'പരസ്യ കുർബാനയർപ്പണം പാടില്ല, പ്രീസ്റ്റ് ഹോമിലേക്ക് മാറണം'; സിറോ മലബാർ സഭയിലെ നാല് വിമത വൈദികർക്ക് വിലക്ക്

സഭയിലെ നാല് വിമത വൈദികർക്ക് വിലക്കേർപ്പെടുത്തി സിറോ മലബാർ സഭ. പരസ്യ കുർബാനയർപ്പിക്കാൻ പാടില്ലെന്നും പ്രീസ്റ്റ് ഹോമിലേക്ക് മാറണമെന്നും നിർദേശമുണ്ട്. അപ്പസ്‌തോലിക് അഡ്മിനിസ്‌ട്രേറ്റർ ആണ് നിർദേശം നൽകിയത്. വർഗീസ് മണവാളൻ ജോഷി വേഴപ്പറമ്പിൽ തോമസ് വാളൂക്കാരൻ ബെന്നി പാലാട്ട് എന്നിവരെയാണ് വൈദികവൃത്തിയിൽ നിന്ന് വിലക്കിയത്. വിമത വൈദികർക്കെതിരെ സഭ സ്വീകരിക്കുന്ന ഏറ്റവും കടുത്ത നടപടിയാണിത്.

എറണാകുളം സെന്റ് മേരീസ് കത്തീഡ്രല്‍ ബസിലിക്ക മുന്‍ അഡ്മിനിസ്‌ട്രേറ്ററാണ ഫാ. വര്‍ഗീസ് മണവാളന്‍, തൃപ്പൂണിത്തുറ സെന്റ് മേരീസ് ഫെറോന പള്ളി മുന്‍ വികാരിയാണ് ഫാ. ജോഷി വേഴപ്പറമ്പില്‍, പാലാരിവട്ടം സെന്റ് മാര്‍ട്ടിന്‍ ഡി പോറസ് പള്ളി മുന്‍ വികാരിയാണ് ഫാ. തോമസ് വാളൂക്കാരന്‍, മാതാനഗര്‍ വേളാങ്കണ്ണിമാതാ പള്ളി മുന്‍ വികാരിയാണ് ഫാ ബെന്നി പാലാട്ടി. ഡിസംബര്‍ 22-ാം തീയതി മുതല്‍ വിലക്ക് പ്രാബല്യത്തില്‍വന്നു. വൈദികര്‍ക്ക് മേല്‍ സ്വീകരിച്ച നിയമനടപടികള്‍ പ്രത്യേക ട്രിബ്യൂണലിലേയ്ക്ക് കൈമാറിയിട്ടുണ്ട്.

ബസിലിക്കയുടെയും തൃപ്പൂണിത്തുറ, പാലാരിവട്ടം, മാതാനഗര്‍ എന്നീ ഇടവകളുടെ ചുമതല ഒഴിയാത്തതിനെ തുടര്‍ന്നാണ് നാല് വൈദികര്‍ക്കെതിരെയും നടപടി സ്വീകരിച്ചത്. നടപടി നേരിടുന്ന നാല് വൈദികര്‍ക്കും കുമ്പസാര വിലക്കുമുണ്ട്. നാല് വിമത വൈദികരോടും പ്രീസ്റ്റ് ഹോമിലേക്ക് മാറാന്‍ മാര്‍ ബോസ്‌കോ പുത്തൂര്‍ അന്ത്യശാസനം പുറപ്പെടുവിച്ചു. പരസ്യ കുര്‍ബാന അര്‍പ്പിക്കാന്‍ പാടില്ലെന്നും അപ്പസ്‌തോലിക് അഡ്മിനിസ്‌ട്രേറ്റര്‍ നിര്‍ദേശിച്ചു.

Latest Stories

പ്രോഫിറ്റ്-ടസ്‌കര്‍ ബിസിനസ് സമ്മിറ്റ് 2026 'എക്സലന്‍സ് റീഇമാജിന്‍ഡ്'; ഇന്ത്യയിലെ പ്രശസ്ത ബിസിനസ് കോണ്‍ക്ലേവ്, പ്രോഫിറ്റ്-ടസ്‌കര്‍ ബിസിനസ് സമ്മിറ്റിന്റെ മൂന്നാം പതിപ്പ് കൊച്ചിയില്‍

സ്വര്‍ണ വിലയില്‍ വീണ്ടും കുതിപ്പ്; പവന് 320 രൂപ കൂടി

89 സീറ്റുമായി യുഡിഎഫ് അധികാരത്തിലെത്തും, ബേപ്പൂരിൽ ജയിക്കും; പിണറായി പരാജയപ്പെട്ടാലും ഞെട്ടണ്ട: സർവേ റിപ്പോർട്ടുമായി പി. വി. അൻവർ

ലോഡ് ഷെഡിങ്ങിനെതിരായ ജനങ്ങളുടെ പ്രതിഷേധം; രാത്രി സമയത്ത് ജീവനക്കാരുടെ സുരക്ഷ ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് പൊലീസിൽ പരാതി നൽകി കെഎസ്ഇബി ഉദ്യോഗസ്ഥർ

രഞ്ജിത്തിനെതിരെയായ ലൈംഗീക അതിക്രമ കേസ്: തെളിവുണ്ടെന്ന് എസ്‌ഐടി

വിരാട് കോഹ്ലിയാണ് തന്ത്രങ്ങൾ പറഞ്ഞു തരുന്നത്, അതുകൊണ്ട് തന്നെ വിക്കറ്റുകളും ലഭിക്കുന്നുണ്ട്: ഭുവനേശ്വർ കുമാർ

11 മണിക്കുള്ളിൽ ഡിജെ പാർട്ടികൾ അവസാനിപ്പിക്കാൻ നിർദേശം; കൊച്ചി സെന്‍ട്രല്‍ സബ് ഡിവിഷന്‍ പരിധിയില്‍ നിയന്ത്രണം

ഭുവിയെ ടീമിൽ എടുക്കാത്തത് അവന്റെ നഷ്ടമല്ല ഇന്ത്യയുടെ നഷ്ടമാണ്; തുറന്നടിച്ച് കെ ശ്രീകാന്ത്

എസ്എസ്എല്‍സി പരീക്ഷ ഫലപ്രഖ്യാപനം മെയ് 15ന്; പ്ലസ് ടു ഫലപ്രഖ്യാപനം മെയ് 22ന്

പവര്‍കട്ടുള്ള കേരളം, സംസ്ഥാനത്ത് രാത്രി 6നും 12നും ഇടയില്‍ ദിവസം അരമണിക്കൂര്‍ വൈദ്യുതി നിയന്ത്രണം; 'ലോഡ് ഷെഡിങ്' എന്ന വാക്ക് ഒഴിവാക്കി 'പീക്ക് ലോഡ് മാനേജ്‌മെന്റ്' എന്ന് വിളിക്കും