കേരളത്തിലെ മുഖ്യമന്ത്രി ചർച്ച ക്ലൈമാക്സിലേക്ക്, മുഖ്യമന്ത്രിയെ ഉടൻ അറിയാം; മല്ലികാർജ്ജുൻ ഖർഗെയുടെ വീട്ടിൽ ചർച്ച പുരോഗമിക്കുന്നു

കേരളത്തിലെ മുഖ്യമന്ത്രി ചർച്ചകൾ ക്ലൈമാക്സിലേക്ക്. മുഖ്യമന്ത്രിയെ ഉടൻ അറിയാം. എ ഐ സി സി അധ്യക്ഷൻ മല്ലികാർജ്ജുൻ ഖർഗെയുടെ വസതിയിൽ അവസാന ഘട്ട ചർച്ച ചർച്ച പുരോഗമിക്കുകയാണ്. കേരള നേതാക്കളുമായുള്ള ഖർഗെയുടെ ചർച്ചയിൽ അവസാന നിമിഷം രാഹുൽ ഗാന്ധിയും നേരിട്ട് പങ്കെടുക്കുന്നുണ്ട്.

ആദ്യ ഘട്ട ചർച്ചയിൽ രാഹുൽ പങ്കെടുക്കില്ലെന്നാണ് നേരത്തെ അറിയിച്ചിരുന്നതെങ്കിലും അവസാന നിമിഷം രാഹുലും ഗർഗെയുടെ വസതിയിലേക്ക് എത്തുകയായിരുന്നു. മുഖ്യമന്ത്രി സ്ഥാനത്തിനായി അരയും തലയും മുറുക്കി രംഗത്തുള്ള എ ഐ സി സി സംഘടന ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ, നിലവിലെ പ്രതിപക്ഷ നേതാവ് വി ഡി സതീശൻ, മുൻ പ്രതിപക്ഷ നേതാവും മുതിർന്ന നേതാവുമായ രമേശ് ചെന്നിത്തല എന്നീ മൂന്ന് നേതാക്കളും യോഗത്തിൽ പങ്കെടുക്കുന്നുണ്ട്.

കെ പി സി സി നേതൃത്വം ആർക്കൊപ്പം എന്നറിയാൻ സണ്ണി ജോസഫിനെയും ഖാർഗെ വിളിപ്പിച്ചിട്ടുണ്ട്. ഭൂരിപക്ഷ എം എൽ എമാരുടെ പിന്തുണ കെ സിക്കാണ്. അതേസമയം ഘടക കക്ഷികളുടെ പിന്തുണ വി ഡി സതീശനാണ്. സീനിയോറിറ്റി പരിഗണിക്കണമെന്നാണ് ചെന്നിത്തല ആവശ്യപ്പെടുക. ഇതെല്ലാം പരിഗണിച്ച് ഖാർഗെ നൽകുന്ന റിപ്പോർട്ട് പ്രകാരമായിരിക്കും ഹൈക്കമാൻഡ് ഒരു തീരുമാനം എടുക്കുക. രാഹുൽ ഗാന്ധി കൂടി നേരിട്ട് പങ്കെടുക്കുന്നതിനാൽ ഈ യോഗത്തിൽ തന്നെ തീരുമാനം ഉണ്ടായേക്കുമെന്നാണ് പ്രതീക്ഷ.

Latest Stories

കെ സി OR വി ഡി? ആരാകും കേരളത്തിന്റെ മുഖ്യമന്ത്രി; തീരുമാനം ഉടൻ, ചർച്ച അന്തിമ ഘട്ടത്തിൽ

തമിഴ്നാട്ടിലെ സർക്കാർ രൂപീകരണം; TVK ക്ക് വേണ്ടി സുപ്രീം കോടതിയെ സമീപിച്ച് വിരമിച്ച ഐപിഎസ് ഉദ്യോഗസ്ഥൻ

കെ.സി. വേണുഗോപാൽ സാർ കഴിയുന്നതും കേരളത്തിൽ വരാതിരിക്കുക, നിങ്ങൾക്ക് ഡൽഹി തന്നെയാണ് നല്ലത്; ആ മനുഷ്യൻ കുറെ കിടന്ന് കഷ്ടപ്പെട്ടതല്ലേ : സുധീർ

ഉണ്ണിത്താന്റെ മുന്നില്‍ ഞാന്‍ അല്‍പ്പന്‍ തന്നെയെന്ന് മാത്യു കുഴല്‍നാടന്‍; മുസ്ലിം ലീഗുമായി ബന്ധപ്പെട്ട് നടത്തിയ പരാമര്‍ശത്തില്‍ ഇനി പ്രതികരണത്തിനില്ല

പുതിയ സർക്കാരുണ്ടാക്കാനും മുഖ്യമന്ത്രിയാകാനുമില്ല; പിന്മാറ്റം പ്രഖ്യാപിച്ച് ഇപിഎസ്, വിജയ് തന്നെ മുഖ്യമന്ത്രിയാകും

'ജനവിധിയെ പരിഹസിച്ചു കൊണ്ട് കോൺഗ്രസ് നടത്തുന്ന കസേര കളി അപഹാസ്യം'; മുഖ്യമന്ത്രിയെ തീരുമാനിക്കുന്നത് വൈകുന്നതിൽ പരിഹാസ പോസ്റ്റുമായി കെ കെ ശൈലജ

'മിന്നൽ മുരളി'യ്ക്ക് റീച് കിട്ടാൻ കാരണം നെറ്റ്ഫ്ലിക്സ് റിലീസായതുകൊണ്ട്, തിയേറ്റർ റിലീസായിരുന്നെങ്കിൽ മലയാളത്തിൽ മാത്രം ഒതുങ്ങിപ്പോയേനെ' : ബേസിൽ ജോസഫ്

പൂപ്പാറയിൽ പൊളിഞ്ഞത് കെട്ടിടങ്ങൾ മാത്രമല്ല; കേരളത്തിന്റെ ഭൂമിനീതിയുടെ കപടതയും

പശ്ചിമബംഗാളിലെ ആദ്യ ബിജെപി സര്‍ക്കാര്‍ അധികാരമേറ്റു; സുവേന്ദു അധികാരി മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു

ട്രെയിനിൽ അപ്പൂപ്പനൊപ്പം ഉറങ്ങിക്കിടന്ന ആറ് വയസ്സുകാരിയെ തട്ടിയെടുത്ത് ലൈംഗികാതിക്രമം; കൊല്ലം സ്വദേശി പിടിയിൽ