സ്വാതന്ത്ര്യത്തിന് പക്ഷപാതമില്ല; പിണറായിക്ക് അത് മനസ്സിലാകാത്തത് ഉള്ളിൽ കിം ജോങ്ങ് ഉന്നിന്റെ ആത്മാവ് കുടികൊള്ളുന്നത് കൊണ്ട്: രാഹുൽ മാങ്കൂട്ടത്തിൽ

സിനിമാ ഷൂട്ടിംഗ് സെറ്റുകളിൽ കോൺഗ്രസ് നടത്തുന്ന സമരത്തിന് എതിരെ ഇന്ന് നിയമസഭയിൽ സംസാരിച്ച മുഖ്യമന്ത്രി പിണറായി വിജയൻ ആവിഷ്കാര സ്വാതന്ത്ര്യത്തിനു മേലുള്ള കടന്നുകയറ്റത്തെ ശക്തമായി നേരിടുമെന്ന് പറഞ്ഞിരുന്നു. എന്നാൽ സ്വാതന്ത്ര്യം എന്നത് സെലക്ടീവല്ലായെന്ന് പിണറായി വിജയൻ ഇതു വരെ മനസ്സിലാക്കാത്തത് ഉള്ളിൽ കിം ജോങ്ങ് ഉന്നിന്റെ ആത്മാവ് കുടികൊള്ളുന്നത് കൊണ്ടാണെന്ന് യൂത്ത് കോൺഗ്രസ് നേതാവ് രാഹുൽ മാങ്കൂട്ടത്തിൽ പറഞ്ഞു. ആവിഷ്കാര സ്വാതന്ത്ര്യത്തിന്മേൽ സി.പി.എം കടന്നുകയറ്റം നടത്തിയതിനു ചരിത്രത്തിൽ നിരവധി ഉദാഹരണങ്ങൾ ഉണ്ടെന്ന് രാഹുൽ ഫെയ്‌സ്ബുക്ക് കുറിപ്പിൽ ചൂണ്ടിക്കാട്ടി.

കുറിപ്പിന്റെ പൂർണരൂപം:

സ്വാതന്ത്ര്യം എന്നത് സെലക്ടീവല്ലായെന്ന് പിണറായി വിജയൻ ഇതു വരെ മനസ്സിലാക്കാത്തത് ഉള്ളിൽ കിം ജോങ്ങ് ഉന്നിന്റെ ആത്മാവ് കുടികൊള്ളുന്നത് കൊണ്ടാണ് . കേരളത്തിലെ SFI ക്കാരൻ പറയുന്നതു പോലെ സ്വാതന്ത്ര്യത്തിന് പക്ഷപാതമില്ല ശ്രീ വിജയൻ.

താങ്കൾ ആവിഷ്ക്കാര സ്വാതന്ത്ര്യത്തെ പറ്റി സംസാരിച്ചു തുടങ്ങുന്നത് കേൾക്കുവാൻ ഒരു രസമുണ്ട്.
താങ്കളുടെ ഡിക്റ്റോ കഥാപാത്രമായ ‘കൈതേരി സഹദേവനെ” അവതരിപ്പിച്ച ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ് സിനിമയ്ക്ക് ആവിഷ്ക്കാര സ്വാതന്ത്ര്യം താങ്കളുടെ പാർട്ടി അനുവദിച്ചിരുന്നോ? ബൂർഷ്വയെ തോല്പ്പിക്കാൻ ബൂർഷ്വയുടെ അച്‌ഛനാകണമെന്ന താങ്കളുടെ ആശയം ഏറ്റു പിടിച്ച സഹദേവനെ തിയേറ്ററിൽ കാണുവാനുള്ള സാവകാശം താങ്കളുടെ അന്തം ആരാധകർ അനുവദിച്ചിരുന്നില്ല.

കണ്ണൂരിലെ താങ്കളുടെ നേതൃത്വത്തിലെ പാർട്ടിയുടെ അക്രമ രാഷ്ട്രീയം അവതരിപ്പിച്ച “ഈട ” എന്ന സിനിമയോട് താങ്കളുടെ പാർട്ടി കാണിച്ച അക്രമം മറന്നോ?

TP ചന്ദ്രശേഖരനെ വെട്ടിയരിഞ്ഞതു പോലെ തന്നെയല്ലേ അദ്ദേഹത്തിന്റെ കഥ പറഞ്ഞ സിനിമയായ ” TP 51 ” നെയും വെട്ടിയരിഞ്ഞത്?

അങ്ങനെ ചരിത്രത്തിൽ എത്ര ഉദാഹരണമുണ്ട് ശ്രീ വിജയാ ?

‘സഖാക്കളുടെ ഒളിവിലെ ജീവിതത്തെ’ പറ്റി പറഞ്ഞതിന്റെ പേരിൽ, DYFI ക്കാരന്റെ കൈ കൊണ്ട് കരണത്തടി കൊണ്ട പോൾ സക്കറിയ, പണ്ട് അടി കൊണ്ട് വീർത്ത കവിൾത്തടം തടവിക്കൊണ്ട് വേണം വിജയന്റെ ആവിഷ്ക്കാര സ്വാതന്ത്ര്യത്തിനെ കുറിച്ചുള്ള കുറിപ്പ് വായിക്കാനെന്ന് പിണറായി മറക്കരുത്.!

Latest Stories

ശബരിമല സ്വർണക്കൊള്ള: സന്നിധാനത്ത് പരിശോധനയ്ക്ക് എസ്ഐടി; പ്രഭാമണ്ഡലം അടക്കം ഇളക്കി പരിശോധന നടത്തും

'കാൻസർ ഇപ്പോൾ മൂന്നാം സ്റ്റേജിൽ, പൈസ വേണം, അതാണ് തെറി കേട്ടിട്ടും സബ്സ്ക്രിപ്ഷനുമായി പോയത്; വിവരം അറിഞ്ഞിട്ടും കിച്ചു ഇതുവരെ വിളിച്ചിട്ടില്ല: രേണു സുധി

സംസ്ഥാനത്ത് ഇന്ന് ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത; അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട്

'ഇനി കണ്ണടയുടെ ആവശ്യമില്ല'; മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടി നൽകി പിണറായി വിജയൻ

മന്ത്രി കെ മുരളീധരൻ നടത്തിയ വാർത്താ സമ്മേളനത്തിന് താഴെ വിദ്വേഷ കമൻ്റ് ഇട്ടു; സിപിഐഎം പ്രവർത്തകനെതിരെ കേസ്

അതിർത്തി ജില്ലകളിലെ ജനസംഖ്യാ മാറ്റം നേരിട്ട് പരിശോധിക്കാൻ ഉന്നതതല സമിതി എത്തും; നിർദ്ദേശം നൽകി അമിത് ഷാ

ആർഎസ്എസ് പരിപാടിയിൽ പങ്കെടുത്ത മൂന്ന് വിസിമാരും കേരളത്തോട് മാപ്പ് പറയണം; വൈസ് ചാൻസലർമാർക്ക് ഉണ്ടായത് ഗുരുതരമായ വീഴ്ച : മുഖ്യമന്ത്രി

പാക്ക് ചെയ്യുന്നതിനുള്ള വസ്തുക്കള്‍ ഇല്ല, സംസ്ഥാനത്ത് ജവാന്‍ മദ്യത്തിന്റെ ഉല്‍പ്പാദനം പൂര്‍ണമായും നിലച്ചു

തൃണമൂൽ കോൺഗ്രസിലെ ആഭ്യന്തര കലാപം പിളർപ്പിലേക്ക്; യഥാർത്ഥ തൃണമൂൽ തങ്ങളെന്ന് വിമതർ, നാളെ സ്പീക്കർക്ക് കത്ത് നൽകും

നെടുമ്പാശ്ശേരിയില്‍ വിമാനം താഴ്ന്ന് പറന്ന് വീടിന്റെ മേല്‍ക്കൂര തകര്‍ന്നു; ഒരാള്‍ക്ക് പരിക്ക്