സ്വർണക്കടത്ത്: കസ്റ്റംസ് കേസിൽ മുഖ്യപ്രതി കെ. ടി റമീസിന് ജാമ്യം, പുറത്തിറങ്ങാൻ സാധിക്കില്ല

സ്വർണക്കടത്തുമായി ബന്ധപ്പെട്ട കസ്റ്റംസ് കേസിൽ മുഖ്യപ്രതി കെ ടി റമീസിന് ജാമ്യം ലഭിച്ചു. കൊച്ചിയിലെ സാമ്പത്തിക കുറ്റകൃത്യ കോടതിയാണ് റമീസിന് ജാമ്യം അനുവദിച്ചത്. കർശന ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്. ജാമ്യത്തെ കസ്റ്റംസ് കോടതിയിൽ എതിർത്തിട്ടില്ല. അതേസമയം കസ്റ്റംസ് കേസിൽ മാത്രമാണ് റമീസിന് ജാമ്യം ലഭിച്ചിട്ടുള്ളത്. എൻ.ഐ.എ റജിസ്റ്റർ ചെയ്ത കേസിലും റമീസ് പ്രതിയായതിനാൽ പുറത്തിറങ്ങാനാകില്ല.

സ്വർണക്കടത്തിൽ പ്രധാന ആസൂത്രകനെന്ന് എൻ.ഐ.എ കണ്ടെത്തിയ പ്രതിയാണ് കെ ടി റമീസ്. അറസ്റ്റിലായി 61-ാം ദിവസമാണ് റമീസിന് ജാമ്യം ലഭിച്ചിരിക്കുന്നത്. രണ്ട് ലക്ഷം രൂപ കോടതിയിൽ കെട്ടിവെയ്ക്കണം. എല്ലാ തിങ്കളാഴ്ചയും രാവിലെ 10 മുതൽ 11 മണിയ്ക്കിടയിൽ അന്വേഷണ ഉദ്യോഗസ്ഥന് മുമ്പാകെ ഹാജരായി ഒപ്പിടണം. ഏഴ് ദിവസത്തിനകം പാസ്പോർട്ട് കോടതിയിൽ കെട്ടിവെയ്ക്കണം. അന്വേഷണവുമായി എല്ലാ തരത്തിലും സഹകരിക്കണം എന്നീ ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്.

എന്നാൽ റമീസിന് ജാമ്യം ലഭിക്കുന്നത് കേസന്വേഷണത്തെ ബാധിക്കില്ല എന്നാണ് കസ്റ്റംസിന്റെ വിലയിരുത്തൽ. എല്ലാ കാര്യങ്ങളും റമീസിനോട് ചോദിച്ച് അറിഞ്ഞിട്ടുണ്ട് എന്നതിനാലാണ് ജാമ്യം നൽകുന്നതിനെ കസ്റ്റംസ് എതിർക്കാഞ്ഞത്.

Latest Stories

ഹൃത്വിക്കും എൻടിആറും നേർക്കുനേർ, വാർ 2വിന്റെ ട്രെയിലർ പുറത്ത്, ആയിരം കോടി അടിക്കാനുളള വരവെന്ന് ആരാധകർ

സൗമ്യ വധക്കേസ് പ്രതി ഗോവിന്ദച്ചാമി ജയിൽചാടിയ സംഭവം; 4 ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ, ജയിൽ ചാട്ടം കണ്ണൂർ റേഞ്ച് ഡിഐജി അന്വേഷിക്കും

'ബാഴ്‌സലോണയിൽ ഊബർ ടാക്‌സി ഓടിച്ച് ജീവിക്കണം'; റിട്ടയർമെന്റ് പ്ലാനിൽ മാറ്റമില്ലെന്ന് പറഞ്ഞ് ഫഹദ് ഫാസിൽ

'പലസ്‌തീനെ രാജ്യമായി അംഗീകരിക്കും'; ഫ്രാൻസ് പ്രസിഡൻ്റ് ഇമ്മാനുവേൽ മാക്രോണിന്റെ നിർണായക പ്രഖ്യാപനം, ജി7 രാജ്യങ്ങളിൽ ആദ്യം

ഗോവിന്ദച്ചാമി പിടിയിലായത് തളാപ്പിലെ വീട്ടുവളപ്പിലെ കിണറ്റിൽ നിന്നും; പൊലീസ് വീട് വളഞ്ഞപ്പോൾ കിണറ്റിലേക്ക് ചാടി ഒളിച്ചു

‘വിമർശകരെ ആക്ഷേപിക്കുന്നത് ജനാധിപത്യ വിരുദ്ധം, നേതാക്കൾ ഇങ്ങനെ നിലപാടെടുത്താൽ പാർട്ടിയുടെ സ്ഥിതി എന്താകും'; പി ജെ കുര്യൻ

ജയിൽ ചാടിയ ഗോവിന്ദച്ചാമി പിടിയിൽ; കണ്ണൂർ നഗരത്തിൽ നിന്ന് പിടിയിലായെന്ന് സ്ഥിരീകരണം

ജയിൽ ചാടിയത് സെല്ലിലെ അഴികൾ മുറിച്ച്; തുണികൾ കൂട്ടിക്കെട്ടി കയറാക്കി മതിലിൽ നിന്ന് താഴേക്കിറങ്ങി, ഗോവിന്ദച്ചാമിക്ക് പുറത്തുനിന്ന് സഹായം ലഭിച്ചു?

ഗോവിന്ദച്ചാമി ജയിൽ ചാടി; കണ്ണൂർ സെൻട്രൽ ജയിലിൽ ഗുരുതര സുരക്ഷാ വീഴ്ച

ചാത്തൻപാറ വെള്ളച്ചാട്ടത്തിൽ ഇറങ്ങുന്നതിനിടെ അപകടം; 200 അടി താഴ്ചയുള്ള കൊക്കയിൽ വീണ് വിനോദസഞ്ചാരിക്ക് ദാരുണാന്ത്യം