മുനമ്പത്ത് മത്സ്യബന്ധനത്തിന് പോയ വള്ളം മറിഞ്ഞ് അപകടം; നാല് പേര്‍ക്കായി തിരച്ചില്‍ തുടരുന്നു; രക്ഷപ്പെട്ട മൂന്ന് പേര്‍ ചികിത്സയില്‍

കൊച്ചി മുനമ്പത്ത് മത്സ്യ ബന്ധനത്തിന് പോയ ഫൈബര്‍ വള്ളം മറിഞ്ഞ് നാല് മത്സ്യത്തൊഴിലാളികളെ കാണാതായി. മാലിപ്പുറം സ്വദേശികളായ അപ്പു, മോഹനന്‍, താഹ, ആലപ്പുഴ സ്വദേശി രാജു എന്നിവരാണ് അപകടത്തെ തുടര്‍ന്ന് കാണാതായത്. ഇവര്‍ക്കായി കോസ്റ്റല്‍ പൊലീസും മത്സ്യത്തൊഴിലാളികളും സംയുക്തമായി തിരച്ചില്‍ തുടരുന്നു.

മത്സ്യബന്ധനത്തിന് പോയ വള്ളത്തില്‍ ഏഴ് പോരുണ്ടായിരുന്നു. ഇതില്‍ മൂന്ന് പേരെ ഇന്നലെ രാത്രി രക്ഷപ്പെടുത്തിയിരുന്നു. അപകടത്തില്‍ നിന്ന് രക്ഷപ്പെട്ടവര്‍ ഫോര്‍ട്ട് കൊച്ചിയിലെ ആശുപത്രിയില്‍ ചികിത്സയില്‍ തുടരുന്നു. മുനമ്പത്ത് നിന്ന് പത്ത് നോട്ടിക്കല്‍ മൈല്‍ അകലെയാണ് അപകടം നടന്നത്. വള്ളത്തിലേക്ക് വെള്ളം ഇരച്ച് കയറുകയായിരുന്നുവെന്ന് ്പകടത്തില്‍ നിന്ന് രക്ഷപ്പെട്ടവര്‍ പറയുന്നു.

തിരച്ചിലിനായി കൂടുതല്‍ ബോട്ടുകള്‍ എത്തിയിട്ടുണ്ട്. വള്ളത്തിന് പുറകില്‍ നിന്ന് വെള്ളം ഇരച്ച് കയറി മുങ്ങുകയായിരുന്നുവെന്നും ബോട്ടിലുണ്ടായിരുന്ന കാനില്‍ പിടിച്ചാണ് രക്ഷപ്പെട്ടതെന്നും അപകടത്തില്‍ നിന്ന് രക്ഷപ്പെട്ട മത്സ്യത്തൊഴിലാളി പറഞ്ഞു.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ