സംസ്ഥാനത്ത് അഞ്ചുപേര്‍ക്ക് കൂടി സിക്ക വൈറസ് സ്ഥിരീകരിച്ചു

സംസ്ഥാനത്ത് അഞ്ചുപേര്‍ക്ക് കൂടി സിക്ക വൈറസ് സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. ആലപ്പുഴ എന്‍.ഐ.വിയില്‍ നടത്തിയ പരിശോധനയിലാണ് ഇവര്‍ക്ക് സിക്ക വൈറസ് സ്ഥിരീകരിച്ചത്.

ആനയറ സ്വദേശികളായ രണ്ടുപേര്‍ക്കും കുന്നുകുഴി, പട്ടം, കിഴക്കേകോട്ട എന്നിവിടങ്ങളിലെ ഒരാള്‍ക്ക് വീതവുമാണ് സിക്ക വൈറസ് സ്ഥിരീകരിച്ചത്. ആനയറ സ്വദേശിനി (35), ആനയറ സ്വദേശിനി (29), കുന്നുകുഴി സ്വദേശിനി (38), പട്ടം സ്വദേശി (33), കിഴക്കേക്കോട്ട സ്വദേശിനി (44) എന്നിവര്‍ക്കാണ് സിക്ക വൈറസ് ബാധിച്ചത്.

ഇതില്‍ നാലുപേരുടെ സാമ്പിളുകള്‍ രണ്ടു സ്വകാര്യ ആശുപത്രികളില്‍നിന്നും അയച്ചതാണ്. ഒരെണ്ണം സര്‍വയലന്‍സിന്റെ ഭാഗമായി ആരോഗ്യ വകുപ്പ് ശേഖരിച്ച സാമ്പിളാണ്. അതേസമയം 16 പേരുടെ പരിശോധനാഫലം നെഗറ്റീവായി. ഇതോടെ സംസ്ഥാനത്ത് ആകെ 28 പേര്‍ക്കാണ് സിക്ക വൈറസ് സ്ഥിരീകരിച്ചത്.

Latest Stories

'ആ ചെക്കനെ അന്ന് ഞാൻ കുറ്റപ്പെടുത്തി, അവൻ അന്ന് കാണിച്ചത് കണ്ടാൽ ആരായാലും ദേഷ്യപ്പെട്ട് പോകും': രവി ശാസ്ത്രി

പൊട്ടിവീണ വൈദ്യുത കമ്പിയിൽ നിന്ന് ഷോക്കേറ്റു; 19 കാരന് ദാരുണാന്ത്യം, അപകടം കാറ്ററിം​ഗ് ജോലി കഴിഞ്ഞ് മടങ്ങവേ

ഗാന്ധി കുടുംബത്തെക്കുറിച്ച് ഒന്നും പറഞ്ഞിട്ടില്ല; നടന്ന ചില സംഭവങ്ങളെക്കുറിച്ചാണ് ലേഖനത്തില്‍ പരാമര്‍ശിച്ചതെന്ന് ശശി തരൂര്‍

യാഥാര്‍ത്ഥ്യം ഈ രാജ്യത്തെ ജനങ്ങള്‍ക്ക് അറിയണം; ട്രംപിന്റെ വെളിപ്പെടുത്തലിന് പിന്നാലെ ചോദ്യങ്ങളുമായി രാഹുല്‍ ഗാന്ധി

ഒടുവില്‍ തേവലക്കര എച്ച്എസില്‍ കെഎസ്ഇബി ഉദ്യോഗസ്ഥരെത്തി; മിഥുന്റെ മരണത്തിന് കാരണമായ വൈദ്യുതി ലൈന്‍ നീക്കം ചെയ്തു

'എന്നെയൊന്ന് ജീവിക്കാന്‍ വീടൂ'; താന്‍ കൈകള്‍ കഴുകിയത് കൊണ്ട് ആര്‍ക്കും ദോഷമില്ല; വൃത്തി താനാണ് തീരുമാനിക്കുകയെന്ന് സുരേഷ്‌ഗോപി

സേവാഭാരതി ഒരു നിരോധിത സംഘടനയല്ല; ഒരുപാട് കാര്യങ്ങള്‍ ചെയ്യുന്ന സംഘടനയാണെന്ന് കാലിക്കറ്റ് സര്‍വകലാശാലാ വിസി

തന്റെ വേൾഡ് ഇലവനെ തിരഞ്ഞെടുത്ത് റെയ്ന; ഞെട്ടൽ!!, നിങ്ങൾക്ക് ഇതിന് എങ്ങനെ തോന്നിയെന്ന് ആരാധകർ

ശബരിമലയിലെ ട്രാക്ടര്‍ യാത്ര; അജിത് കുമാറിന് വീഴ്ചയുണ്ടായെന്ന് സ്ഥിരീകരിച്ച് ഡിജിപി

ചഹലിന്റെയും ധനശ്രീ വർമ്മയുടെയും വേർപിരിയലിന് പിന്നിലെ കാരണം എന്ത്?; വെളിപ്പെടുത്തലുമായി ഫെയ്‌സ് റീഡർ