"സാധനങ്ങളൊക്കെ എടുത്തോളാന്‍ പറയുക, അങ്ങനെയേ അയാളെ വിശ്വാസത്തിലെടുക്കാന്‍ പറ്റൂ": സ്വര്‍ണക്കടത്ത് ചാറ്റ് പുറത്ത്

തിരുവനന്തപുരം വിമാനത്താവളം വഴിയുള്ള സ്വര്‍ണക്കടത്തിന് പ്രതികളുടെ ഗൂഢാലോചന തെളിയിക്കുന്ന ചാറ്റ് പുറത്ത്. രഹസ്യസന്ദേശങ്ങള്‍ കൈമാറാന്‍ ടെലിഗ്രാം ആപ്ലിക്കേഷനില്‍ ഉണ്ടാക്കിയ ഗ്രൂപ്പിന് “സിപിഎം കമ്മിറ്റി” എന്നും സ്വര്‍ണം വന്നിരുന്ന പാക്കേജിന് “സാധനം” എന്നുമായിരുന്നു പേര്.ചാറ്റ് ഗ്രൂപ്പ് അംഗങ്ങളായ പിഎസ് സരിത്തിന്റെയും കെടി റമീസിന്റെയും സന്ദീപ് നായരുടെയും പേരുകള്‍ യഥാക്രമം സൂസപാക്യം, ഹലോ, സാന്‍ഫ്രാന്‍സി എന്നിങ്ങനെയായിരുന്നു. ഈ ടെലിഗ്രാം ആപ്പിലൂടെയായിരുന്നു സ്വര്‍ണക്കടത്തിന്റെ “ലൈവ്” വിവരങ്ങള്‍ കൈമാറിയിരുന്നത്.

പ്രതികള്‍ക്ക് നല്‍കിയ കാരണംകാണിക്കല്‍ നോട്ടീസിനൊപ്പമാണ് സരിത്ത്, സന്ദീപ്, റമീസ് എന്നിവരുടെ പങ്കാളിത്തം വ്യക്തമാക്കുന്ന ടെലിഗ്രാം സന്ദേശങ്ങള്‍ കസ്റ്റംസ് നോട്ടീസിനൊപ്പം നല്‍കിയിരിക്കുന്നത്. യുഎഇയില്‍ നിന്നു സ്വര്‍ണം അയക്കുന്ന സന്ദേശം റെമീസ് അയക്കും. സ്വര്‍ണത്തിന്റെ അളവും ആരുടെ പേരിലാണെന്നുമടക്കമുള്ള വിവരങ്ങള്‍ അതിലുണ്ടാകും. തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്ന് സ്വര്‍ണം കൈപ്പറ്റുന്നതു വരെ ചാറ്റ് തുടരും. റെമീസിന്റെ നിര്‍ദേശപ്രകാരം സന്ദീപായിരുന്നു ടെലിഗ്രാം ഗ്രൂപ്പ് ഉണ്ടാക്കിയത്. സ്വര്‍ണം അയക്കുന്ന നയതന്ത്രബാഗേജിന്റെ എയര്‍വേ ബില്‍ നമ്പര്‍, ഓതറൈസേഷന്‍ ലെറ്റര്‍ എല്ലാം ഗ്രൂപ്പില്‍ കൈമാറുകയും ചെയ്തിരുന്നു.

പുറത്തുവന്ന ടെലിഗ്രാംമിലെ ഗ്രൂപ്പ് “ചാറ്റ്”

സരിത്ത്: “”അമ്പത് കിലോയുടെ നോട്ടിഫിക്കേഷന്‍ വന്നിരുന്നു. ഇനി അങ്ങേരെ പറഞ്ഞു മനസ്സിലാക്കണം (കോണ്‍സല്‍ ജനറലിനെ ഉദ്ദേശിച്ചുള്ളത്). അതാണ് ബുദ്ധിമുട്ട്. അമ്പത് കിലോ എന്തുകൊണ്ടാണെന്നു പറഞ്ഞു മനസ്സിലാക്കണം.””

റമീസ്: “”അതിനു പെട്ടിയുമായി നേരെ അങ്ങേരുടെ വീട്ടില്‍ പോയാല്‍ മതി. ആവശ്യമുള്ള സാധനങ്ങളൊക്കെ എടുത്തോളാന്‍ പറയുക. അങ്ങനെയേ അയാളെ വിശ്വാസത്തിലെടുക്കാന്‍ പറ്റൂ. സാധനങ്ങള്‍ കംപ്ലീറ്റ് തുറന്നോളാന്‍ പറയുക. ഒ.ക്കെ… മൂന്നു സാധനങ്ങളാണുള്ളത്.””

സന്ദീപ്: “”റമീസ് ഭായ്, മെയിന്‍ ആയിട്ട് ബോക്‌സിന്റെ ലെവല്‍ (വലുപ്പം) കുറയ്ക്കുന്നത് നന്നായിരിക്കും എന്നാണ് എനിക്കുതോന്നുന്നത്.””

റമീസ്: “”ആ വലിയ രണ്ടു സാധനം മാത്രം എടുത്താല്‍ മതി. വേറെയൊന്നും നിങ്ങള്‍ എടുക്കണ്ട.””

റമീസ്: “”നിങ്ങള്‍ കാണുന്നപോലത്തെ ഭീകരത ഒന്നും അതിനില്ലാട്ടോ. ഫോട്ടോ എടുത്തതിന്റെയാണ്. നോര്‍മല്‍ പെട്ടിയാണത്. ലാന്‍ഡ്ക്രൂയിസര്‍ അല്ലെങ്കില്‍ ഇന്നോവ ഉണ്ടെങ്കില്‍ സുഖമായിട്ട് പോവും. നോ ഇഷ്യൂസ്. ഇനിയിപ്പോ അടുത്തതു മുതല്‍ സാധനം വെയ്റ്റ് കൂടുകയല്ലേ. അതാണ് അയച്ചു നോക്കുന്നത്.””

സരിത്ത്: “”സെന്‍ഡര്‍ നെയിം ലാസ്റ്റ് വന്ന ബില്‍ ഓഫ് എന്‍ട്രിയിലും ജമാല്‍ ഹുസൈന്‍ അല്‍സാബി എന്നാണ്. ഇവിടെ റിസീവറും അല്‍സാബി തന്നെ. സെന്‍ഡര്‍ നെയിം പോകുന്ന ബംഗാളിയുടെ പേര് തന്നെ വെയ്ക്കാന്‍ പറയൂ.””

ദിവസങ്ങള്‍ക്കു ശേഷം സ്വര്‍ണം കൈയില്‍ കിട്ടിയ ശേഷം സരിത്തിന്റെ മെസേജ് ഇങ്ങനെ. “സാധനം ഡെലിവറായി, കൈയില്‍ കിട്ടി. ഞാനിറങ്ങുകയാണ്…

Latest Stories

ക്രിസ്റ്റഫർ നോളന്റെ ആ ചിത്രത്തെക്കാൾ മുൻപ്, അതൊക്കെ മലയാള സിനിമയിൽ പരീക്ഷിച്ചിട്ടുണ്ട്: ബേസിൽ ജോസഫ്

'ധ്യാനിനെ പോലെ എന്നെ പേടിക്കേണ്ട'; ഇന്റർവ്യൂവിൽ വന്നിരുന്ന് താൻ സിനിമയുടെ കഥ പറയില്ലെന്ന് അജു വർഗീസ്; ഗുരുവായൂരമ്പല നടയിൽ പ്രൊമോ

4500 രൂപയുടെ ചെരിപ്പ് ഒരു മാസത്തിനുള്ളിൽ പൊട്ടി; വീഡിയോയുമായി നടി കസ്തൂരി

കഴിഞ്ഞ ഒൻപത് വർഷമായി വാക്ക് പാലിക്കുന്നില്ല; കമൽഹാസനെതിരെ പരാതിയുമായി സംവിധായകൻ ലിംഗുസാമി

ഇന്ദിരയെ വീഴ്ത്തിയ റായ്ബറേലിയെ അഭയസ്ഥാനമാക്കി രക്ഷപ്പെടുമോ കോണ്‍ഗ്രസ്?

വിനോദയാത്രകൾ ഇനി സ്വകാര്യ ട്രെയിനിൽ; കേരളത്തിലെ ആദ്യ സ്വകാര്യ ട്രെയിന്‍ സർവീസ്; ആദ്യ യാത്ര ജൂൺ 4 ന്

കാമുകിയുടെ ഭര്‍ത്താവിനോട് പക; പാഴ്‌സല്‍ ബോംബ് അയച്ച് മുന്‍കാമുകന്‍; യുവാവും മകളും കൊല്ലപ്പെട്ടു

ആരാധകർ കാത്തിരുന്ന ഉത്തരമെത്തി, റൊണാൾഡോയുടെ വിരമിക്കൽ സംബന്ധിച്ചുള്ള അതിനിർണായക അപ്ഡേറ്റ് നൽകി താരത്തിന്റെ ഭാര്യ

കാമുകനുമായി വഴക്കിട്ട് അര്‍ദ്ധനഗ്നയായി ഹോട്ടലില്‍ നിന്നും ഇറങ്ങിയോടി..; ബ്രിട്‌നി സ്പിയേഴ്‌സിന്റെ ചിത്രം പുറത്ത്, പിന്നാലെ വിശദീകരണം

ആളുകളുടെ മുന്നിൽ കോൺഫിഡൻ്റ് ആയി നിൽക്കാൻ പറ്റിയത് ആ സിനിമയ്ക്ക് ശേഷം: അനശ്വര രാജൻ