'ജയിച്ചാല്‍ ലൂര്‍ദ് മാതാവിന് പത്ത് ലക്ഷം രൂപയുടെ സ്വര്‍ണം നേര്‍ച്ച'; സുരേഷ് ഗോപി

ലോക്സഭാ തിരഞ്ഞെടുപ്പിൽ തൃശൂരില്‍ ജയിച്ചാല്‍ ലൂര്‍ദ് മാതാവിന് 10 ലക്ഷം രൂപയുടെ സ്വര്‍ണം നേര്‍ച്ചയെന്ന് എന്‍ഡിഎ സ്ഥാനാര്‍ഥിയും നടനുമായ സുരേഷ് ഗോപി. അത് ഉരച്ചു നോക്കാന്‍ ആരും വരേണ്ടെന്നും തങ്കമാണെന്ന് പ്രചരിപ്പിക്കുകയും വേണ്ടെന്ന് സുരേഷ് ഗോപി പറഞ്ഞു. നേര്‍ച്ച പരസ്യമാക്കേണ്ട ഗതികേടില്‍ സങ്കടമുണ്ടെന്നും സുരേഷ് ഗോപി പറഞ്ഞു.

‘നേർച്ചയൊക്കെ വിളിച്ചു പറയുക എന്ന ഗതികേടിലേക്ക് ഈ മോശപ്പെട്ട ആൾക്കാർ എന്നെ നയിക്കുകയാണ്. കിരീടം പണിയാൻ കൊടുത്ത സ്വർണത്തിൽ പകുതിയും പണിതയാൾ തിരിച്ചുനൽകി. അതുചേർക്കാൻ പറ്റില്ലെന്നാണ് പറഞ്ഞത്. ഒരു കല്ലെങ്കിലും പതിപ്പിക്കണമെങ്കിൽ 18 കാരറ്റ് സ്വർണമായിരിക്കണം. അതിനു തയാറാണ്. അപ്പോഴും വലിയ വിലവ്യത്യാസം വരില്ല. ഇനി ഇവന്മാർ അതു ചുരണ്ടാൻ വരുമോ?’ – സുരേഷ് ഗോപി ചോദിച്ചു.

സുരേഷ് ഗോപി സമര്‍പ്പിച്ച കിരീടം ചെമ്പില്‍ സ്വര്‍ണം പൂശിയതാണെന്ന ആരോപണം ഉയര്‍ന്നതിനെ തുടര്‍ന്ന് ഇത് പരിശോധിക്കണമെന്ന് ഇടവക പ്രതിനിധി യോഗത്തിൽ കോണ്‍ഗ്രസ് കൗണ്‍സിലറടക്കം ആവശ്യപ്പെട്ടിരുന്നു. തന്‍റെ ത്രാണിക്കനുസരിച്ചാണ് ലൂര്‍ദ് മാതാവിന് കിരീടം നല്‍കിയതെന്നായിരുന്നു ഇതിനോട് സുരേഷ് ഗോപി കഴിഞ്ഞ ദിവസം പ്രതികരിച്ചത്.

ലൂർദ് ഇടവകാ പ്രതിനിധി യോഗത്തിൽ കൗൺസിലർ ലീല വർഗീസ് കിരീടത്തിൽ എത്ര സ്വർണമുണ്ടെന്ന് അറിയണമെന്ന ആവശ്യം ഉന്നയിച്ചു. ഇതോടെ ഇത് പരിശോധിക്കാൻ അന്വേഷണ കമ്മിറ്റി രൂപവൽകരിച്ചിരിക്കുകയാണ്. പള്ളി വികാരിയുൾപ്പെടെ അഞ്ചംഗ കമ്മിറ്റിയാണ് അന്വേഷിക്കുന്നത്. മകളുടെ വിവാഹത്തിന് മുന്നോടിയായാണ് സുരേഷ് ഗോപി കുടുംബ സമേതം എത്തി ജനുവരി 15 ന് പള്ളിയിൽ സ്വർണകിരീടം സമർപ്പിച്ചത്. മകളുടെ വിവാഹത്തിന് മുമ്പായി ലൂര്‍ദ് മാതാവിന് സ്വർണക്കിരീടം സമര്‍പ്പിക്കുമെന്ന് നേര്‍ച്ചയുണ്ടായിരുന്നെന്നാണ് അന്ന് സുരേഷ്‌ ഗോപി പറഞ്ഞത്.

Latest Stories

അവസാന മത്സരത്തിന് കൈയടികൾ നൽകുമെന്ന് കരുതിയോ, ഇത് ടീം വേറെയാ; എംബാപ്പയെ കൂവി പൊളിച്ച് പിഎസ്ജി ആരാധകർ

നാലാം ഘട്ടത്തിൽ പോളിങ്ങിൽ വൻ ഇടിവ്, ഉച്ചയായിട്ടും ശതമാനം 50 കടന്നില്ല; പശ്ചിമ ബംഗാളില്‍ പരാതി പ്രവാഹം

മോദിയുടെ വിദ്വേഷ പ്രസംഗം; നടപടി ആവശ്യപ്പെട്ടുള്ള ഹര്‍ജി തള്ളി ഹൈക്കോടതി

ഏറ്റുതഴമ്പിച്ച അവഗണനകളാണ് അവന്റെ ഇന്ധനം, മുടിയഴിച്ചിട്ട് തന്നെ അവന്‍ ഇനിയും പാടും പാടിക്കൊണ്ടേയിരിക്കും; പിന്തുണയുമായി ഹരിനാരായണന്‍

മലയാള സിനിമയുടെ ബ്രാൻഡ് അംബാസിഡറായാണ് അദ്ദേഹത്തെ നമ്മൾ കാണുന്നത്; പൃഥ്വിയെ പ്രശംസിച്ച് ബേസിൽ ജോസഫ്

ടി20 ലോകകപ്പ് 2024: ഫൈനലിസ്റ്റികളെ പ്രവചിച്ച് ബ്രയാന്‍ ലാറ, ഞെട്ടി ക്രിക്കറ്റ് ലോകം

ഇനി ജോസച്ചായന്റെ കളികൾ; മമ്മൂട്ടിക്കമ്പനിയുടെ അഞ്ചാം ചിത്രം 'ടർബോ' ട്രെയ്‌ലർ പുറത്ത്

മുസ്ലീം സ്ത്രീകളുടെ മുഖപടം മാറ്റി സ്ഥാനാർഥി, വോട്ടറെ തല്ലി എംഎൽഎ; ഹൈദരാബാദിലെ വോട്ടെടുപ്പിനിടെ കൂട്ടയടി, വീഡിയോ വൈറൽ

'മൂന്ന് വര്‍ഷം കൂടെയുണ്ടായിരുന്നിട്ടും അവന്‍റെ കഴിവ് തിരിച്ചറിയാന്‍ എനിക്കായില്ല'; ക്യാപ്റ്റന്‍സി കരിയറിലെ തന്‍റെ ഏറ്റവും വലിയ തെറ്റ് വെളിപ്പെടുത്തി ഗംഭീര്‍

കാർ സീറ്റുകളിലെ പഞ്ഞി ക്യാൻസറിന് കാരണമാകുന്നുവെന്ന് പഠനം!