ചെലവിന് വർഷം 2.60 കോടി രൂപ വേണം; രാജ്ഭവന് അനുവദിക്കുന്ന തുകയിൽ 36 ഇരട്ടി വർധന ആവശ്യപ്പെട്ട് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ

സർക്കാർ ധൂർത്തെന്ന ആരോപണത്തിന് പിന്നാലെ ചെലവുകളിൽ വർധന ആവശ്യപ്പെട്ട് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. രാജ്ഭവനിലെ ചെലവുകൾ വർധിപ്പിക്കാനാണ് ഗവർണർ ആവശ്യപ്പെട്ടത്. ഇതിനായി വർഷം 2.60 കോടി രൂപ ആവശ്യപ്പെടും.

അതിഥി സൽക്കാര ചെലവുകളിൽ ഉൾപ്പെടെ 36 ശതമാനം വർധനവാണ് ഗവർണർ ആവശ്യപ്പെട്ടിരിക്കുന്നത്. അതിഥി സൽക്കാരത്തിന് ഇരുപത്‌ ഇരട്ടി, വിനോദ ചെലവുകൾ 36 ഇരട്ടി, ടൂർ ചെലവുകളിൽ ആറര ഇരട്ടി എന്നിങ്ങനെയുള്ള വർധനവാണ് ഗവർണർ ആവശ്യപ്പെട്ടിട്ടുള്ളത്.

ഗവർണേഴ്‌സ്‌ അലവൻസസ്‌ ആൻഡ്‌ പ്രിവിലേജ്‌ റൂൾസ്‌ പ്രകാരം ഈ ചെലവുകൾക്ക് നൽകേണ്ടത് പരമാവധി 32 ലക്ഷമാണ്. എന്നാൽ വർഷം 2.60 കോടി രൂപ നൽകണമെന്ന് ഗവർണറുടെ ആവശ്യം.

കഴിഞ്ഞ ദിവസം ഗവർണർ ചെലവഴിക്കുന്ന തുകയുടെ വിവരങ്ങൾ പുറത്തുവന്നിരുന്നു. 2022-23 ബജറ്റിൽ വകയിരുത്തിയത് 12.7 കോടി രൂപ, എന്നാല്‍ സര്‍ക്കാരില്‍ നിന്ന് കൈപ്പറ്റിയത് 13.2 കോടി. 2023- 24 സാമ്പത്തിക വർഷം പകുതി പിന്നിടുമ്പോൾ ഗവർണർ വാങ്ങിയത് 6.7 കോടി രൂപയാണ്.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ