചോപ്ര

ഈ അപരാധത്തിലൂടെ സയണിസ്റ്റ് രാഷ്ട്രത്തിന് കയ്‌പേറിയ വേദന നിറഞ്ഞ വിധിയുണ്ടാകുമെന്ന് ഇറാന്റെ ഭീഷണി; ഇസ്ലാമിക് റിപ്പബ്ലിക്കിന് നേരെയുണ്ടായ ആക്രമണത്തിന് അമേരിക്ക ഉത്തരവാദിയെന്നും ടെഹ്‌റാന്‍

സമസ്ത മുഖം കറുപ്പിച്ചപ്പോള്‍ അയഞ്ഞ് സര്‍ക്കാര്‍; സ്‌കൂള്‍ സമയമാറ്റത്തില്‍ പിടിവാശിയില്ലെന്ന് മന്ത്രി വി ശിവന്‍കുട്ടി; ഹൈക്കോടതിയുടെ ചുമലിലിട്ട് കൈകഴുകി

ഗില്ലിന് നിങ്ങൾ കുറച്ച് സമയം നൽകുക, ഒന്നോ രണ്ടോ മാസം കൊണ്ട് ക്യാപ്റ്റന്മാരെ സൃഷ്ടിക്കാനാവില്ല: ഹർഭജൻ സിംഗ്

'എമ്പുരാന്‍' വീണ്ടും തിയേറ്ററില്‍, ബുക്ക്‌മൈ ഷോയില്‍ ടിക്കറ്റും എത്തി; മറ്റൊരു ഭാഷയില്‍ പ്രദര്‍ശനം

'ഇസ്രയേൽ പണ്ടേ ലോക തെമ്മാടി രാഷ്ട്രം, അമേരിക്കയുടെ പിന്തുണയുണ്ടന്ന ധിക്കാരമാണവർക്ക്'; മുഖ്യമന്ത്രി പിണറായി വിജയൻ

IND VS ENG: മര്യാദയ്ക്ക് കളിച്ചില്ലെങ്കിൽ ടീമിൽ നിന്ന് പുറത്താക്കും, യുവതാരത്തിന് മുന്നറിയിപ്പുമായി ​ഗംഭീർ, ഇന്ത്യൻ ടീമിൽ സംഭവിക്കുന്നത്

അഹമ്മദാബാദിലെ എയര്‍ ഇന്ത്യ വിമാനാപകട ഹൃദയഭേദകം; ഉറ്റവരെ നഷ്ടപ്പെട്ടവരുടെ ദുഃഖത്തില്‍ പങ്കുചേരുന്നു; അനുശോചിച്ച് മുഖ്യമന്ത്രി പിണറായി

തേനീച്ച വായില്‍ കയറി, പിന്നാലെ ശ്വാസതടസം; കരിഷ്മ കപൂറിന്റെ മുന്‍ ഭര്‍ത്താവ് പോളോ കളിക്കിടെ മരിച്ചു

ഇറാനിൽ നടത്തിയ കനത്ത ആക്രമണം ആണവപ്ലാൻ്റുകളെ ലക്ഷ്യമിട്ടാണെന്ന് ഐഡിഎഫ്; ഇസ്രയേലിൽ അടിയന്തരാവസ്‌ഥ, പ്രത്യാക്രമണം ഉണ്ടായേക്കുമെന്ന് സൂചന