ആശമാരെ വീണ്ടും ചർച്ചക്ക് വിളിച്ച് സർക്കാർ; നാളെ വൈകിട്ട് മൂന്നിന് ചർച്ച, സമരം തീരണമെങ്കിൽ ആവശ്യങ്ങൾ അംഗീകരിക്കണമെന്ന് ആശമാർ

ആശമാരെ വീണ്ടും ചർച്ചക്ക് വിളിച്ച് സർക്കാർ. നാളെ വൈകിട്ട് മൂന്നിന് ആരോഗ്യമന്ത്രി വീണ ജോർജുമായി ചർച്ച നടക്കും. സമരക്കാർക്കൊപ്പം സിഐടിയു, ഐഎൻടിയുസി നേതാക്കളെയും സമരത്തിന് വിളിച്ചിട്ടുണ്ട്. സമരം തീരണമെങ്കിൽ ആവശ്യങ്ങൾ അംഗീകരിക്കണമെന്ന് ആശമാർ അറിയിച്ചു. വ്യക്തത ഉള്ള ഉത്തരവ് ലഭിച്ചാൽ മാത്രം സമരം പിൻവലിക്കുമെന്നും ആശ സമരസമിതി നേതാവ് എസ് മിനി അറിയിച്ചു.

നേരത്തെ നടത്തിയ രണ്ട് ചർച്ചകളും പരാജയപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് ആശമാർ നിരാഹാരസമരം തുടങ്ങിയത്. സെക്രട്ടറിയേറ്റിലെ സമരത്തിന്റെ 50 ആം ദിനം ആശമാർ മുടി മുറിച്ചും പ്രതിഷേധിച്ചിരുന്നു. അതേസമയം ഇന്നലെ കേന്ദ്ര ആരോഗ്യമന്ത്രി ജെ പി നദ്ദയുമായി ആരോഗ്യമന്ത്രി വീണ ജോർജ് കൂടിക്കാഴ്ച നടത്തിയിരുന്നു. ചർച്ച പോസിറ്റീവ് ആയിരുന്നെന്നും ആശാ വർക്കർമാരുടെ അടക്കം 4 വിഷയങ്ങൾ കേന്ദ്രത്തെ അറിയിച്ചെന്നും മന്ത്രി വീണ ജോർജ് പറഞ്ഞിരുന്നു.

ആശാവർക്കർമാരുടെ ആവശ്യങ്ങൾ പരിഗണിക്കാമെന്ന ഉറപ്പ് കേന്ദ്ര ആരോഗ്യമന്ത്രിയില്‍ നിന്ന് കിട്ടിയതായും കൂടിക്കാഴ്ചക്ക് ശേഷം മന്ത്രി പ്രതികരിച്ചു. ഇന്‍സെന്‍റീവ് വര്‍ധനയും, കോബ്രാന്‍ഡിംഗിലെ കുടിശ്ശിക നല്‍കുന്നതും പരിശോധിക്കുമെന്ന് ജെ പി നദ്ദ പറഞ്ഞതായും എം,അന്തരി കൂട്ടിച്ചേർത്തു. അതേസമയം കേന്ദ്രം തുക വര്‍ധിപ്പിക്കാതെ സംസ്ഥാനത്തിന് ഒന്നും ചെയ്യാനാവില്ലെന്നും വീണ ജോര്‍ജ് വ്യക്തമാക്കിയിരുന്നു.

Latest Stories

'മര്യാദയ്ക്ക് ശ്രദ്ധിച്ച് നിൽക്കണമായിരുന്നു, നിയമം വെച്ച് തന്നെയാണ് പുറത്താക്കിയത്'; സൽമാന് മറുപടിയുമായി ലിറ്റൺ ദാസ്

ടി-20 ലോകകപ്പ് ജേതാവിന് ജന്മനാടിന്റെ ആദരം; സഞ്ജുവിനെ ആദരിക്കാൻ കെസിഎ

ആലുവ അതുൽ ആക്രമിക്കപ്പെടുമെന്ന് ഒരാഴ്ച മുൻപ് ഇന്റലിജിൻസ് റിപ്പോർട്ട് ലഭിച്ചു; എന്നാൽ പോലീസ് അവഗണിച്ചു

ഇമ്മാതിരി മോശമായ പ്രവർത്തി ഞാൻ കാണിക്കില്ലായിരുന്നു: സല്‍മാന്‍ അലി ആഗ

'മാറ്റം അനിവാര്യം' ശ്രീനാരായണ ഭക്തര്‍ക്ക് ആശ്വാസമുള്ള പ്രഖ്യാപനം; വെള്ളാപ്പള്ളി നടേശനെ പുറത്താക്കിയ കോടതിവിധി സ്വാഗതം ചെയ്ത് ശിവഗിരി മഠം

യുഎഇയിലും മറ്റ് പലയിടത്തും പാചകവാതക നിയന്ത്രണമുണ്ട്, അവിടെ ജനാധിപത്യം അല്ലാത്തത് കൊണ്ട് ജനങ്ങൾ കയർത്തു സംസാരിക്കുന്നില്ല : സുരേഷ് ഗോപി

ശിവാലിക്കിന് പിന്നാലെ ഹോർമുസ് കടലിടുക്ക് കടന്ന് 'നന്ദാദേവി'യും; വരുന്നത് 46,000 മെട്രിക് ടണ്ണിലധികം എൽപിജി ചരക്കുമായി

'സൗന്ദര്യവും പാരമ്പര്യവും നോക്കിയല്ല സ്ഥാനാര്‍ത്ഥികളെ നിര്‍ണയിക്കുന്നത്, ഈട്ടി തടിയായാലും തേക്കായാലും മലവെള്ളപ്പാച്ചിലിൽ ഒലിച്ചുപോകും'; എംപിമാർ മത്സരിക്കേണ്ട : രാജ്‌മോഹൻ ഉണ്ണിത്താന്‍

കൊല്ലത്ത് ജാമ്യത്തിലിറങ്ങിയ ഗുണ്ടാ നേതാവിനെ പട്ടാപ്പകൽ റോഡിലിട്ട് വെട്ടിക്കൊന്നു; ആക്രമണം സ്റ്റേഷനിലെത്തി മടങ്ങുന്നതിനിടെ

ലഡാക്ക് പ്രക്ഷോഭ നായകനും സാമൂഹിക പ്രവർത്തകനുമായ സോനം വാങ്ചുക്കിന് മോചനം; ആറുമാസത്തെ തടവിന് ശേഷം എന്‍.എസ്.ഐ പിൻവലിക്കാൻ കേന്ദ്ര തീരുമാനം