തവനൂരില്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയായി ഫിറോസ് കുന്നംപറമ്പിൽ; പട്ടാമ്പിയില്‍ റിയാസ് മുക്കോളി

തവനൂര്‍ നിയോജക മണ്ഡലത്തില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി ചാരിറ്റി പ്രവര്‍ത്തകന്‍ ഫിറോസ് കുന്നംപറമ്പില്‍ തന്നെ മത്സരിക്കും. നേരത്തെ തവനൂര്‍ മണ്ഡലത്തില്‍ മത്സരിക്കുമെന്ന് കരുതിയിരുന്ന യൂത്ത് കോണ്‍ഗ്രസ് നേതാവ് റിയാസ് മുക്കോളി പട്ടാമ്പി നിയോജക മണ്ഡലത്തില്‍ മത്സരിക്കും.

നേരത്തെ ഫിറോസ് കുന്നംപറമ്പിലിന്റെ പേര് മണ്ഡലത്തില്‍ ഉയര്‍ന്നപ്പോള്‍ റിയാസ് മുക്കോളിയെ സ്ഥാനാര്‍ത്ഥിയാക്കുന്നതിന് വേണ്ടി യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചിരുന്നു.

റിയാസ് മുക്കോളിയെ പട്ടാമ്പിയില്‍ സ്ഥാനാര്‍ത്ഥിയാക്കിയാണ് കോണ്‍ഗ്രസ് നേതൃത്വം ഈ പ്രതിഷേധത്തെ മറികടന്നത്. റിയാസ് മുക്കോളിക്ക് സ്ഥാനാര്‍ത്ഥിത്വം ലഭിച്ചതിനാല്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് ഫിറോസ് കുന്നംപറമ്പിലിന് സീറ്റ് നല്‍കുന്നതില്‍ എതിരഭിപ്രായമുണ്ടാവില്ല.

പട്ടാമ്പി സീറ്റില്‍ മത്സരിക്കുവാന്‍ നേരത്തെ ആര്യാടന്‍ ഷൗക്കത്തിനെയാണ് പരിഗണിച്ചിരുന്നത്. എന്നാല്‍ പട്ടാമ്പിയിലേക്ക് ഇല്ലെന്ന് ആര്യാടന്‍ ഷൗക്കത്ത് പറഞ്ഞതിനെ തുടര്‍ന്ന് റിയാസിനെ പട്ടാമ്പിയില്‍ മത്സരിപ്പിക്കാന്‍ കഴിയുന്ന സാഹചര്യം ഉണ്ടായി. ഇതോടെ ഫിറോസ് കുന്നംപറമ്പിലിനെ തവനൂരില്‍ മത്സരത്തിനിറക്കാന്‍ യുഡിഎഫ് തീരുമാനിക്കുകയായിരുന്നു.

Latest Stories

'ഇനി കണ്ണടയുടെ ആവശ്യമില്ല'; മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടി നൽകി പിണറായി വിജയൻ

മന്ത്രി കെ മുരളീധരൻ നടത്തിയ വാർത്താ സമ്മേളനത്തിന് താഴെ വിദ്വേഷ കമൻ്റ് ഇട്ടു; സിപിഐഎം പ്രവർത്തകനെതിരെ കേസ്

അതിർത്തി ജില്ലകളിലെ ജനസംഖ്യാ മാറ്റം നേരിട്ട് പരിശോധിക്കാൻ ഉന്നതതല സമിതി എത്തും; നിർദ്ദേശം നൽകി അമിത് ഷാ

ആർഎസ്എസ് പരിപാടിയിൽ പങ്കെടുത്ത മൂന്ന് വിസിമാരും കേരളത്തോട് മാപ്പ് പറയണം; വൈസ് ചാൻസലർമാർക്ക് ഉണ്ടായത് ഗുരുതരമായ വീഴ്ച : മുഖ്യമന്ത്രി

പാക്ക് ചെയ്യുന്നതിനുള്ള വസ്തുക്കള്‍ ഇല്ല, സംസ്ഥാനത്ത് ജവാന്‍ മദ്യത്തിന്റെ ഉല്‍പ്പാദനം പൂര്‍ണമായും നിലച്ചു

തൃണമൂൽ കോൺഗ്രസിലെ ആഭ്യന്തര കലാപം പിളർപ്പിലേക്ക്; യഥാർത്ഥ തൃണമൂൽ തങ്ങളെന്ന് വിമതർ, നാളെ സ്പീക്കർക്ക് കത്ത് നൽകും

നെടുമ്പാശ്ശേരിയില്‍ വിമാനം താഴ്ന്ന് പറന്ന് വീടിന്റെ മേല്‍ക്കൂര തകര്‍ന്നു; ഒരാള്‍ക്ക് പരിക്ക്

'നിപ പ്രതിരോധത്തില്‍ ഏകോപനമില്ലായ്മ തുടരുന്നു, മുന്‍ സര്‍ക്കാര്‍ കാണിച്ച ജാഗ്രത ഇപ്പോള്‍ കാണാനില്ല'; ആരോഗ്യവകുപ്പിനെ വിമർശിച്ച് പിണറായി വിജയന്‍

കോഴിക്കോട് വീണ്ടും ഷിഗെല്ല കേസ്; പയ്യോളിയിൽ 9 വയസുകാരന് രോഗബാധ സ്ഥിരീകരിച്ചു

ഇന്ത്യയുടെ തീരങ്ങളിൽ നിശ്ശബ്ദമായി നടക്കുന്നത് ഒരു പരിസ്ഥിതി ദുരന്തമല്ല, ഒരു രാഷ്ട്രീയ കുറ്റകൃത്യമാണ്