കേരളത്തിലെ മാലിന്യം തള്ളുന്നത് അതിര്‍ത്തി സംസ്ഥാനത്ത്; ആറ് ലോറികള്‍ പിടിച്ചെടുത്ത് കര്‍ണാടക; കടുത്ത നടപടി വേണമെന്ന് നിര്‍ദേശം; ഏഴുപേരുടെ പേരില്‍ കേസ്

കേരളത്തിലെ മാലിന്യം തള്ളാനെത്തിയ ആറ് ലോറികള്‍ കര്‍ണാടക പിടികൂടി. ഗുണ്ടല്‍പേട്ടിലെ മൂലെഹോളെ ചെക്‌പോസ്റ്റിനു സമീപം കര്‍ണാടക മലിനീകരണ നിയന്ത്രണ ബോര്‍ഡ് ഉദ്യോഗസ്ഥറാണ് പിടികൂടിയത്. ഡ്രൈവര്‍മാര്‍ ഉള്‍പ്പെടെ ഏഴാളുകളുടെ പേരില്‍ ഗുണ്ടല്‍പേട്ട് പോലീസ് കേസെടുത്തു.

ലോറിയില്‍ മാലിന്യം കടത്തുന്നതായി വിവരം ലഭിച്ചതിനെത്തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് നടപടി. മലിനീകരണ നിയന്ത്രണബോര്‍ഡ് മേഖലാ ഓഫീസര്‍ പി.കെ. ഉമാശങ്കര്‍ നല്‍കിയ പരാതിയിലാണ് ലോറികള്‍ പിടിച്ചെടുത്ത്. കേരളവുമായി ചേര്‍ന്നുനില്‍ക്കുന്ന കര്‍ണാടകത്തിന്റെ അതിര്‍ത്തിജില്ലകളായ മൈസൂരു, കുടക്, ചാമരാജ നഗര്‍ എന്നിവിടങ്ങളിലെ ആളൊഴിഞ്ഞ മേഖലകളില്‍ മാലിന്യം തള്ളാനാണ് ലോറികളില്‍ കൊണ്ടുവരുന്നതെന്നാണ് ഉദ്യോഗസ്ഥര്‍ വിശദീകരിക്കുന്നത്.

പ്ലാസ്റ്റിക് ഉള്‍പ്പെടെയുള്ള മാലിന്യം അനധികൃതമായി കടത്തുകയായിരുന്നെന്ന് പരാതിയില്‍ വ്യക്തമാക്കുന്നു. ഇതിനെതിരേ നടപടി ആവശ്യപ്പെട്ട് കേരള മലിനീകരണ നിയന്ത്രണ ബോര്‍ഡിന് കര്‍ണാടക മലിനീകരണ നിയന്ത്രണബോര്‍ഡ് കത്തെഴുതി.

2019-ലാണ് കേരളത്തിലെ മാലിന്യം കര്‍ണാടകയുടെ അതിര്‍ത്തിപ്രദേശങ്ങളില്‍ തള്ളാന്‍ ലോറിയില്‍ കൊണ്ടുവരുന്നത് ശ്രദ്ധയില്‍പ്പെടുന്നത്. നിരവധി ലോറികള്‍ അന്ന് പിടികൂടിയിരുന്നു. തുടര്‍ന്ന് കേരളത്തില്‍നിന്നുള്ള മാലിന്യക്കടത്ത് വലിയ ചര്‍ച്ചാവിഷയമായിരുന്നു.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ