സ്ത്രീകള്‍ക്ക് സൗജന്യ ബസ് യാത്ര! 'ഇന്ദിര ഗ്യാരണ്ടി'യ്ക്കായി നീക്കം തുടങ്ങി കെഎസ്ആർടിസി; നാളെ മുതൽ 'ജെൻഡർ ടിക്കറ്റിംഗ്' സംവിധാനവും

സംസ്ഥാനത്ത് വനിതകൾക്ക് സൗജന്യ ബസ് യാത്രയൊരുക്കുന്ന ‘ഇന്ദിര ഗ്യാരണ്ടി’ പദ്ധതിയിൽ നീക്കം തുടങ്ങി കെഎസ്ആർടിസി. പ്രതിദിന വനിതാ യാത്രക്കാരുടെ കണക്കെടുപ്പ് നടത്താൻ കെഎസ്ആർടിസിക്ക് നിർദേശം നൽകി. കോർപ്പറേഷൻ എംഡിയുടെ പ്രത്യേക നിർദ്ദേശപ്രകാരം നാളെ മുതൽ കെഎസ്ആർടിസി ബസുകളിൽ ‘ജെൻഡർ ടിക്കറ്റിംഗ്’ സംവിധാനം പ്രാബല്യത്തിൽ വരും.

പുതിയ സംവിധാനത്തിലൂടെ പ്രതിദിനം കെഎസ്ആർടിസിയെ ആശ്രയിക്കുന്ന 29 ലക്ഷം യാത്രക്കാരിൽ 19 ലക്ഷത്തോളം വരുന്ന വനിതകളുടെ വിവരങ്ങളാണ് ശേഖരിക്കുക. ടിക്കറ്റ് നൽകുമ്പോൾ യാത്രക്കാരൻ പുരുഷനാണോ സ്ത്രീയാണോ എന്ന് ഇടിഎം മെഷീനിൽ രേഖപ്പെടുത്താനും കണ്ടക്ടർമാർക്ക് കർശന നിർദ്ദേശം നൽകിയിട്ടുണ്ട്.

സാങ്കേതിക മാറ്റങ്ങൾ പരിചയപ്പെടുത്താൻ കണ്ടക്ടർമാർക്ക് ഐടി വിഭാഗം അടിയന്തര പരിശീലനം നൽകും. ഓരോ ഡിപ്പോയിലെയും യൂണിറ്റ് ഓഫീസർമാർ ഇതിന് മേൽനോട്ടം വഹിക്കും. യുഡിഎഫ് സർക്കാരിൻ്റെ പ്രഖ്യാപിത ലക്ഷ്യം നടപ്പിലാക്കുന്നതിലൂടെ കോർപ്പറേഷനുണ്ടാകുന്ന സാമ്പത്തിക ബാധ്യത കണക്കാക്കാനാണ് ഈ വിവരശേഖരണം ലക്ഷ്യമിടുന്നത്.

Latest Stories

ബഡ്ജറ്റിൽ മധ്യതിരുവിതാംകൂറിനെ അവഗണിച്ചു; മുഖ്യമന്ത്രി കുപ്രസിദ്ധൻ ആവുകയാണ് : മുൻ മന്ത്രി വി. എൻ. വാസവൻ

അയോധ്യ രാമക്ഷേത്രത്തിലെ സംഭാവന തട്ടിപ്പ്; ചമ്പത് റായ് രാജിവെച്ചെന്ന വാർത്ത നിഷേധിച്ച് വിഎച്ച്പി

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്: ഒൻപതാം പ്രതിയുടെ ജാമ്യം റദ്ദാക്കാൻ ഹൈക്കോടതിയെ സമീപിച്ച് ഇഡി

ഏഴരപ്പൊന്നാനയുടെ സ്വർണശുദ്ധി പരിശോധിച്ച് ഉറപ്പ് വരുത്താൻ നിർദേശം നൽകി ഹൈക്കോടതി; അറ്റകുറ്റപ്പണിക്കിടെ സ്വർണപ്പാളി മാറ്റിയെന്ന ഭക്തന്റെ പരാതിയിൽ ഉത്തരവ്

പ്രശസ്ത തമിഴ് സംവിധായകനും നടനുമായ കെ ഭാഗ്യരാജ് അന്തരിച്ചു

വൈഭവിന് ഇപ്പോൾ അവസരം കൊടുക്കാൻ സാധിക്കില്ല, മികച്ച ഫോമിലുള്ള ഒരുപാട് താരങ്ങൾ നിലവിലുണ്ട്: ശ്രേയസ് അയ്യർ

'ഓപ്പറേഷൻ തൂഫാന്റെ' ഭാഗമായി പോലീസിന്റെ മിന്നൽ പരിശോധന; വൻതോതിൽ നിരോധിത പുകയില ഉൽപ്പന്നങ്ങൾ പിടിച്ചെടുത്തു

ശബരിമല സ്വര്‍ണക്കൊള്ള കേസ്; ഉണ്ണികൃഷ്ണന്‍ പോറ്റിയെ വീണ്ടും ചോദ്യം ചെയ്ത് എസ്‌ഐടി

എതിരാളികളെ നിസാരമായി കാണരുതെന്ന് മനസിലായി, ഈ തോൽവിയുടെ ഒരുപാട് കാര്യങ്ങൾ പഠിക്കാൻ സാധിച്ചു: ശ്രേയസ് അയ്യർ

16-കാരിയെ തട്ടികൊണ്ട് പോയി തടവില്‍ പാര്‍പ്പിച്ച് പീഡനം; പൊലീസ് പെണ്‍കുട്ടിയെ കണ്ടെത്തിയത് ലഹരി പരിശോധനയ്ക്കിടെ