ഗൂഗിള്‍ ന്യൂസ് ഇനിഷ്യേറ്റീവിന്റെ സ്റ്റാര്‍ട്ടപ്പ്‌സ് ലാബിലേക്ക് സൗത്ത് ലൈവ് തെരഞ്ഞെടുക്കപ്പെട്ടു

ടെക് ഭീമന്‍ ഗൂഗിളിന്റെ ന്യൂസ് ഇനിഷ്യേറ്റീവ് സ്റ്റാര്‍ട്ടപ്പ്‌സ് ലാബിന്റെ (GNI Startups Lab) രണ്ടാം പതിപ്പിലേക്ക് സൗത്ത് ലൈവ് (SouthLive) തെരഞ്ഞെടുക്കപ്പെട്ടു. ഗൂഗിള്‍ ന്യൂസ് ഇനിഷ്യേറ്റീവും (Google News Initiative), എനിമൈന്‍ഡ് ഗ്രൂപ്പും (Anymind Group), ടി- ഹബും (T-Hub) സംയുക്ത പങ്കാളിത്തത്തിലാണ് ഗൂഗിള്‍ ന്യൂസ് ഇനിഷ്യേറ്റീവ് സ്റ്റാര്‍ട്ടപ്പ്‌സ് ലാബിന്റെ രണ്ടാം പതിപ്പിലേക്ക് കടക്കുന്നത്. ഇന്ത്യയില്‍ നിന്ന് ജിഎന്‍ഐ സ്റ്റാര്‍ട്ടപ്പ്‌സ് ലാബ് പ്രോഗ്രാമിലേക്ക് 10 ന്യൂസ് സ്ഥാപനങ്ങളെയാണ് തെരഞ്ഞെടുത്തിരിക്കുന്നത്.

ഇന്ത്യയിലെ പ്രാദേശിക ഭാഷകളില്‍ നിന്നടക്കമുള്ള 110 വാര്‍ത്താ സ്ഥാപനങ്ങളില്‍ നിന്നാണ് 10 പേരുടെ പട്ടിക GNI Startups Lab India പുറത്തുവിട്ടത്. മലയാളത്തില്‍ നിന്ന് തിരഞ്ഞെടുക്കപ്പെടുകയും ഗൂഗിളിന്റെ അംഗീകാരം നേടുകയും ചെയ്ത ഏക മാധ്യമസ്ഥാപനം സൗത്ത് ലൈവാണ്.

ഗൂഗിള്‍ ന്യൂസ് ഇനിഷ്യേറ്റീവും ( Google News Initiative), എനിമൈന്‍ഡ് ഗ്രൂപ്പും (AnyMind Group), ടി- ഹബും (T-Hub) ലക്ഷ്യമിടുന്നത് പ്രാരംഭ ഘട്ടത്തില്‍ നില്‍ക്കുന്ന അടുത്ത തലമുറയിലേക്കുള്ള ഇന്ത്യന്‍ വാര്‍ത്താ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് സ്വതന്ത്ര മാധ്യമപ്രവര്‍ത്തന സാധ്യത ഉറപ്പാക്കാനുള്ള സാമ്പത്തികവും പ്രവര്‍ത്തനപരവുമായ സുസ്ഥിരത കൈവരിക്കാന്‍ പിന്തുണ ഉറപ്പാക്കുകയാണ്. ഡിജിറ്റല്‍ മീഡിയ സ്ഥാപനങ്ങള്‍ക്ക് സാമ്പത്തികമായും സാങ്കേതികമായും സ്വതന്ത്ര മാധ്യമ പ്രവര്‍ത്തനം നടത്തുന്നതിനുള്ള സഹായം ഉറപ്പാക്കുക എന്നതാണ് ഗൂഗിള്‍ നേതൃത്വം നല്‍കുന്ന പരിപാടിയുടെ ലക്ഷ്യം.

തെരഞ്ഞെടുക്കപ്പെട്ട 10 വാര്‍ത്താ സ്റ്റാര്‍ട്ടപ്പുകള്‍ മാധ്യമപ്രവര്‍ത്തനത്തിന്റെ വൈവിധ്യമാര്‍ന്ന വിഭാഗങ്ങളെ ഉള്‍ക്കൊള്ളുന്നവയാണെന്ന് ഗൂഗിള്‍ പറയുന്നു. അവയില്‍ ചിലത് അന്വേഷണാത്മക മാധ്യമപ്രവര്‍ത്തനത്തിനും മറ്റ് ചിലത് രാഷ്ട്രീയ വാര്‍ത്തകള്‍ക്കും മെഡിക്കല്‍, യുവജനങ്ങള്‍, കാലാവസ്ഥ, പ്രാദേശിക വാര്‍ത്തകള്‍ എന്നിവയുള്‍പ്പെടെ മാധ്യമ പ്രവര്‍ത്തനത്തിലെ വൈവിധ്യമായ വിഭാഗങ്ങളെ ഉള്‍ക്കൊള്ളുന്നവയാണെന്നും ഗൂഗിള്‍ പട്ടിക പുറത്തുവിട്ടുകൊണ്ട് അറിയിച്ചു.

സൗത്ത് ലൈവിന് അടക്കം ഗൂഗിളിന്റെ ന്യൂസ് ഇനിഷ്യേറ്റീവ് സ്റ്റാര്‍ട്ടപ്പ്‌സ് ലാബിന്റെ രണ്ടാം പതിപ്പില്‍ തെരഞ്ഞെടുക്കപ്പെട്ട 10 മാധ്യമ സ്ഥാപനങ്ങളിവയാണ്.

1.സൗത്ത് ലൈവ് (SouthLive)

2. ദ മുക്‌നായക് (The Mooknayak)

3.ക്വീര്‍ബീറ്റ് (Queerbeat)

4.ഡെമോക്രാറ്റിക് ചര്‍ഖ് (Democratic Charkh)

5. മെഡിക്കല്‍ ഡയലോഗ്‌സ് (Medical Dialoguse)

6. ഫെമിനിസം ഇന്‍ ഇന്ത്യ ( Feminism In India)

7.ഗ്രൗണ്ട് റിപ്പോര്‍ട്ട് ( Ground Reptor)

8. പ്രതിധ്വനി (Pratidhvani)

9.തെലുഗുപോസ്റ്റ് (Telugupots)

10.ട്രൂസ്‌കൂപ് (Truescoop)

വാർത്താധിഷ്ഠിതമായ ഉള്ളടക്കങ്ങള്‍ നിര്‍മ്മിക്കുകയും അവതരിപ്പിക്കുകയും ചെയ്യുന്നവരില്‍ ശ്രദ്ധ കേന്ദ്രീകരിച്ച്‌ ടെക് ഭീമനായ ഗൂഗിളിന്റെ സ്റ്റാർട്ടപ്പ് ആക്‌സിലറേഷൻ പ്രോഗ്രാമാണ് GNI സ്റ്റാർട്ടപ്പ്സ് ലാബ്. 2023-ൽ GNI ഇനിഷ്യേറ്റീവിന് കീഴില്‍ മറ്റ് ചില സംരംഭങ്ങളും ഗൂഗിൾ ഏറ്റെടുത്തിരുന്നു. GNI ഇന്ത്യ ട്രെയിനിംഗ് നെറ്റ്‌വർക്ക്, ഡാറ്റ ഡയലോഗ് തുടങ്ങിയ പ്രോജക്ടുകളിലൂടെ, 15,000ല്‍ അധികം മാധ്യമ പ്രവർത്തകർക്കും ജേർണലിസം വിദ്യാർത്ഥികൾക്കും മികച്ച പരിശീലനം നല്‍കുന്നതിന് സഹായിക്കാനായതായി ഗൂഗിൾ അറിയിക്കുന്നുണ്ട്. 

Latest Stories

യുഎസ്- ഇറാൻ സംഘർഷം: സമാധാന കരാറിൽ ഇന്ന് ഒപ്പിടുമെന്ന് ഡൊണാൾഡ് ട്രംപ്; ഹോർമുസ് വീണ്ടും തുറക്കുമെന്നും പ്രഖ്യാപനം

'ഞങ്ങൾക്ക് ബ്രസീലിനെ തോൽപ്പിക്കണമായിരുന്നു, പക്ഷെ ഈ സമനിലയിൽ ഞങ്ങൾ സന്തോഷിക്കുന്നു'; മൊറോക്കോ പരിശീലകൻ മുഹമ്മദ് ഒഹാബി

മൊറോക്കോ വളരെ ശക്തരാണ്, അവരെ തോൽപ്പിക്കുക എന്നത് ഒരു വെല്ലുവിളിയാണെന്ന് എനിക്ക് അറിയാമായിരുന്നു: വിനീഷ്യസ് ജൂനിയർ

ബ്രസീലിനെ സമനിലപ്പൂട്ടിൽ തളച്ച് മൊറോക്കോ; നെയ്മറിന്റെ അഭാവം ടീമിനെ ബാധിച്ചെന്ന് ആരാധകർ

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം