സർക്കാർ രൂപീകരണം; സണ്ണി ജോസഫ് ഇന്ന് ഗവർണറുമായി കൂടിക്കാഴ്ച നടത്തും

സർക്കാർ രൂപികരണത്തിന്റെ ഭാഗമായി കെ പി സി സി അധ്യക്ഷൻ സണ്ണി ജോസഫ് ഇന്ന് ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കറുമായി കൂടിക്കാഴ്ച നടത്തും. വൈകിട്ട് മൂന്ന് മണിക്ക് ശേഷമാണ് കൂടിക്കാഴ്ച. ഉച്ചയ്ക്ക് നടക്കുന്ന നിയമസഭാ കക്ഷിയോഗത്തിനും യുഡിഎഫ് യോഗത്തിനും ശേഷമായിരിക്കും ഗവർണറെ കാണുക

102 എംഎൽഎമാരുടെ പിന്തുണയാണ് യുഡിഎഫിന് ലഭിച്ചിട്ടുള്ളത്, ഇക്കാര്യം ഗവർണറെ അറിയിക്കും. സത്യപ്രതിജ്ഞയ്ക്കായുള്ള ഒരുക്കത്തിലേക്ക് കോൺഗ്രസ് കടക്കുകയാണ് അതിന്റെ ആദ്യ പടിയായാണ് ലോക്ഭവനിലെത്തി ഗവർണറുമായി കൂടിക്കാഴ്ച നടത്തുന്നത്. ദിവസങ്ങള്‍ നീണ്ട മുഖ്യമന്ത്രി ചർച്ചയില്‍ ഇന്ന് നിര്‍ണായകമാണ്. ഇന്ന് ഉച്ചയ്ക്ക് 1 മണിക്ക് കോൺഗ്രസ് നിയസഭ കക്ഷി യോഗം ചേരുമെന്ന് കെപിസിസി പ്രസിഡൻ്റ് സണ്ണി ജോസഫ് അറിയിച്ചു.

കെപിസിസി ആസ്ഥാനത്തായിരിക്കും യോഗം ചേരുക. കോണ്‍ഗ്രസ് എംഎല്‍എമാരോട് തലസ്ഥാനത്ത് എത്താൻ നിർദേശം നല്‍കി. ആദ്യം 11 മണിക്ക് യോഗം നടത്താനാണ് തീരുമാനിച്ചിരുന്നതെങ്കിലും എംഎൽഎമാർക്ക് തിരുവനന്തപുരത്ത് എത്താനുള്ള അസൗകര്യം കണക്കിലെടുത്താണ് യോഗം ഒരു മണിയിലേക്ക് മാറ്റിയത്. വി ഡി സതീശൻ പുലർച്ചെ തന്നെ തിരുവനന്തപുരത്തേയ്ക്ക് പുറപ്പെട്ടു. കെ സി വേണുഗോപാൽ ഡൽഹിയിൽ തന്നെ തുടരുകയാണ്. രമേശ് ചെന്നിത്തല തിരുവനന്തപുരത്തെ വസതിയിൽ ആണ്.

Latest Stories

മുഖ്യമന്ത്രി പ്രഖ്യാപനം ഉടൻ; 12 മണിക്ക് വാർത്താസമ്മേളനം

വി.ഡി. സതീശന്റെ പേരിൽ ശത്രുസംഹാരപൂജ; ക്ഷേത്രത്തിൽ വഴിപാട് നടത്തി അനുയായികൾ

മുഖ്യമന്ത്രി പ്രഖ്യാപനം; കോണ്‍ഗ്രസ് ചാർട്ടേർഡ് വിമാനം തിരുവനന്തപുരത്ത് പറന്നിറങ്ങും, പക്ഷെ അതിൽ കെസി ഇല്ല

ഡൽഹിയിൽ നിർത്തിയിട്ടിരുന്ന സ്ലീപ്പർ ബസിനുള്ളിൽ യുവതിയെ കൂട്ടബലാത്സംഗം ചെയ്തു; ഡ്രൈവറും കണ്ടക്ടറും അറസ്റ്റിൽ

മുഖ്യമന്ത്രി പ്രഖ്യാപനത്തിന് മുൻപ് നാടകീയ രംഗങ്ങൾ; കെസി വേണു​ഗോപാലിനെ വിളിപ്പിച്ച് രാഹുൽ ​ഗാന്ധി, നിർണായക കൂടിക്കാഴ്ച നടന്നത് രാഹുലിന്റെ വസതിയിൽ

പൊതുവിദ്യാഭ്യാസ രംഗത്ത് വലിയ പ്രതിസന്ധി, പുതിയ മന്ത്രിസഭ വരാത്തത് വിദ്യാഭ്യാസ വകുപ്പിന്റെ സുഗമമായ പ്രവർത്തനങ്ങളെ സാരമായി ബാധിച്ചിരിക്കുന്നു'; വി ശിവൻകുട്ടി

ഹയർ സെക്കൻഡറി പരീക്ഷാ ഫലപ്രഖ്യാപന തീയതിയിൽ മാറ്റം; ഫലപ്രഖ്യാപനം മെയ് 26ന്

കനത്ത മഴയിലും കൊടുങ്കാറ്റിലും യുപിയിൽ 33 പേർക്ക് ദാരുണാന്ത്യം

മുഖ്യമന്ത്രിയെ ഇന്ന് പ്രഖ്യാപിക്കും; വി ഡി സതീശനും രമേശ് ചെന്നിത്തലയും KPCC ആസ്ഥാനത്തെത്തും, കെ സി ഡല്‍ഹിയിൽ

ആരാകും കേരളത്തിന്റെ മുഖ്യമന്ത്രി? പ്രഖ്യാപനം നാളെ; എല്ലാ ചർച്ചകളും പൂർത്തിയായെന്ന് ജയറാം രമേശ്