റമീസിന് ദാവൂദ് ഇബ്രാഹിമുമായി ബന്ധമുണ്ടെന്ന വാർത്ത അതീവ ഗൗരവമുള്ളത്: രമേശ് ചെന്നിത്തല

സ്വർണക്കള്ളക്കടത്തുകേസിലെ മുഖ്യപ്രതികളിലൊരാളായ റമീസിന് ദാവൂദ് ഇബ്രാഹിമുമായി ബന്ധമുണ്ടെന്നുള്ള വാർത്ത അതീവ ഗൗരവമുള്ളതാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.

സ്വർണക്കള്ളക്കടത്തുകേസിന്റെ ഭീകരവാദബന്ധം ഈ വിവരത്തിന്റെ പശ്ചാത്തലത്തിൽ കൂടുതൽ ഗൗരവപൂർണമായിരിക്കുകയാണ്. എന്തുതരം കുറ്റവാളികളെയാണ് മുഖ്യമന്ത്രിയും കേരള സർക്കാരും സംരക്ഷിക്കാൻ ശ്രമിക്കുന്നതെന്ന് ഇപ്പോഴെങ്കിലും തിരിച്ചറിയണം.

മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറിയാണ് ഈ കുറ്റകൃത്യത്തിന്റെ മുഖ്യ ആസൂത്രകൻ എന്നത് സംഭവത്തിന്റെ ഗൗരവം വർദ്ധിപ്പിക്കുന്നു. എൻ.ഐ.എ അന്വേഷണം ഈ കേസിന്റെ എല്ലാ സത്യങ്ങളും വെളിച്ചത്ത് കൊണ്ട് വരും എന്ന് പ്രതീക്ഷിക്കുന്നു .

ഈ കേസിന് അന്താരാഷ്ട്ര മാഫിയകളുമായി ബന്ധമുണ്ടെന്നും, സമഗ്രമായ അന്വേഷണം വേണമെന്നും തുടക്കം മുതൽ കോൺഗ്രസും, യു.ഡി.എഫും ആവശ്യപ്പെട്ടിരുന്നു. കേസന്വേഷണം പുരോഗമിക്കുമ്പോൾ ഇത് കൂടുതൽ കൂടുതൽ വ്യക്തമാകുകയാണ്.

കുറ്റവാളികളെ സംരക്ഷിക്കാനാണ് പിണറായി സർക്കാർ ഇപ്പോഴും ശ്രമിക്കുന്നത്. ഇതിനെതിരെ കോൺഗ്രസ്‌ ശക്തമായ പോരാട്ടം തുടരുമെന്നും രമേശ് ചെന്നിത്തല പ്രസ്താവിച്ചു.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ