സി.പി.ഐ സംസ്ഥാന കൗണ്‍സിലില്‍ നിന്ന് സി.ദിവാകരനെ ഒഴിവാക്കി

സിപിഐ സംസ്ഥാന കൗണ്‍സിലില്‍നിന്ന് സി. ദിവാകരനെ ഒഴിവാക്കി. പ്രായപരിധി നടപ്പാക്കിയതിന്റെ ഭാഗമായാണ് ഒഴിവാക്കല്‍. തിരുവനന്തപുരം ജില്ലയില്‍നിന്നുള്ളവരുടെ പട്ടികയില്‍ സി. ദിവാകരന്‍ ഇല്ല.

സിപിഐ സംസ്ഥാന സമ്മേളനം ഇന്ന് സമാപിക്കും. പുതിയ സംസ്ഥാന സെക്രട്ടറിയെയും സംസ്ഥാന കൗണ്‍സിലിനെയും ഇന്നു തിരഞ്ഞെടുക്കും. കാനം രാജേന്ദ്രന്‍തന്നെ വീണ്ടും സിപിഐ സംസ്ഥാന സെക്രട്ടറിയായേക്കും.

കാനം രാജേന്ദ്രനെതിരെ മത്സരം സംഘടിപ്പിക്കാനാണ് കാനം വിരുദ്ധരുടെ ചേരിയുടെ ശ്രമം. പ്രകാശ് ബാബുവിനെ കാനത്തിന് എതിരെ സ്ഥാനാര്‍ത്ഥിയായി നിര്‍ത്താനാണ് ആലോചന.

സംസ്ഥാന കൗണ്‍സില്‍ ഓരോ ജില്ലകള്‍ക്കും എത്ര സംസ്ഥാന കൗണ്‍സില്‍ അംഗങ്ങള്‍ എന്ന് നിശ്ചയിച്ച് അംഗസഖ്യ നല്‍കും. തുടര്‍ന്ന് ജില്ലകളില്‍ നിന്ന് അംഗങ്ങളെ നിശ്ചയിച്ച് നല്‍കും. സംസ്ഥാന കൗണ്‍സിലേക്കുള്ള തിരഞ്ഞെടുപ്പില്‍ ചില ജില്ലകളില്‍ മല്‍സരത്തിനു സാദ്ധ്യതയുണ്ട്.

സംസ്ഥാന കൗണ്‍സിലിലേക്ക് എത്തുന്നവരുടെ എണ്ണത്തിന്റെ ബലാബലം നോക്കിയാവും സെക്രട്ടറി സ്ഥാനത്തേക്ക് മല്‍സരത്തിന് ഇറങ്ങണോ എന്ന് കാനം വിരുദ്ധ ചേരി തീരുമാനിക്കുക. എന്നാല്‍ മല്‍സരിക്കാനായി കണ്ടുവെച്ചിരിക്കുന്ന പ്രമുഖ നേതാക്കളാരും മല്‍സരത്തിനിറങ്ങില്ലെന്നാണ് സൂചന.

Latest Stories

റിങ്കു സിംഗിനെ കൊണ്ട് ഒരു ഉപകാരവുമില്ല, പണ്ട് ഒരിക്കൽ അഞ്ച് സിക്സ് അടിച്ചത് മാത്രമാണ് അവന്റെ നേട്ടം: കെ ശ്രീകാന്ത്

കോഹ്ലിയുടെയും രോഹിതിന്റെയും മുഖത്ത് നോക്കി നോ പറയാൻ ചങ്കൂറ്റമുള്ള ഒരേ ഒരാളാണ് ഗംഭീർ: മുനാഫ് പട്ടേൽ

'ഞങ്ങൾ വിജയിച്ചതിന് കാരണം എം എസ് ധോണി, അദ്ദേഹമാണ് നൂറിന് നിർദേശങ്ങൾ നൽകിയത്'; വെളിപ്പെടുത്തലുമായി ചെന്നൈ പരിശീലകൻ

ബലാല്‍സംഗം ചെയ്ത പ്രതി പിന്നീട് പെണ്‍കുട്ടിയെ വിവാഹം ചെയ്താലും കേസില്‍ നിന്നു മോചിതനാകില്ലെന്നു ഡല്‍ഹി ഹൈക്കോടതി; ജാമ്യം ലഭിക്കാന്‍ വേണ്ടി വിവാഹം നടത്തിയിട്ട് കാര്യമില്ലെന്നും ഹൈക്കോടതി

മണ്ഡലപുനര്‍നിര്‍ണം നടത്താനുള്ള ബിജെപി നീക്കത്തിനെതിരെ കടുത്ത താക്കീതുമായി സ്റ്റാലിന്‍; നാളെ തമിഴ്‌നാട്ടില്‍ കരിങ്കൊടി പ്രതിഷേധം

ശബരിമല യുവതി പ്രവേശനം: സുപ്രീം കോടതിയില്‍ എന്‍എസ്എസ് വാദത്തിനെതിരെ ദേവസ്വം ബോര്‍ഡ്; ജാതി, വര്‍ഗം, ലിംഗഭേദം എന്നിവയുടെ അടിസ്ഥാനത്തിലുള്ള വിലക്ക് ശരിയല്ല

ഹോര്‍മൂസ് കടക്കാനാകാതെ ഇറാനിലേക്കുള്ള കപ്പലുകള്‍, യുഎസ് ഉപരോധം മറികടന്ന് നീങ്ങല്‍ സാധ്യമല്ല; ചൈനീസ് കപ്പല്‍ റിച്ച് സ്റ്റാറിയും തിരികെ മടങ്ങി

ഇക്കൊല്ലത്തെ മണ്‍സൂണ്‍ പതിവിലും കുറവായിരിക്കും, എല്‍ നിനോ പ്രതിഭാസം മഴയുടെ ശക്തിയും തോതും കുറയ്ക്കും; ആഗോള മഴപ്പാത്തി അനകൂലമായാല്‍ മഴ പെയ്തിറങ്ങും

ഇറാനുമായുള്ള യുദ്ധം ഏതാണ്ട് അവസാനിക്കാറായി എന്ന് ട്രംപ്; 'ഇപ്പോള്‍ തന്നെ അവിടെനിന്ന് ഇറങ്ങിയാല്‍ ആ രാജ്യം പുനര്‍നിര്‍മിക്കാന്‍ അവര്‍ക്ക് 20 വര്‍ഷമെടുക്കും, ഞങ്ങള്‍ പൂര്‍ത്തിയാക്കിയിട്ടില്ല'

അവസാന മുന്നറിയിപ്പ്: ബംഗാൾ തിരഞ്ഞെടുപ്പ് ഇടതുപക്ഷത്തോട് പറയുന്നത്