വളാഞ്ചേരിയില്‍ നാല് പെണ്‍മക്കളെ ലൈംഗികമായി പീഡിപ്പിച്ച പിതാവിനെ അറസ്റ്റു ചെയ്തു

മലപ്പുറം വളാഞ്ചേരിയില്‍ നാല് പെണ്‍മക്കളെ ലൈംഗികമായി പീഡിപ്പിച്ച പിതാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. പോക്സോ വകുപ്പുകള്‍ ചുമത്തിയാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്. 17, 15, 13, 10 വയസ്സുള്ള പെണ്‍കുട്ടികളാണ് പീഡനത്തിന് ഇരയായത്.

കൗണ്‍സിലിങ്ങിനിടെ കുട്ടികള്‍ സ്‌കൂള്‍ അധികൃതരോട് പീഡന വിവരം തുറന്നു പറഞ്ഞതോടെയാണ് സംഭവം പുറത്ത് അറിഞ്ഞത്. സ്‌കൂള്‍ അധികൃതര്‍ സംഭവം പോലീസില്‍ അറിയിക്കുകയായിരുന്നു. വര്‍ഷങ്ങളായി ഇയാള്‍ പെണ്‍മക്കളെ പീഡിപ്പിച്ചു വരികയായിരുന്നെന്നാണ് വിവരം. ഇയാള്‍ക്ക് 47 വയസുണ്ട്.

കുട്ടികളില്‍ നിന്ന് വിശദമായി മൊഴി രേഖപ്പെടുത്തിയ പോലീസ് പെണ്‍കുട്ടികളുടെ അമ്മയെയും ചോദ്യം ചെയ്യുകയാണ്. ഇവരുടെ അറിവോടെയാണ് പീഡനം നടന്നതെങ്കില്‍ ഇവര്‍ക്കെതിരെയും പോലീസ് നിയമ നടപടി സ്വീകരിക്കും.

Latest Stories

അസമിലും പുതുച്ചേരിയിലും കേരളത്തിനൊപ്പം ഏപ്രില്‍ 9ന് വോട്ടെടുപ്പ്, മേയ് 4ന് വോട്ടെണ്ണല്‍; തമിഴ്‌നാട് ഏപ്രില്‍ 23ന് പോളിംഗ് ബൂത്തില്‍, പശ്ചിമ ബംഗാളില്‍ രണ്ട് ഘട്ടം; ഫലം മേയ് 4ന്

സംസ്ഥാനത്ത് ഏപ്രില്‍ 9ന് വോട്ടെടുപ്പ്; മേയ് 4ന് വോട്ടെണ്ണല്‍; തിരഞ്ഞെടുപ്പ് തിയതി പ്രഖ്യാപിച്ച് തിരഞ്ഞെടുപ്പ് കമ്മീഷന്‍; കേരളം തിരഞ്ഞെടുപ്പ് ചൂടിലേക്ക്

ആറ് വിരല്‍ സോഷ്യല്‍ മീഡിയ പ്രചരണത്തില്‍ കഴമ്പില്ല, നെതന്യാഹു കൊല്ലപ്പെട്ടുവെന്നത് വ്യാജ വാര്‍ത്തയെന്ന് ഇസ്രയേല്‍; ജീവനോടെ ഉണ്ടെങ്കില്‍ തിരഞ്ഞുപിടിച്ചു വധിക്കുമെന്ന് ഇറാന്‍ റവല്യൂഷണറി ഗാര്‍ഡ്

കെ ടെറ്റില്‍ കൂടുതല്‍ ഇളവുകളുമായി വിദ്യാഭ്യാസ വകുപ്പ്; സ്ഥാനക്കയറ്റവും ബൈട്രാന്‍സ്ഫര്‍ നിയമനവും നല്‍കാം; രണ്ട് വര്‍ഷത്തിനകം കെ ടെറ്റ് യോഗ്യത നേടണമെന്ന് മാത്രം

6-സീറ്റ് ഇലക്‌ട്രിക് എംപിവിയുമായി കിയ; ഉടൻ ലോഞ്ച് ചെയ്യുമോ?

വികാരാധീനനായി വിതുമ്പി കെ സുധാകരന്‍; പഴയ പോരാട്ടങ്ങളേയും സഹപ്രവര്‍ത്തകരേയും ഓര്‍മ്മിപ്പിച്ച് പ്രസംഗം; മല്‍സരിക്കുന്ന കാര്യം പാര്‍ട്ടി തീരുമാനിക്കുമെന്ന് സമ്മര്‍ദ്ദ നീക്കങ്ങള്‍ക്കിടയില്‍ പ്രതികരണം

തെയ്യത്തിന്റെ തീയിൽ കത്തുന്ന ഒരു ജനതയുടെ മറന്നുപോയ ചരിത്രം; ഒരു ജനതയുടെ സംസ്കാരം നിശ്ശബ്ദമായി ഇല്ലാതാകുമ്പോൾ

ചർച്ചകൾ അന്തിമഘട്ടത്തിൽ, യുഡിഎഫിൽ തർക്കങ്ങൾ ഇല്ല; സീറ്റിനായി ആരും വാശി പിടിക്കുന്നില്ല: വി ഡി സതീശൻ

മുജ്‌തബ ഖമനേയിയുടെ ആരോഗ്യത്തിന് യാതൊരു കുഴപ്പവുമില്ല: ഇറാനിയൻ വിദേശകാര്യമന്ത്രി

വെസ്റ്റ് ഇൻഡീസിനെതിരെ വിജയിച്ച ശേഷം സഞ്ജു എന്നോട് ഒരു ആഗ്രഹം പറഞ്ഞു; തുറന്ന് പറഞ്ഞ് ഷെഫ് പിള്ള