അങ്കമാലി അതിരൂപതയിലെ കുർബാന തർക്കം; പ്രശ്ന പരിഹാരത്തിന് മൂന്ന് നിർദ്ദേശങ്ങളുമായി സുപ്രീം കോടതി മുൻ ജസ്റ്റിസ്

അങ്കമാലി അതിരൂപതയിലെ കുർബാന തർക്കം പരിഹരിക്കാൻ നിർദ്ദേശവുമായി സുപ്രീം കോടതി മുൻ ജസ്റ്റിസ് കുര്യൻ ജോസഫ്. മുൻ പൊന്തിഫിക്കൽ സമിതി അംഗവുമായ ജസ്റ്റിസ് കുര്യൻ ജോസഫ് മുന്ന് നിർദ്ദേശങ്ങളാണ് പ്രധാനമായും മുന്നോട്ട് വച്ചിരിക്കുന്നത്.

1. അതിരൂപതയിലെ പ്രദേശത്തിന്‍റെ സാഹചര്യം നോക്കി ജനാഭിമുഖ കുർബാനയോ ഏകീകൃത കുർബാനയോ അർപ്പിക്കാൻ വൈദികർക്ക് അനുവാദം നൽകണം.

2 . അതിരൂപതയ്ക്ക് കീഴിലെ പള്ളികളിൽ എല്ലാ ഞായറാഴ്ചയും ഒരു കുർബാന നിർബന്ധമായി ഏകീകൃത കുർബാന ആക്കുക.

3. സഭാ മേലധ്യക്ഷൻമാർ പള്ളിയിലെത്തുമ്പോൾ അതാത് രീതിയനുസരിച്ച് കുർബാന അർപ്പിക്കാൻ അവസരം നൽകുക

എന്നിവയാണ് സിനഡിന് മുന്നിൽ സമർപ്പിച്ച മൂന്ന് നിർദ്ദേശങ്ങൾ. വൈവിധ്യങ്ങളെ അംഗീകരിച്ച് തീരുമാനമെടുത്താൻ പ്രശനങ്ങളില്ലാതെ സിറോ മലബാർ സഭയ്ക്ക് മുന്നോട്ട് പോകാൻ കഴിയുമെന്നും അദ്ദേഹം സിനഡിന് നൽകിയ കത്തിൽ പറയുന്നു.

Latest Stories

ഞാൻ രോഹിത് ഭായിയോട് സംസാരിച്ചു, അദ്ദേഹം റീപ്ലേ കണ്ടിരുന്നു, സാരമില്ലെന്നാണ് പറഞ്ഞത്: ശുഭ്മൻ ഗിൽ

'ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കാന്‍ തന്നേയും എഡിജിപി ശ്രീജിത്തിനേയും ബോധപൂര്‍വം മാറ്റി നിര്‍ത്തി'; വെളിപ്പെടുത്തലുമായി എ പത്മകുമാര്‍

സംസ്ഥാനത്ത് മഴ കുറയുന്നു; ഇന്ന് നാല് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

യുഎസ്- ഇറാൻ സംഘർഷം: സമാധാന കരാറിൽ ഇന്ന് ഒപ്പിടുമെന്ന് ഡൊണാൾഡ് ട്രംപ്; ഹോർമുസ് വീണ്ടും തുറക്കുമെന്നും പ്രഖ്യാപനം

'ഞങ്ങൾക്ക് ബ്രസീലിനെ തോൽപ്പിക്കണമായിരുന്നു, പക്ഷെ ഈ സമനിലയിൽ ഞങ്ങൾ സന്തോഷിക്കുന്നു'; മൊറോക്കോ പരിശീലകൻ മുഹമ്മദ് ഒഹാബി

മൊറോക്കോ വളരെ ശക്തരാണ്, അവരെ തോൽപ്പിക്കുക എന്നത് ഒരു വെല്ലുവിളിയാണെന്ന് എനിക്ക് അറിയാമായിരുന്നു: വിനീഷ്യസ് ജൂനിയർ

ബ്രസീലിനെ സമനിലപ്പൂട്ടിൽ തളച്ച് മൊറോക്കോ; നെയ്മറിന്റെ അഭാവം ടീമിനെ ബാധിച്ചെന്ന് ആരാധകർ

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്