കേരളത്തിന് നാല് ഗോള്‍ഡ് അവാര്‍ഡുകള്‍, ഉത്തരവാദിത്വ ടൂറിസം നയത്തിന് കിട്ടിയ അംഗീകാരമെന്ന് മന്ത്രി മുഹമ്മദ് റിയാസ്

സംസ്ഥാനത്തിന് ഐസിആര്‍ടി ഇന്‍ര്‍നാഷണലിന്റെയും മധ്യപ്രദേശ് സര്‍ക്കാരിന്റെയും നാല് ഗോള്‍ഡ് അവാര്‍ഡുകള്‍. ജാനകിയ നയത്തിന് കിട്ടിയ അംഗീകാരം ആണ് ഇപ്പോൾ കിട്ടിയ ഈ പുരസ്‌കാര നേട്ടമെന്ന് മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു.മദ്ധ്യപ്രദേശ് സര്‍ക്കാരും ഐസിആര്‍ടിസി ഇന്റര്‍നാഷണലും ചേര്‍ന്ന് നടത്തിയ പരിപാടിയിലൂടെയാണ് നാല് ഗോള്‍ഡ് അവാര്‍ഡുകള്‍ കേരള ടൂറിസം നേടിയത്. ഐസിആര്‍ടി ഇന്ത്യന്‍ സബ് കോണ്ടിനന്റ് അവാര്‍ഡാണ് ലഭിച്ചത്. പ്ലാസ്റ്റിക് മാലിന്യങ്ങളില്‍ ഗണ്യമായ കുറവുണ്ടായത്, ജല തെരുവുകള്‍ പദ്ധതി, ടൂറിസത്തില്‍ കൊണ്ടുവന്ന വൈവിധ്യം, കൊവിഡ് കാലത്ത് സുസ്ഥിരമായ ടൂറിസം വികസന പ്രവര്‍ത്തനങ്ങള്‍ എന്നീ വിഭാഗങ്ങളിലാണ് അവാര്‍ഡുകള്‍ നേടിയത്.

അവാർഡിന് അർഹരായവരെ മന്ത്രി മന്ത്രി അഭിനന്ദിച്ചു. കൂടുതൽ മികച്ച രീതിയിൽ പ്രവർത്തനങ്ങൾ തുടരുമെന്നും മന്ത്രി ആതമവിശ്വാസം പ്രകടിപ്പിച്ചു.

ഉത്തരവാദിത്ത ടൂറിസം (Responsible Tourism) എന്നത് കേരളത്തിന്റെ ഔദ്യോഗിക ടൂറിസം നയമാണ്. ഒരു ടൂറിസ്റ്റ് കേന്ദ്രത്തെ ആ നാട്ടിലെ ജനങ്ങള്‍ക്കു നന്നായി ജീവിക്കാന്‍ കഴിയുന്ന തരത്തില്‍ നിലനിര്‍ത്തിക്കൊണ്ടുതന്നെ, സഞ്ചാരികള്‍ക്ക് എത്താനും, താമസിക്കാനും,ആസ്വദിക്കാനും കഴിയുന്ന കേന്ദ്രമാക്കി മാറ്റുക എന്നതാണ് ഉത്തരവാദിത്ത ടൂറിസമെന്നതിന്റെ ലളിതമായ വ്യാഖ്യാനം .

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

കേരളത്തിന്റെ ജനകീയ ടൂറിസം നയത്തിന് അംഗീകാരം. ഉത്തരവാദിത്ത ടൂറിസം മിഷന്‍ പ്രവര്‍ത്തനങ്ങള്‍ക്ക് കേരളത്തിന് 4 ഗോള്‍ഡ് അവാര്‍ഡുകള്‍. വേള്‍ഡ് ട്രാവല്‍ മാര്‍ക്കറ്റും മദ്ധ്യ പ്രദേശ് സര്‍ക്കാരും ഐസിആര്‍ടി ഇന്റര്‍നാഷണലും ചേര്‍ന്ന് നടത്തിയ ഐസിആര്‍ടി ഇന്ത്യന്‍ സബ് കോണ്ടിനന്റ് അവാര്‍ഡ് 2022 ല്‍ ഉത്തരവാദിത്ത ടൂറിസം മിഷന്‍ പ്രവര്‍ത്തനങ്ങള്‍ക്ക് കേരളം 4 ഗോള്‍ഡ് അവാര്‍ഡുകള്‍ നേടി. റെഡ്യൂസിങ്ങ് പ്ലാസ്റ്റിക് വെയ്സ്റ്റ്, കണ്‍സേര്‍ വിങ്ങ് വാട്ടര്‍ (വാട്ടര്‍ സ്ട്രീറ്റ് പ്രോജക്ട്) ഇന്‍ക്രീസിങ്ങ് ഡൈവേര്‍സിറ്റി ഇന്‍ ടൂറിസം, ഡെസ്റ്റിനേഷന്‍ ബില്‍ഡിങ് ബാക്ക് ബെറ്റര്‍ പോസ്റ്റ് കോവിഡ് എന്നീ നാല് കാറ്റഗറികളിലാണ് കേരളത്തിലെ ഉത്തരവാദിത്ത ടൂറിസം മിഷന്‍ പ്രവര്‍ത്തനങ്ങള്‍ ഗോള്‍ഡ് അവാര്‍ഡിന് അര്‍ഹമായത്. ഉത്തരവാദിത്ത ടൂറിസം മിഷന്‍ വിജയകരമാക്കിയവര്‍ക്ക് ആശംസകള്‍.

Latest Stories

ബാംഗ്ലൂരിന്റെ ലോർഡായി താക്കൂർ, രഞ്ജി നിലവാരം പോലും ഇല്ലാത്ത താരത്തെ ട്രോളി ആരാധകർ; ചെന്നൈക്ക് വമ്പൻ പണി

കൗതുകം ലേശം കൂടുതലാണ്; കാട്ടാനയ്ക്ക് ലഡുവും പഴവും നല്‍കാന്‍ ശ്രമം; തമിഴ്‌നാട് സ്വദേശി റിമാന്റില്‍

ലൈംഗിക പീഡന പരാതി; പ്രജ്വല്‍ രേവണ്ണയ്‌ക്കെതിരെ അറസ്റ്റ് വാറന്റ്

ഫണ്‍ ഫില്‍ഡ് ഫാമിലി എന്റര്‍ടെയിനറുമായി ഒമര്‍ ലുലു; ധ്യാന്‍ ശ്രീനിവാസനും റഹ്‌മാനും പ്രധാന വേഷങ്ങളില്‍

ആർസിബിക്ക് പ്ലേ ഓഫിൽ എത്താൻ അത് സംഭവിക്കണം, ആദ്യം ബാറ്റ് ചെയ്യുമ്പോൾ ഉള്ള അവസ്ഥ ഇങ്ങനെ; രസംകൊല്ലിയായി മഴയും

വോട്ടര്‍മാരെ സ്വാധീനിക്കാന്‍ ഒഴുകുന്നത് കോടികള്‍; മുന്നില്‍ ഗുജറാത്ത്, കണക്കുകള്‍ പുറത്തുവിട്ട് തിരഞ്ഞെടുപ്പ് കമ്മീഷന്‍

ബിജെപി ആസ്ഥാനത്തെത്താം, തങ്ങളെ അറസ്റ്റ് ചെയ്ത് ജയിലില്‍ അടയ്ക്കൂ; ബിജെപിയെ വെല്ലുവിളിച്ച് കെജ്രിവാള്‍

'എല്ലാവരേയും അത്ഭുതപ്പെടുത്തി ചില മിഥ്യാധാരണകള്‍ ബിജെപി തകര്‍ക്കും'

അല്‍ക്കാ ബോണിയ്ക്ക് പണി മോഡലിംഗ് മാത്രമല്ല; പണം നല്‍കിയാല്‍ എന്തും നല്‍കും; കച്ചവടം കൊക്കെയ്ന്‍ മുതല്‍ കഞ്ചാവ് വരെ; യുവതിയും അഞ്ചംഗ സംഘവും കസ്റ്റഡിയില്‍

തെക്കേ ഇന്ത്യയില്‍ ഏറ്റവും വലിയ ഒറ്റകക്ഷിയായി ബിജെപി മാറുമെന്ന് നഡ്ഡ; 'എല്ലാവരേയും അത്ഭുതപ്പെടുത്തി ചില മിഥ്യാധാരണകള്‍ ബിജെപി തകര്‍ക്കും'