സ്വർണക്കടത്ത് കേസ്; പി. ആർ സരിത്തിനെ കസ്റ്റഡിയിൽ വിട്ടു

സ്വർണക്കടത്ത് കേസിൽ പി ആർ സരിത്തിനെ കസ്റ്റഡിയിൽ വിട്ടു. ഏഴ് ദിവസത്തേക്കാണ് സരിത്തിനെ കസ്റ്റഡ‍ിയിൽ വിട്ടത്. സാമ്പത്തിക കുറ്റകൃത്യങ്ങൾ പരിഗണിക്കുന്ന കൊച്ചിയിലെ കോടതിയാണ് സരിത്തിനെ കസ്റ്റംസിന്റെ കസ്റ്റഡിയിൽ വിട്ടത്.  ഇതിന് തൊട്ടു പിന്നാലെ സരിത്ത് കോടതിയിൽ ജാമ്യാപേക്ഷയും സമർപ്പിച്ചു. ഈ അപേക്ഷ 13-ന് പരിഗണിക്കും. ചോദ്യം ചെയ്യൽ ക്യാമറയിൽ ചിത്രീകരിക്കണമെന്ന സരിത്തിന്‍റെ ആവശ്യം കോടതി തള്ളി.

കേസിലെ മുഖ്യകണ്ണികളെന്ന് സംശയിക്കുന്ന സ്വപ്ന സുരേഷും സന്ദീപ് നായരും ഒളിവിൽ തുടരുകയാണ്. സ്വർണക്കടത്ത് കേസിൽ താൻ നിരപരാധിയാണെന്നും ഇടപാടുമായി യാതൊരു ബന്ധവുമില്ലെന്നും വിശദീകരിച്ച് സ്വപ്ന സുരേഷ് മുൻകൂർ ജാമ്യാപേക്ഷ സമർപ്പിച്ചിട്ടുണ്ട്. കോൺസുലേറ്റ് ആവശ്യപ്പെട്ടത് അനുസരിച്ചാണ് സ്വർണം അടങ്ങിയ നയതന്ത്ര ബാഗിന്‍റെ കാര്യത്തിൽ ഇടപെട്ടതെന്നാണ് സ്വപ്നയുടെ വിശദീകരണം.

മാധ്യമ വാ‍ർത്തകളുടെ അടിസ്ഥാനത്തിലാണ് തന്നെ പ്രതി ചേർക്കാൻ കസ്റ്റംസ് ഒരുങ്ങുന്നതെന്നും, അന്വേഷണ ഉദ്യോഗസ്ഥനോട് വെളിപ്പെടുത്താൻ തനിക്ക് പ്രത്യേകിച്ച് ഒന്നുമില്ലെന്നും സ്വപ്നയുടെ ഹ‍ർജിയിൽ പറയുന്നു.  കളളക്കടത്ത് ഇടപാടുമായി തനിക്ക് യാതൊരു ബന്ധവുമില്ലാത്ത സാഹചര്യത്തിൽ മുൻകൂർ ജാമ്യം നൽകണമെന്നാണ്  ഹ‍ർജിയിലെ ആവശ്യം. ഈ ഹർജി നാളെ ഹൈക്കോടതി പരിഗണിച്ചേക്കും.

ഒളിവിൽ കഴിയുന്ന സന്ദീപിനായി കൊച്ചിയിൽ കസ്റ്റംസ് തെരച്ചിൽ നടത്തുന്നുണ്ട്. ഇയാളും മുൻകൂർ ജാമ്യാപേക്ഷയുമായി എത്താനാണ് സാദ്ധ്യത. കളളക്കടത്തിൽ വിദേശ പണമിടപാട് നടന്നിട്ടുണ്ട് എന്ന വിവരത്തെ തുടർന്നാണ് ഫെമാ നിയമപ്രകാരം കേസെടുക്കാൻ എൻഫോഴ്സ്മെന്‍റ് തീരുമാനിച്ചിരിക്കുന്നത്. മുഖ്യപ്രതികളെ കസ്റ്റംസ് പിടികൂടിയ ശേഷമാകും എൻഫോഴ്സ്മെന്‍റ് നടപടികൾ തുടങ്ങുക.

Latest Stories

IPL 2024: 'ഇത് ഞാന്‍ ഒട്ടും പ്രതീക്ഷിച്ചില്ല'; ഇന്ത്യന്‍ ഇതിഹാസ താരത്തിന് നന്ദി പറഞ്ഞ് അഭിഷേക്

പൊലീസ് വേഷത്തിൽ ആസിഫ് അലിയും ബിജു മേനോനും; 'തലവൻ' തിയേറ്ററുകളിലേക്ക്

കാനിൽ തിളങ്ങാൻ പായൽ കപാഡിയയുടെ 'ഓൾ വീ ഇമാജിൻ ആസ് ലൈറ്റ്'; ട്രെയ്‌ലർ പുറത്ത്

സുഹൃത്തിനേക്കാളുപരി സ്നേഹസമ്പന്നനായ ഒരു സഹോദരൻ കൂടിയായിരുന്നു..; സംഗീത് ശിവനെ അനുസ്മരിച്ച് മോഹൻലാൽ

ബിലീവേഴ്‌സ് ഈസ്റ്റേണ്‍ ചര്‍ച്ച് അദ്ധ്യക്ഷന്‍ കെ. പി യോഹന്നാൻ വിടവാങ്ങി

ആദ്യ സിനിമ ഹിറ്റ് ആയിരുന്നിട്ടും കാണാൻ ഭംഗിയില്ലാത്തതുകൊണ്ട് നല്ല സിനിമകളൊന്നും അന്ന് ലഭിച്ചില്ല: അല്ലു അർജുൻ

പണിക്കൂലിയിൽ 25 ശതമാനം ഇളവ്; അക്ഷയ തൃതീയ ഓഫറുകളുമായി കല്യാണ്‍ ജൂവലേഴ്സ്

ഗിമ്മിക്കുകള്‍ ഏശിയില്ല, ലോക്‌സഭ തിരഞ്ഞെടുപ്പിനിടയില്‍ മന്ത്രിസഭ കാക്കേണ്ട ബിജെപി ഗതികേട്; കഴിഞ്ഞകുറി തൂത്തുവാരിയ ഹരിയാനയില്‍ ഇക്കുറി താമര തണ്ടൊടിയും!

ലൈംഗിക പീഡന വിവാദം; എച്ച്ഡി രേവണ്ണയുടെ ജുഡീഷ്യല്‍ കസ്റ്റഡി മെയ് 14 വരെ

കാണുന്ന ഓരോരുത്തരും അമ്പരന്നു പോവുന്ന ഷോട്ടായിരുന്നു അത്, അവിടെ റീടേക്കിന് ഒരു സാധ്യതയുമില്ല: സിബി മലയിൽ