കൊച്ചിയില്‍ ഗുണ്ടകള്‍ വീണ്ടും സജീവം; ഹോട്ടലിലെ ഗുണ്ടാ പാര്‍ട്ടിയില്‍ കുടുങ്ങിയത് 13 പേര്‍; ഗുണ്ടാ നേതാവിനായി അന്വേഷണം ഊര്‍ജ്ജിതം

സംസ്ഥാനത്ത് ഗുണ്ടാപ്രവര്‍ത്തനങ്ങള്‍ക്ക് അറുതി വരുത്താന്‍ പൊലീസിന്റെ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കുമ്പോള്‍ കൊച്ചി മരടില്‍ ഗുണ്ടാ നേതാവിന്റെ നേതൃത്വത്തില്‍ നടത്തിയ പാര്‍ട്ടി വിവാദമാകുന്നു. ഗുണ്ടാ നേതാവ് ആഷ്‌ലിയുടെ നേതൃത്വത്തിലായിരുന്നു മരട് ഹോട്ടലില്‍ ഗുണ്ടാ പാര്‍ട്ടി നടത്തിയത്.

സംഭവത്തില്‍ 13 പേര്‍ക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. ഗുണ്ടാ പാര്‍ട്ടിയില്‍ പങ്കെടുത്ത പതികളുടെ അറസ്റ്റ് രേഖപ്പെടുത്തി സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടു. അതേസമയം ഗുണ്ടാനേതാവ് ആഷ്‌ലിക്കായി മരട് പൊലീസ് അന്വേഷണം ഊര്‍ജിതമാക്കിയിരിക്കുകയാണ്. നേരത്തെ ഇയാളുടെ കാറില്‍ നിന്ന് തോക്ക് കണ്ടെത്തിയിരുന്നു.

എന്നാല്‍ തോക്കിന്റെ ലൈസന്‍സ് ഉള്‍പ്പെടെയുള്ള കാര്യങ്ങളെ കുറിച്ച് റിപ്പോര്‍ട്ട് ലഭിച്ചാല്‍ മാത്രമേ തുടര്‍ നടപടികളിലേക്ക് കടക്കാനാകൂ. ആഷ്‌ലി ആയിരുന്നു ഗുണ്ടാ പാര്‍ട്ടിക്ക് നേതൃത്വം നല്‍കിയത്. ആഷ്‌ലിയുടെ കാറില്‍ നിന്ന് കണ്ടെത്തിയ മനുഷ്യാവകാശ കമ്മീഷന്റെ ബോര്‍ഡിനെ കുറിച്ചും അന്വേഷണം നടക്കുന്നുണ്ട്.

Latest Stories

'പറയുന്നതല്ല നടപ്പാക്കുന്നത്, ആളെ പറ്റിക്കൽ'; KSRTC ബസിലെ സ്ത്രീകളുടെ സൗജന്യയാത്രയുടെ ഉദ്‌ഘാടനത്തിൽ നിന്നും സിപിഐഎം എംഎൽഎമാർ വിട്ടുനിൽക്കുമെന്ന് എം വി ഗോവിന്ദൻ

'സ‍ർക്കാരിൻ്റെ വീഴ്ചകൾക്ക് അവരെ ഉത്തരവാദികളാക്കാനും നമ്മുടെ ശബ്ദമുയർത്താനും ഒപ്പം ചേരുക';സിജെപി പ്രതിഷേധത്തിൽ പങ്കെടുക്കാൻ പ്രകാശ് രാജും

'അന്‍സിബ മതം മാറ്റാന്‍ ശ്രമിച്ചിട്ടില്ല'; പ്രൊഡക്ഷന്‍ കണ്‍ട്രോളറുടെ മകന്‍ മൊഴി നല്‍കി

'നരേന്ദ്രമോദിയെ വാരിപ്പുണരട്ടെ', രാഹുൽ ഗാന്ധിക്ക് മുന്നിൽ വാരിപ്പുണരാൻ നിന്നുകൊടുക്കുന്ന ആളല്ല പിണറായി: കെ. എൻ. ബാലഗോപാൽ

തൃണമൂൽ കോൺഗ്രസ് സംഘടനാ തലത്തിൽ വൻ അഴിച്ചുപണി; വിമത കലാപം രൂക്ഷമായതോടെ മമത ബാനർജിയുടെ നിർണായക നീക്കം

ഞാൻ രോഹിത് ഭായിയോട് സംസാരിച്ചു, അദ്ദേഹം റീപ്ലേ കണ്ടിരുന്നു, സാരമില്ലെന്നാണ് പറഞ്ഞത്: ശുഭ്മൻ ഗിൽ

'ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കാന്‍ തന്നേയും എഡിജിപി ശ്രീജിത്തിനേയും ബോധപൂര്‍വം മാറ്റി നിര്‍ത്തി'; വെളിപ്പെടുത്തലുമായി എ പത്മകുമാര്‍

സംസ്ഥാനത്ത് മഴ കുറയുന്നു; ഇന്ന് നാല് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

യുഎസ്- ഇറാൻ സംഘർഷം: സമാധാന കരാറിൽ ഇന്ന് ഒപ്പിടുമെന്ന് ഡൊണാൾഡ് ട്രംപ്; ഹോർമുസ് വീണ്ടും തുറക്കുമെന്നും പ്രഖ്യാപനം

'ഞങ്ങൾക്ക് ബ്രസീലിനെ തോൽപ്പിക്കണമായിരുന്നു, പക്ഷെ ഈ സമനിലയിൽ ഞങ്ങൾ സന്തോഷിക്കുന്നു'; മൊറോക്കോ പരിശീലകൻ മുഹമ്മദ് ഒഹാബി