ആശുപത്രികള്‍, കോടതികള്‍ തുടങ്ങിയ സ്ഥാപനങ്ങളുടെ നൂറ് മീറ്റര്‍ ചുറ്റളവില്‍ പടക്കങ്ങള്‍ പൊട്ടിക്കരുത്; സമയപരിധിക്ക് പിന്നാലെ കടുത്ത നിയന്ത്രണങ്ങളുമായി സര്‍ക്കാര്‍

അന്തരീക്ഷ മലിനീകരണം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി ദീപാവലി ആഘോഷങ്ങളില്‍ നിശബ്ദ മേഖലകളായ ആശുപത്രികള്‍, കോടതികള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ആരാധനാലയങ്ങള്‍, തുടങ്ങിയവയുടെ 100 മീറ്റര്‍ ചുറ്റളവിനുള്ളില്‍ ശബ്ദമുണ്ടാക്കുന്ന പടക്കങ്ങള്‍ പൊട്ടിക്കാന്‍ പാടില്ലെന്ന ഉത്തരവ് പുറത്തിറക്കി സര്‍ക്കാര്‍.

സുപ്രീം കോടതി ഉത്തരവും സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ നിര്‍ദേശവും കണക്കിലെടുത്ത് ഹരിതപടക്കങ്ങള്‍ മാത്രമേ സംസ്ഥാനത്ത് വില്‍ക്കാനും ഉപയോഗിക്കാനും പാടുള്ളൂ എന്ന് സംസ്ഥാന ആഭ്യന്തര വകുപ്പിന്റെ നിര്‍ദേശത്തെ തുടര്‍ന്നാണ് നടപടി.

ദീപാവലി അഘോഷങ്ങളില്‍ പടക്കം പൊട്ടിക്കുന്നത് രാത്രി 8 മുതല്‍ 10 വരെയും ക്രിസ്തുമസ്, പുതുവത്സര ആഘോഷങ്ങളില്‍ രാത്രി 11.55 മുതല്‍ പുലര്‍ച്ചെ 12.30 വരെയുമാക്കി നിയന്ത്രിച്ച് സംസ്ഥാന സര്‍ക്കാര്‍ മുന്‍പ് ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. ദേശീയ ഹരിത ട്രിബ്യൂണലിന്റെ ഉത്തരവിന്റെയും സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ നിര്‍ദേശത്തിന്റെയും അടിസ്ഥാനത്തിലാണ് ഉത്തരവ്.

Latest Stories

എ. എ.റഹീം എംപിക്കെതിരെ ഫെയ്‌സ്ബുക്കിൽ വ്യാജ പ്രചരണം; പേരാമ്പ്രയിൽ കോൺഗ്രസ് പ്രവർത്തകനെതിരെ കേസെടുത്തു

ഇന്ത്യയ്ക്ക് ഇന്ന് വേണ്ടത് വ്യക്തികളുടെ പോരാട്ടമല്ല, ആശയങ്ങളുടെ ഐക്യം

'നോ' പറയേണ്ടിടത്ത് അത് പറയാൻ കുട്ടികൾക്ക് ശക്തിയുണ്ടാകണം, പ്രതിസന്ധികളിൽ ധൈര്യം കൈവിടാതെ മുന്നോട്ട് പോകാൻ കഴിയണം: മന്ത്രി ബിന്ദു കൃഷ്ണ

പബ്ലിക് റിലേഷന്‍സ് കൗണ്‍സില്‍ ഓഫ് ഇന്ത്യ (PRCI) പ്രഥമ 'നെക്സ്റ്റ്‌ജെന്‍ ഗവേണന്‍സ് അവാര്‍ഡുകള്‍ 2026' പ്രഖ്യാപിച്ചു; പൗരകേന്ദ്രീകൃത നഗര ഭരണനിര്‍വഹണത്തിലെ മികവിന് ബംഗളൂരു ഡെവലപ്മെന്റ് അതോറിറ്റിക്ക് പുരസ്‌കാരം

സിഎംആർഎൽ-എക്‌സാലോജിക് കേസ്: അന്വേഷണം പിണറായി വിജയനിലേക്ക്; തെളിവ് ലഭിച്ചാൽ സമൻസ് അയക്കും

നാളെ മുതല്‍ കാലവര്‍ഷം ശക്തമാകും; നാലു ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

പെട്രോൾ, ഡീസൽ വില ഉടൻ കുറയ്ക്കാൻ സാധ്യതയില്ല; എൽപിജി വിലയിൽ കുറവ് വന്നേക്കാമെന്ന് റിപോർട്ടുകൾ

ബഡ്ജറ്റിൽ മധ്യതിരുവിതാംകൂറിനെ അവഗണിച്ചു; മുഖ്യമന്ത്രി കുപ്രസിദ്ധൻ ആവുകയാണ് : മുൻ മന്ത്രി വി. എൻ. വാസവൻ

അയോധ്യ രാമക്ഷേത്രത്തിലെ സംഭാവന തട്ടിപ്പ്; ചമ്പത് റായ് രാജിവെച്ചെന്ന വാർത്ത നിഷേധിച്ച് വിഎച്ച്പി

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്: ഒൻപതാം പ്രതിയുടെ ജാമ്യം റദ്ദാക്കാൻ ഹൈക്കോടതിയെ സമീപിച്ച് ഇഡി