ഫിറോസ് കുന്നംപറമ്പിലിനെ എതിരാളിയായി കാണുന്നില്ലെന്ന് തവനൂർ എൽ.ഡി.എഫ് സ്ഥാനാർത്ഥി കെ.ടി. ജലീൽ. ജീവകാരുണ്യ പ്രവർത്തനം ബ്രാൻഡ് ചെയ്യപ്പെടേണ്ടതല്ല. ഓരോ പൊതുപ്രവർത്തകനും കാലങ്ങളായി ചെയ്തു വരുന്നതാണ് ജീവകാരുണ്യ പ്രവർത്തനമെന്നും ജലീൽ വ്യക്തമാക്കി. തന്നെ നന്നായി അറിയുന്നവരാണ് തവനൂരിലെ ജനങ്ങൾ. അവരുടെ കൂടെ നിൽക്കുന്നവർ ആരാണെന്നും നാടിന് വേണ്ടി എന്തെങ്കിലും ചെയ്യുന്നവർ ആരാണെന്നും ജനങ്ങൾക്കറിയാമെന്നും ജലീൽ പറഞ്ഞു.
മുസ് ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറിയെ സ്ഥാനാർത്ഥിയായി വേണ്ടെന്ന് ചൂണ്ടിക്കാട്ടി അവരുടെ പ്രവർത്തകർ തന്നെയാണ് പ്രതിഷേധിച്ചത്. തിരഞ്ഞെടുപ്പിൽ മികച്ച മുന്നേറ്റം സി.പി.എം നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.
ഇത്തവണ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ താത്പര്യം ഇല്ലായിരുന്നു. എൽ.ഡി.എഫിന്‍റെ നിർബന്ധപ്രകാരമാണ് വീണ്ടും മത്സരിക്കാൻ തയ്യാറായത്. മനസ് കൊണ്ട് താൻ എന്നേ സി.പി.എമ്മുകാരനാണെന്നും കെ.ടി. ജലീൽ ചാനൽ അഭിമുഖത്തിൽ വ്യക്തമാക്കി.