താന്‍ വളര്‍ന്നത് പിണറായിയുടെ തണലില്‍ അല്ല, അന്ന് പിണറായി വിജയനെ ആര്‍ക്കും അറിയില്ലെന്ന് ജി സുധാകരന്‍; എ വിജയരാഘന് 'പരാജയ രാഘവ'നെന്നും വിശേഷണം

പിണറായി വിജയനാണ് തന്നെ വളര്‍ത്തിയതെന്ന വാദത്തെ നിഷേധിച്ച് സിപിഎം വിട്ട മുതിര്‍ന്ന നേതാവ് ജി സുധാകരന്‍. 1967 കാലഘട്ടത്തില്‍ പിണറായി വിജയനെ തിരുവിതാംകൂറില്‍ ആര്‍ക്കും അറിയില്ലായിരുന്നുവെന്നും താന്‍ വളര്‍ന്നത് പിണറായി വിജയന്റെ തണലിലാണെന്ന വാദത്തെ തള്ളി കൊണ്ട് ജി സുധാകരന്‍ പറഞ്ഞു.

അമ്പലപ്പുഴയില്‍ യുഡിഎഫ് പിന്തുണയോടെ മത്സരിക്കുന്ന സ്വതന്ത്ര സ്ഥാനാര്‍ഥിയും മുതിര്‍ന്ന സിപിഎം നേതാവുമായിരുന്ന ജി സുധാകരന്‍ 63 വര്‍ഷമായി താന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും 15ാം വയസ്സിലാണ് പാര്‍ട്ടിയില്‍ ചേര്‍ന്നതെന്നും വ്യക്തമാക്കി. പിണറായി വിജയന്‍ അന്ന് മലബാറില്‍ തലശ്ശേരിയില്‍ മാത്രം ഒതുങ്ങിനിന്ന നേതാവായിരുന്നുവെന്നും ജി സുധാകരന്‍ ചൂണ്ടിക്കാട്ടി. തന്റെ അനുജനും രക്തസാക്ഷിയുമായ ഭുവനേശ്വരന്റെ കേസ് നടത്താന്‍ പിണറായി വിജയന്റെ നേതൃത്വത്തിലുള്ള പാര്‍ട്ടി പത്തു പൈസ പോലും നല്‍കിയിട്ടില്ലെന്നും വീട്ടിലെ ആഞ്ഞിലി മരം വെട്ടി വിറ്റ പണം കൊണ്ടാണ് ആ കേസ് നടത്തിയതെന്നും അദ്ദേഹം ആവര്‍ത്തിച്ചു.

മാര്‍ക്‌സിനെയോ ഏംഗല്‍സിനെയോ വായിക്കാത്തവരാണ് ഇന്നത്തെ പല മാര്‍ക്‌സിസ്റ്റുകാരുമെന്നും ജി സുധാകരന്‍ പരിഹസിച്ചു. എ. വിജയരാഘവനെ സുധാകരന്‍ ‘പരാജയരാഘവന്‍’ എന്നും വിശേഷിപ്പിച്ചു. വിജയരാഘവന്‍ എവിടെ പ്രസംഗിക്കുന്നുവോ അവിടെ എല്‍ഡിഎഫ് തോല്‍ക്കുമെന്നും സുധാകരന്‍ പരിഹസിച്ചു.

യുഡിഎഫ് സ്ഥാനാര്‍ത്ഥികളുടെ പ്രചാരണാര്‍ത്ഥം രാഹുല്‍ ഗാന്ധിയടക്കമുള്ളവര്‍ പങ്കെടുത്ത പ്രചാരണ പരിപാടിയിലാണ് സുധാകരന്റെ പിണറായിക്കെതിരായ പരാമര്‍ശം. ഒരു പാര്‍ട്ടിക്കും ഒരു മണ്ഡലവും സ്ഥിരമായി അവകാശപ്പെടാനാവില്ലെന്ന് പറഞ്ഞ സുധാകരന്‍ ആലപ്പുഴ ജില്ലയില്‍ യുഡിഎഫ് കൃത്യമായി പ്രവര്‍ത്തിച്ചാല്‍ എല്‍ഡിഎഫ് ഒന്നോ രണ്ടോ സീറ്റുകളിലേക്ക് ചുരുങ്ങുമെന്നും വ്യക്തമാക്കി.

Latest Stories

അഭിമുഖത്തിൽ അശ്ലീല വാക്ക് ഉപയോഗിച്ച റിഷഭ് പന്തിനെ ന്യായീകരിച്ച് സുനിൽ ഗവാസ്കർ; ബ്രോഡ്കാസ്റ്റർമാർക്ക് നേരെ രൂക്ഷ വിമർശനം

'ഹാർദികിന്റെ ക്യാപ്റ്റൻസി പരാജയമായിരുന്നു, പക്ഷെ ടീം തോറ്റതിന് കാരണം അവൻ മാത്രമല്ല'; തുറന്നടിച്ച് കീറോൺ പൊള്ളാർഡ്

'വീടുകളില്‍ കയറി സ്‌ത്രീകളേയും, കുട്ടികളേയും അക്രമിക്കുന്ന രീതി അങ്ങേയറ്റം മനുഷ്യത്വരഹിതമാണ്, പാവങ്ങള്‍ക്ക് നേരെ കുതിരകയറാനാണ് ഭാവമെങ്കിൽ അതിനെ അതിശക്തമായി പ്രതിരോധിക്കും'; എം വി ഗോവിന്ദൻ

'കേരളത്തിലെ തോൽവി അതീവ ഗൗരവമേറിയത്, ജൂലൈ മാസത്തിൽ പ്രത്യേക കേന്ദ്രകമ്മിറ്റി യോഗം ചേരും'; എം എ ബേബി

പെട്രോള്‍ - ഡീസല്‍ വില വര്‍ധന: അന്ന് നികുതി കുറയ്ക്കണമെന്ന് സമരം ചെയ്തവര്‍ ഇന്ന് അധികാരത്തില്‍; സംസ്ഥാനം നികുതി കുറയ്ക്കുമോയെന്ന് അറിയാൻ ജനങ്ങൾ ആകാംക്ഷാഭരിതരാണ്: പിണറായി വിജയന്‍

'എന്നെയും ജിഹാദിയെന്ന് വിളിച്ചിട്ടുണ്ട്, ആരാണ് വിളിച്ചതെന്ന് ജനറൽ ബോഡിയിൽ പറയും'; അമ്മയുടെ പുതിയ നേതൃത്വം രാജിവയ്ക്കണമെന്ന് നടി ഉഷ ഹസീന

അനിരുദ്ധ് രവിചന്ദറും കാവ്യ മാരനും വിവാഹിതരാകുന്നു? വിവാഹം സ്പെയിനിൽ വെച്ചെന്ന് റിപ്പോർട്ട്

ഷുഹൈബ് വധക്കേസ്: ആകാശ് തില്ലങ്കേരി ഉള്‍പ്പെടെ മുഴുവന്‍ പ്രതികളുടെയും ജാമ്യം റദ്ദാക്കി

'മോദി ജനങ്ങളുടെ പോക്കറ്റടിക്കുന്ന 'വിലക്കയറ്റ മനുഷ്യൻ', ഇന്ധനവില വർധനവ് ഇനിയും തുടരും'; രാഹുൽ ഗാന്ധി

“281 രൂപയുടെ ഇന്ത്യ: രാജസ്ഥാനിലെ സ്ത്രീകൾ വീണ്ടും കാത്തിരിപ്പിന്റെ മരുഭൂമിയിൽ”