അങ്കണവാടിയുടെ രണ്ടാം നിലയില്‍ നിന്ന് താഴെ വീണ നാല് വയസുകാരിക്ക് ഗുരുതര പരിക്ക്

ഇടുക്കിയില്‍ അങ്കണവാടി കെട്ടിടത്തിന്റെ മുകളില്‍ നിന്ന് വീണ് പരിക്കേറ്റ നാലുവയസുകാരി ചികിത്സയില്‍. ഇടുക്കി കല്ലാറിലെ അങ്കണവാടിയിലാണ് അപകടം സംഭവിച്ചത്. കഴിഞ്ഞ ദിവസം ഉച്ചകഴിഞ്ഞ് കെട്ടിടത്തിന്റെ രണ്ടാം നിലയില്‍ ഓടി കളിക്കുന്നതിനിടയിലാണ് കുട്ടി തെന്നി വീണത്. ആന്റോ- അനീഷ ദമ്പതികളുടെ മകള്‍ മെറീനയാണ് അപകടത്തില്‍പ്പെട്ടത്.

കുട്ടി വീഴുന്നത് കണ്ട് രക്ഷിക്കാനായി ചാടിയ അദ്ധ്യാപികയ്ക്കും സംഭവത്തില്‍ പരിക്കേറ്റിട്ടുണ്ട്. 2018ലെ പ്രളയത്തിന് ശേഷമാണ് വെള്ളം കയറുമെന്ന ഭയത്തില്‍ ഒന്നാം നിലയില്‍ പ്രവര്‍ത്തിച്ചിരുന്ന അങ്കണവാടി രണ്ടാം നിലയിലേക്ക് മാറ്റിയത്. ഭക്ഷണം കഴിച്ച ശേഷം രണ്ടാം നിലയിലെ കളിയ്ക്കിടെയാണ് മെറീന കാല്‍ വഴുതി താഴേക്ക് വീണത്.

കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ് മെറീന. കുട്ടിയുടെ തലയോട്ടിയില്‍ പൊട്ടലേറ്റിട്ടുണ്ടെന്ന് ബന്ധുക്കള്‍ പറയുന്നു. രണ്ടാം നിലയിലെ അങ്കണവാടിയുടെ കൈവരികള്‍ അപകടകരമായ രീതിയിലാണ് നിലനില്‍ക്കുന്നത്. അപകടത്തിന് പിന്നാലെ പ്രദേശത്ത് നാട്ടുകാര്‍ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ