അര്‍ജന്റീന ആരാധകന്‍ സൗജന്യമായി നല്‍കിയ 1000 ബിരിയാണി വാങ്ങാന്‍ തിക്കിതിരക്കി ജനക്കൂട്ടം, നീണ്ട ക്യൂ, കൂടെ ഷാഫി പറമ്പിലും; ഒടുവില്‍ ട്വിസ്റ്റ്

ര്‍ജന്റീന ഫുട്‌ബോള്‍ ലോകകപ്പ് നേടിയതിന്റെ സന്തോഷത്തില്‍ സൗജന്യ ബിരിയാണി വിതരണം ചെയ്ത ഹോട്ടലിന്റെ മുന്നില്‍ നീണ്ട ക്യൂവും തിരക്കും. ആര്‍ജന്റീന വിജയിച്ചാല്‍ 1000 പേര്‍ക്കു സൗജന്യ ബിരിയാണി നല്‍കുമെന്ന് തൃശ്ശൂര്‍ പള്ളിമൂലയിലെ റോക്ക്ലാന്റ് ഹോട്ടല്‍ ഉടമ ഷിബു പൊറത്തൂര്‍ വാഗ്ദാനം ചെയ്തിരുന്നു. ഇന്നലെ കപ്പ് ഉയര്‍ത്തിയതിന് പിന്നാലെ ഇന്നു രാവിലെ തന്നെ ഷിബു വാഗ്ദാനം നടപ്പാക്കി. സൗജന്യ ബിരിയാണി വിതരണം അറിഞ്ഞ് ആയിരക്കണക്കിന് ആള്‍ക്കാരാണ് കടയിലും റോഡിലുമായി തടിച്ച് കൂടിയത്.

ബിരിയാണി ചെമ്പ് തുറന്നപ്പോള്‍ ഷാഫി പറമ്പില്‍ എം.എല്‍.എയും എത്തിയതോടെ തിരക്ക് അനിയന്ത്രിതമായി. 36 വര്‍ഷത്തെ കാത്തിരിപ്പിനൊടുവിലാണ് ചരിത്രനേട്ടമെന്ന് ഷാഫിയുടെ പ്രതികരണം. ഞങ്ങള്‍ കാത്തിരിക്കുകയായിരുന്നു. അര്‍ജന്റീന തോറ്റപ്പോഴും ടീമിനൊപ്പം നിലകൊണ്ടുവെന്ന് ഷാഫി പറഞ്ഞു. കെ.പി.സി.സി. സെക്രട്ടറി എ.പ്രസാദ് ഉള്‍പ്പെടെ കൂടെയുണ്ടായി. ഇന്നു രാവിലെ മുതല്‍ മെസിയുടെ ആരാധകര്‍ ക്യൂനിന്നാണ് ഭക്ഷണം ആസ്വദിച്ചത്.

പുലര്‍ച്ചെ മുതല്‍ ഇവിടെ ക്രമീകരണങ്ങള്‍ തുടങ്ങിയിരുന്നു. ലോകകപ്പില്‍ മെസി മുത്തമിട്ടതു തകര്‍ത്ത് ആഘോഷിക്കും. ഇതില്‍പരം എന്തു സന്തോഷമുണ്ടാകാനാണ് എന്നായിരുന്നു ഷിബുവിന്റെ പ്രതികരണം. ഹോട്ടലിനു മുന്നില്‍ വന്‍ തിരക്ക് അനുഭവപ്പെട്ടു. ഉല്‍ക്കണ്ഠ നിറഞ്ഞ നിമിഷങ്ങള്‍ പിന്നിട്ട് അവസാനനിമിഷമാണ് മെസി കപ്പ് നെഞ്ചോടുചേര്‍ക്കുമെന്ന് വ്യക്തമായത്. അതുവരെ ഷിബു മുള്‍മുനയില്‍. വിജയത്തിന്റെ പേരില്‍ സംസ്ഥാനത്ത് ഇത്രയധികം പേര്‍ക്ക് സൗജന്യഭക്ഷണംനല്‍കുന്നത് ഇതാദ്യമായാണ്. യൂത്ത് കോണ്‍ഗ്രസ് നേതാവ് ജെന്‍സന്‍ ജോസ് കാക്കശേിയും കൂടെയുണ്ടായി.

ഷൂട്ടൗട്ടില്‍ അര്‍ജന്റീന വിജയിച്ചതോടെ ഷിബുവും കൂട്ടരും ബിരിയാണി ഒരുക്കങ്ങളിലേക്ക് കടന്നു. ആവേശപ്പോരാട്ടത്തില്‍ ആര്‍പ്പുവിളിച്ച് ശബ്ദം പോയ അവസ്ഥയിലാണ് ഷിബു. 280 കിലോ കോഴിയാണ് ആദ്യം 1000 പേര്‍ക്കുള്ള ചിക്കന്‍ബിരിയാണിയുണ്ടാക്കാന്‍ ഉപയോഗിച്ചത്. 150 കിലോയുടെ അരിയും. പാലക്കാട് മുടപ്പല്ലൂര്‍ സ്വദേശി ബഷീര്‍, തൃശൂര്‍ കോലഴി ഗോപി എന്നിവരുടെ നേതൃത്വത്തില്‍ 40 പേരാണ് ബിരിയാണി തയാറാക്കിയത്. 1000 ബിരിയാണി സൗജന്യമായി നല്‍കിയിട്ടും ക്യൂവില്‍ നിന്നവര്‍ക്ക് ഭക്ഷണം കിട്ടിയില്ല. ഒടുവില്‍ ട്വിസ്റ്റായി വീണ്ടും ഷിബു പ്രഖ്യാപിച്ചു. 500 പേര്‍ക്ക് കൂടി സൗജന്യ ബിരിയാണി നല്‍കുമെന്ന്. ആവേശത്തോടെയാണ് ക്യൂവില്‍ നിന്ന ഈ പ്രഖ്യാപനം സ്വീകരിച്ചത്.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ