ക്ഷേത്ര ദര്‍ശനത്തിന് എന്ന വ്യാജേന പിഞ്ചു കുഞ്ഞിനെ മറയാക്കി കഞ്ചാവ് കടത്തി: ദമ്പതികളടക്കം നാല് പേര്‍ അറസ്റ്റില്‍

കൊല്ലത്ത് ക്ഷേത്ര ദര്‍ശനത്തിന് എന്ന വ്യാജേന പിഞ്ചു കുഞ്ഞിനെ മറയാക്കി കഞ്ചാവ് കടത്തിയ സംഭവത്തില്‍ ദമ്പതികളടക്കം നാല് പേര്‍ അറസ്റ്റില്‍. ചിറയന്‍കീഴ് സ്വദേശി വിഷ്ണു, ഭാര്യ സൂര്യ, പെരിനാട് സ്വദേശി അഭയ് സാബു എന്നിവരാണ് അറസ്റ്റിലായത്. ഇവരുടെ കാറില്‍ നിന്ന് 25 കിലോ കഞ്ചാവ് പിടിച്ചെടുത്തു.

വിശാഖപട്ടണത്ത് നിന്ന് കൊല്ലത്തേക്ക് കാറില്‍ കൊണ്ടുപോകുകയായിരുന്ന കഞ്ചാവാണ് പിടികൂടിയത്. രണ്ട് വയസുള്ള കുഞ്ഞിനെയും കൊണ്ട് ക്ഷേത്ര ദര്‍ശനം കഴിഞ്ഞ് മടങ്ങിവരുന്ന കുടുംബാംഗങ്ങള്‍ എന്ന വ്യാജേനയാണ് ഇവര്‍ കഞ്ചാവ് കടത്തിയത്.

ദേശീയപാതയില്‍ നീണ്ടകരയിലെ പെട്രോള്‍ പമ്പില്‍ വച്ച് പുലര്‍ച്ചെയാണ് പൊലീസ് കാര്‍ തടഞ്ഞ് പരിശോധന നടത്തിയത്. കാറിനകത്ത് വാതിലിന് ഇരു ഭാഗത്തുമായി 20 പൊതികളിലാക്കി ഒളിപ്പിച്ച രീതിയിലാണ് കഞ്ചാവ് കണ്ടെത്തിയത്.

സ്ത്രീയും കുഞ്ഞും ഉള്ളതിനാല്‍ ആര്‍ക്കും സംശയം തോന്നാത്ത രീതിയിലായിരുന്നു കഞ്ചാവ് കടത്ത്. തിരുപ്പതി ക്ഷേത്രദര്‍ശനം കഴിഞ്ഞ മടങ്ങി വരുന്നുവെന്നാണ് പ്രതികള്‍ ആദ്യം പറഞ്ഞതെന്ന് പൊലീസ് പറയുന്നു. കൊല്ലം ശാസ്ത്രീ ജംഗ്ഷനില്‍ താമസിക്കുന്ന ഉണ്ണിക്കൃഷ്ണന് വേണ്ടിയാണ് ദമ്പതികള്‍ കഞ്ചാവ് കൊണ്ടുവന്നതെന്ന് സ്ഥിരീകരിച്ചു. ഇയാളെയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

Latest Stories

'ഇനി കണ്ണടയുടെ ആവശ്യമില്ല'; മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടി നൽകി പിണറായി വിജയൻ

മന്ത്രി കെ മുരളീധരൻ നടത്തിയ വാർത്താ സമ്മേളനത്തിന് താഴെ വിദ്വേഷ കമൻ്റ് ഇട്ടു; സിപിഐഎം പ്രവർത്തകനെതിരെ കേസ്

അതിർത്തി ജില്ലകളിലെ ജനസംഖ്യാ മാറ്റം നേരിട്ട് പരിശോധിക്കാൻ ഉന്നതതല സമിതി എത്തും; നിർദ്ദേശം നൽകി അമിത് ഷാ

ആർഎസ്എസ് പരിപാടിയിൽ പങ്കെടുത്ത മൂന്ന് വിസിമാരും കേരളത്തോട് മാപ്പ് പറയണം; വൈസ് ചാൻസലർമാർക്ക് ഉണ്ടായത് ഗുരുതരമായ വീഴ്ച : മുഖ്യമന്ത്രി

പാക്ക് ചെയ്യുന്നതിനുള്ള വസ്തുക്കള്‍ ഇല്ല, സംസ്ഥാനത്ത് ജവാന്‍ മദ്യത്തിന്റെ ഉല്‍പ്പാദനം പൂര്‍ണമായും നിലച്ചു

തൃണമൂൽ കോൺഗ്രസിലെ ആഭ്യന്തര കലാപം പിളർപ്പിലേക്ക്; യഥാർത്ഥ തൃണമൂൽ തങ്ങളെന്ന് വിമതർ, നാളെ സ്പീക്കർക്ക് കത്ത് നൽകും

നെടുമ്പാശ്ശേരിയില്‍ വിമാനം താഴ്ന്ന് പറന്ന് വീടിന്റെ മേല്‍ക്കൂര തകര്‍ന്നു; ഒരാള്‍ക്ക് പരിക്ക്

'നിപ പ്രതിരോധത്തില്‍ ഏകോപനമില്ലായ്മ തുടരുന്നു, മുന്‍ സര്‍ക്കാര്‍ കാണിച്ച ജാഗ്രത ഇപ്പോള്‍ കാണാനില്ല'; ആരോഗ്യവകുപ്പിനെ വിമർശിച്ച് പിണറായി വിജയന്‍

കോഴിക്കോട് വീണ്ടും ഷിഗെല്ല കേസ്; പയ്യോളിയിൽ 9 വയസുകാരന് രോഗബാധ സ്ഥിരീകരിച്ചു

ഇന്ത്യയുടെ തീരങ്ങളിൽ നിശ്ശബ്ദമായി നടക്കുന്നത് ഒരു പരിസ്ഥിതി ദുരന്തമല്ല, ഒരു രാഷ്ട്രീയ കുറ്റകൃത്യമാണ്