കേരളം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായത് അവഗണിച്ചു; അധ്യാപകര്‍ക്കും ജീവനക്കാര്‍ക്കും ക്ഷാമബത്ത വര്‍ധിപ്പിച്ച് സര്‍ക്കാര്‍

കേരളം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നു പോകുമ്പോള്‍
സംസ്ഥാന സര്‍വീസ് ജീവനക്കാര്‍ക്കും അധ്യാപകര്‍ക്കും ഓള്‍ ഇന്ത്യ സര്‍വീസ് ഉദ്യോഗസ്ഥര്‍ക്കും ക്ഷാമബത്ത വര്‍ധിപ്പിച്ച് സര്‍ക്കാര്‍. വിരമിച്ച വിവിധ വിഭാഗങ്ങള്‍ക്കുള്ള ക്ഷാമാശ്വാസവും ഉയര്‍ത്തി. ഏപ്രിലിലെ ശമ്പളത്തോടൊപ്പം വര്‍ധിപ്പിച്ച ആനുകൂല്യങ്ങള്‍ ലഭിക്കുമെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ വ്യക്തമാക്കി.

ജീവനക്കാരുടെയും അധ്യാപകരുടെയും ക്ഷാമബത്ത ഏഴില്‍നിന്ന് ഒമ്പത് ശതമാനമായി ഉയര്‍ത്തി. സര്‍വീസ് പെന്‍ഷന്‍കാര്‍ക്കും ഇതേ നിരക്കില്‍ ക്ഷാമാശ്വാസം വര്‍ധിക്കും. കോളേജ്, എന്‍ജിനിയറിങ് കോളേജ്, മെഡിക്കല്‍ കോളേജ് അധ്യാപകര്‍ തുടങ്ങിയവരുടെ ക്ഷാമബത്ത 31 ശതമാനമായി ഉയര്‍ത്തി. വിരമിച്ച അധ്യാപകര്‍ക്കും ഇതേ നിരക്കില്‍ ക്ഷാമാശ്വാസം ഉയരും.

ജുഡീഷ്യല്‍ ഓഫീസര്‍മാരുടെ ക്ഷാമബത്തയും വിരമിച്ച ഓഫീസര്‍മാരുടേയും ക്ഷാമാശ്വാസ നിരക്കും 46 ശതമാനമാക്കി. ഐഎഎസ്, ഐപിഎസ്, ഐഎഫ്എസ് ഉള്‍പ്പെടെ ഓള്‍ ഇന്ത്യ സര്‍വീസ് ഓഫീസര്‍മാരുടെ ക്ഷാമബത്തയും 46 ശതമാനമാകുമെന്നും ധനമന്ത്രി വ്യക്തമാക്കി.

Latest Stories

കോഴിക്കോട് മെഡിക്കല്‍ കോളേജിലെ ചികിത്സാ പിഴവ്; അസോസിയേറ്റ് പ്രൊഫസര്‍ക്കെതിരെ പൊലീസ് കേസെടുത്തു

രണ്ട് കുട്ടികള്‍ ഉള്‍പ്പെടെ ഇടിമിന്നലേറ്റ് 11 മരണം; രണ്ട് പേര്‍ ഗുരുതരാവസ്ഥയില്‍ ചികിത്സയില്‍

അമീബിക് മസ്തിഷ്‌ക ജ്വരം; നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടികളുടെ പരിശോധനഫലം നെഗറ്റീവ്

വിരലിന് പകരം നാവില്‍ ശസ്ത്രക്രിയ; മെഡിക്കല്‍ കോളേജ് അസോസിയേറ്റ് പ്രൊഫസര്‍ക്ക് സസ്‌പെന്‍ഷന്‍

രാമക്ഷേത്രത്തിന് പിന്നാലെ സീതാ ക്ഷേത്രം; സീതാമഢില്‍ പുതിയ പ്രഖ്യാപനവുമായി അമിത്ഷാ

സീതാമഡിയില്‍ സീതാ ക്ഷേത്രം, ബിഹാര്‍ ജനതയ്ക്ക് ഷായുടെ 'വന്‍ വാഗ്ദാനം'; രാമന് ശേഷം ഇനി സീതാ, അമ്പല വാഗ്ദാനം തന്നെ അമിത് ഷായുടെ രാഷ്ട്രീയം

രാമന് ശേഷം ഇനി സീതാ, അമ്പല വാഗ്ദാനം തന്നെ അമിത് ഷായുടെ രാഷ്ട്രീയം

എറണാകുളത്ത് മഞ്ഞപ്പിത്തം വ്യാപിക്കുന്നു; മജിസ്റ്റീരിയല്‍ അന്വേഷണം പ്രഖ്യാപിച്ച് കളക്ടര്‍

ഇന്നത്തെ പിള്ളേർക്ക് ചില ഗ്രൂപ്പുകളുണ്ട്, ആ ഗ്രൂപ്പിൽ മാത്രമേ അവർ സിനിമ ചെയ്യൂ: മണിയൻപിള്ള രാജു

ഗ്യാങ്‌സ്റ്റര്‍ സ്‌ക്വാഡിന് ഒപ്പം..; തലൈവര്‍ക്കൊപ്പം 'കൂലി' തുടങ്ങും മുമ്പ് ശബരിമലയില്‍ ദര്‍ശനം നടത്തി ലോകേഷ് കനകരാജ്