സ്വര്‍ണ്ണക്കടത്ത് സംഘവുമായി സാമ്പത്തിക ഇടപാട്; ആഭ്യന്തര വിവരങ്ങള്‍ ചോര്‍ത്തി നല്‍കി; എസ്‌ഐക്ക് സസ്‌പെന്‍ഷന്‍

മലപ്പുറത്ത് സ്വര്‍ണ്ണക്കടത്ത് സംഘത്തിന് വിവരങ്ങള്‍ ചോര്‍ത്തി നല്‍കിയ എസ്‌ഐക്ക് സസ്‌പെന്‍ഷന്‍. പെരുമ്പടപ്പ് പൊലീസ് സ്റ്റേഷനിലെ എസ്‌ഐ എന്‍ ശ്രീജിത്തിനെതിരെയാണ് നടപടി. തൃശൂര്‍ റേഞ്ച് ഡിഐജിയാണ് ഇയാളെ സസ്‌പെന്റ് ചെയ്തത്. മലപ്പുറം എസ്പിയ്ക്ക് ആയിരുന്നു ഇത് സംബന്ധിച്ച അന്വേഷണ ചുമതല.

ശ്രീജിത്ത് നിരന്തരം സ്വര്‍ണ്ണക്കടക്കടത്ത് സംഘവുമായി ബന്ധം പുലര്‍ത്തിയിരുന്നതായി അന്വേഷണത്തില്‍ കണ്ടെത്തി. സ്വര്‍ണ്ണക്കടത്ത് സംഘവുമായി ഇയാള്‍ക്ക് അടുത്ത ബന്ധമുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് ആഭ്യന്തര അന്വേഷണം നടത്തിയത്. ശ്രീജിത്ത് നേരത്തെ ജോലി ചെയ്തിരുന്ന സ്റ്റേഷനുകളിലും സമാന ആരോപണം നേരിട്ടിരുന്നു.

സ്വര്‍ണ്ണക്കടത്ത് സംഘങ്ങളുമായി ശ്രീജിത്ത് സാമ്പത്തിക ഇടപാടുകള്‍ നടത്തിയിരുന്നതായും അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. ഇയാള്‍ സ്വര്‍ണ്ണക്കടത്ത് സംഘങ്ങള്‍ക്ക് പൊലീസ് വാഹന പരിശോധന റൂട്ടിന്റെ വിവരങ്ങള്‍ ഉള്‍പ്പെടെ കൈമാറിയിരുന്നു. ശ്രീജിത്തിന് സ്വര്‍ണ്ണക്കടത്ത് സംഘങ്ങളുമായുള്ള ബന്ധത്തെ കുറിച്ച് കസ്റ്റംസും അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Latest Stories

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ

യൂട്യൂബർ തൊപ്പിക്കും ഗ്യാങ്ങിനുമെതിരെ അന്വേഷണം, സൈബർ ഓപ്പറേഷൻസ് എസ്‌പിക്ക് ചുമതല നൽകി ഡിജിപി; 'പുതിയ തലമുറയുടെയും കുട്ടികളുടെയും ഭാവിയെ തകർക്കുന്ന രീതിയിലുള്ള പ്രവർത്തനം'

നിപ പരിശോധനയ്ക്കയച്ച മൂന്ന് പേരുടെ പരിശോധനാ ഫലം നെ​ഗറ്റീവ്; കേന്ദ്ര സംഘം കോഴിക്കോട് എത്തി

'കടുത്ത പനിയുമായി ചെന്ന ഏഴ് വയസുകാരന് ചികിത്സ നിഷേധിച്ചു, നേഴ്സ് മൊബൈലിൽ നോക്കി കൊണ്ടിരുന്നു'; ഒറ്റപ്പാലം ഗവൺമെന്റ് ആശുപത്രിക്കെതിരെ ആരോപണവുമായി കുടുംബം