ഗുണ്ടാബന്ധം: മംഗലപുരം സ്റ്റേഷനില്‍ കൂട്ട സ്ഥലംമാറ്റം, വിജിലന്‍സ് അന്വേഷണം പ്രഖ്യാപിച്ചേക്കും

ഗുണ്ടാ സംഘകളുമായുള്ള പൊലീസുകാരുടെ അടുത്തബന്ധം പുറത്തുവന്നതിനു പിന്നാലെ തിരുവനന്തപുരം മംഗലപുരം സ്റ്റേഷനില്‍ കൂട്ട സ്ഥലമാറ്റം ഉണ്ടായേക്കും. എല്ലാ പൊലീസുകാരെയും മാറ്റാനാണ് തീരുമാനം. എസ്എച്ച്ഒ സജീഷിനെ നേരത്തെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. ഇന്റലിജന്‍സ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.

ഇന്നു തന്നെ നടപടിക്ക് സാധ്യതയുണ്ട്. ഗുണ്ടാ ബന്ധമുള്ള ഡിവൈഎസ്പി മാര്‍ക്കെതിരായ നടപടി ശുപാര്‍ശ മുഖ്യമന്ത്രിക്ക് സമര്‍പ്പിച്ചിട്ടുണ്ട്. ഗുണ്ടാ ബന്ധമുള്ള പൊലീസുകാര്‍ക്കു നേരെ വിജിലന്‍സ് അന്വേഷണവും പ്രഖ്യാപിച്ചേക്കും.

സംസ്ഥാനത്തെ 160 എസ്എച്ചഒ മാര്‍ക്ക് സ്ഥലമാറ്റമുണ്ടാകും. പ്രവര്‍ത്തന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാകും മാറ്റം. ഇന്റലിജന്‍സ് വിഭാഗം പൊലീസുകാരുടെ ഗുണ്ടാ ബന്ധം സംബന്ധിച്ച റിപ്പോര്‍ട്ട് സംസ്ഥാന പൊലീസ് മേധാവിക്ക് സമര്‍പ്പിച്ചിട്ടുണ്ട്.

തലസ്ഥാനത്ത് ഒരിടവേളയ്ക്ക് ശേഷം സജീവമായ രണ്ട് ഗുണ്ടാനേതാക്കളെ പിടികൂടാന്‍ ഇതുവരെ പൊലീസിന് കഴിഞ്ഞിട്ടില്ല. ഈ സാഹചര്യത്തിലാണ് ഗുണ്ടാ മാഫിയ ബന്ധമുള്ള പൊലീസുകാരക്കതിരെ നടപടി കടുപ്പിക്കുന്നത്.

Latest Stories

'ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്'; അധികാരത്തിലേറിയാല്‍ അഞ്ച് വര്‍ഷത്തിനുള്ളില്‍ നടപ്പാക്കുമെന്ന് രാജ്‌നാഥ് സിംഗ്

36 വര്‍ഷം മുമ്പുള്ള ഗ്യാങ്സ്റ്റര്‍ ലുക്കില്‍ കമല്‍ ഹാസന്‍, ദുല്‍ഖറിന് പകരം ചിമ്പു; മണിരത്‌നത്തിന്റെ 'തഗ് ലൈഫി'ലെ ചിത്രങ്ങള്‍ പുറത്ത്

18.6 കോടിയുടെ സ്വര്‍ണക്കടത്ത്; അഫ്ഗാന്‍ നയതന്ത്രപ്രതിനിധി മുംബൈ വിമാനത്താവളത്തില്‍ പിടിയിലായി; നടപടി ഭയന്ന് സാകിയ വാര്‍ദക് രാജിവെച്ചു

IPL 2024: എന്തുകൊണ്ട് ധോണിയുടെ വിക്കറ്റ് നേട്ടം ആഘോഷിച്ചില്ല, കാരണം പറഞ്ഞ് ഹർഷൽ പട്ടേൽ

ബധിരനും മൂകനുമായ മകനെ മുതലക്കുളത്തിലെറിഞ്ഞ് മാതാവ്; ആറ് വയസുകാരന്റെ മൃതദേഹം പകുതി മുതലകള്‍ ഭക്ഷിച്ച നിലയില്‍

കൊച്ചി പഴയ കൊച്ചിയല്ല; പിസ്റ്റളും റിവോള്‍വറും ഉള്‍പ്പെടെ വന്‍ ആയുധശേഖരം; കണ്ടെത്തിയത് സ്ഥിരം ക്രിമിനലിന്റെ വീട്ടില്‍ നിന്ന്

എനിക്ക് ആരുടെയും കൂടെ കിടന്നു കൊടുക്കേണ്ടി വന്നിട്ടില്ല.. പക്ഷെ ബിഗ് ബോസിലുണ്ടായ 18 ദിവസവും..; വിശദീകരിച്ച് ഒമര്‍ ലുലു

ടി20 ലോകകപ്പിന് ഭീകരാക്രമണ ഭീഷണി; പിന്നില്‍ പാക് ഭീകര സംഘടന

ആര്യാ രാജേന്ദ്രനും സച്ചിൻ ദേവിനുമെതിരെ കേസെടുക്കാൻ കോടതി ഉത്തരവ്; നടപടി യദുവിന്റെ പരാതിയിൽ

വീണ്ടും അരളി ചെടി ജീവനെടുത്തു; ദേവസ്വം ബോര്‍ഡ് ക്ഷേത്രങ്ങളില്‍ നിന്ന് അരളി പൂവ് പുറത്ത്