'പറയുന്നതില്‍ മര്യാദ വേണം, വഴിയില്‍ കിടക്കുന്ന തേങ്ങ എടുത്ത് ഗണപതിക്ക് ഉടച്ച ശേഷം രക്ഷിക്കണേ എന്ന് പറയും പോലെ'; രാഹുല്‍ ഗാന്ധിയുടെ സൗജന്യ യാത്ര ഗ്യാരന്റിയെ പരിഹസിച്ച് ഗണേഷ് കുമാര്‍

കെഎസ്ആര്‍ടിസി യില്‍ സ്ത്രീകള്‍ക്ക് സൗജന്യയാത്രയെന്ന രാഹുല്‍ഗാന്ധിയുടെ ഗ്യാരണ്ടിയെ പരിഹസിച്ച് ഗതാഗത മന്ത്രി കെബി ഗണേഷ്‌കുമാര്‍ രംഗത്ത്. പറയുന്നതില്‍ മര്യാദ വേണമെന്നാണ് ഗതാഗത മന്ത്രി പറയുന്നത്. വഴിയില്‍ കിടക്കുന്ന തേങ്ങ എടുത്ത് ഗണപതിയ്ക്ക് ഉടച്ച ശേഷം രക്ഷിക്കണേ എന്ന് പറയുന്നത് പോലെയാണ് രാഹുല്‍ ഗാന്ധിയുടേയും കോണ്‍ഗ്രസിന്റേയും പ്രഖ്യാപനമെന്നാണ് കെ ബി ഗണേഷ് കുമാറിന്റെ പരിഹാസം. വാഗ്ദാനം നടപ്പാക്കുന്നതിൽ പ്രശ്‌നമില്ല. എന്നാൽ രണ്ടുമാസം കൊണ്ട് കെ.എസ്.ആർ.ടി.സി.യും നാട്ടുകാരും വഴിയാധാരമാകുമെന്ന് മന്ത്രി പറഞ്ഞു.

ദൈനം ദിനമുള്ള കാര്യങ്ങള്‍ നടക്കുന്ന രീതിയിലാണ് നിലവില്‍ കെഎസ്ആര്‍ടിസിയുള്ളതെന്നും നഷ്ടം ഉണ്ടാകാതെ നടത്തിക്കൊണ്ട് പോകാമെന്ന് മാത്രമെന്നും ഗതാഗത മന്ത്രി ചൂണ്ടിക്കാട്ടി. വഴിയില്‍ കൂടി പോകുന്നവര്‍ എന്തേലും പറയുന്നുവെന്നാണ് കെ ബി ഗണേഷ് കുമാര്‍ രാഹുല്‍ ഗാന്ധിയുടെ ഗ്യാരന്റെയെ കുറിച്ച് പറഞ്ഞത്. സ്ത്രീകള്‍ക്ക് സൗജന്യ യാത്ര നല്‍കിയ കര്‍ണ്ണാടക ട്രാന്‍പോര്‍ട്ട് കോര്‍പ്പറേഷന്‍ നഷ്ടത്തിലാണെന്നും ഗണേഷ് കുമാര്‍ ചൂണ്ടിക്കാട്ടി.

തിരഞ്ഞെടുപ്പ് കാലത്ത് എന്തേലും പറയുന്നുവെന്ന് മാത്രമെന്നും ഗതാഗതമന്ത്രി വിഷയത്തെ പരിഹസിച്ചു. അര്‍ഹതപ്പെട്ടവര്‍ക്ക് മാത്രമാണ് ഇപ്പോള്‍ ആനുകൂല്യം നല്‍കുന്നതെന്നും കെ എസ് ആര്‍ ടി സി യെ ജീവനക്കാര്‍ കഷ്ടപ്പെട്ടാണ് ഉയര്‍ത്തിക്കൊണ്ട് വരുന്നതെന്നും മന്ത്രി ചൂണ്ടിക്കാട്ടി.

ഇപ്പോൾ കെ.എസ്.ആർ.ടി.സി. ഒരുവിധം പച്ചപിടിച്ചു വരികയാണ്. വകുപ്പിനെ നശിപ്പിക്കാൻ യു.ഡി.എഫ്. മുൻപും ഗവേഷണം നടത്തിയിട്ടുണ്ട്. സൗജന്യ യാത്ര എന്നത് വനിതാദിനത്തിൽ മാത്രമാണെന്ന് പിന്നീട് മാറ്റിപ്പറയാൻ നാണമില്ലാത്തവരാണ് കോൺഗ്രസ്സുകാരെന്നും മന്ത്രി പരിഹസിച്ചു.

Latest Stories

നിപ രോഗലക്ഷണങ്ങളോടെ ഒരാള്‍ ചികിത്സയില്‍, സ്രവം പരിശോധനയ്ക്കയച്ചു; ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യമന്ത്രി

2026 ഫിഫ ലോകകപ്പ്: കേരളത്തിലും മാഹിയിലും പബ്ലിക് വ്യൂവിങ് അവകാശം ഈഗിൾസ് എഫ്.സി. കേരളയ്ക്ക്,14 ജില്ലകളിലും ഫാൻ പാർക്കുകൾ, മലപ്പുറത്ത് ഏഴ്; പൊതുപ്രദർശനങ്ങൾക്ക് ലൈസൻസ് നിർബന്ധം

കെഎസ്ആർടിസിയിലെ സ്ത്രീകളുടെ സൗജന്യ യാത്ര; സ്വകാര്യ ബസ് മേഖലയെ കടുത്ത പ്രതിസന്ധിയിലാക്കുമെന്ന് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം കൂടി കനത്ത മഴയക്ക് സാധ്യത; ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍, മലവെള്ളപ്പാച്ചില്‍ സാധ്യത പ്രദേശങ്ങളിലും നദിക്കരകളിലും താമസിക്കുന്നവര്‍ക്ക് ജാഗ്രത നിര്‍ദേശം

വയനാട്ടിൽ 5 പേർക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു

സംസ്ഥാനത്ത് വീണ്ടും കാട്ടാന ആക്രമണം; വയനാട് കാട്ടിക്കുളത്ത് പരിക്കേറ്റ തൊഴിലാളി മരിച്ചു

വി ജോയ് സിപിഐഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി; സംസ്ഥാന നേതൃത്വത്തിന്റെ നിര്‍ദ്ദേശം ജില്ലാ കമ്മിറ്റി അംഗീകരിച്ചു

നടിയെ ആക്രമിച്ച കേസ്; അതിജീവിതയുടെ ഹർജി പരിഗണിക്കുന്നതിൽ നിന്നും രണ്ടാമത്തെ ജഡ്ജിയും പിന്മാറി, പിന്മാറിയത് ജസ്റ്റിസ് കൗസര്‍ എടപ്പഗത്ത്

ഭരണം പോയതോടെ മമതയെ വിട്ടു ബിജെപി കൂടാരം കേറുന്നവര്‍; തൃണമൂല്‍ കോണ്‍ഗ്രസ് രാജ്യസഭാഗത്വം രാജിവെച്ചയുടന്‍ ഹിമന്ത ബിശ്വ ശര്‍മ്മയെ കണ്ടു സുഷ്മിത ദേവ്

'എന്റെ പ്രതിച്ഛായയെ ഇകഴ്ത്തുന്ന രീതിയില്‍ സംസാരിച്ചു, ഭര്‍ത്താവിനെ കുറിച്ചും മോശമായി സംസാരിച്ചു'; അന്‍സിബ ഹസനെതിരെ മാനനഷ്ടക്കേസ് നല്‍കുമെന്ന് നടി ലക്ഷ്മിപ്രിയ