തിരുവനന്തപുരത്ത് അച്ഛനും മകനും പറമ്പിൽ ഷോക്കേറ്റ് മരിച്ചനിലയിൽ; സംഭവത്തിൽ ഒരാൾ അറസ്റ്റിൽ

തിരുവനന്തപുരത്ത് ആറ്റിങ്ങലിൽ അച്ഛനെയും മകനെയും ഷോക്കേറ്റ് മരിച്ചനിലിയിൽ കണ്ടെത്തി. കൊച്ചുണ്ണി (65), മകൻ അഖിൽ (40) എന്നിവരാണ് മരിച്ചത്. നഗരൂരിൽ ബ്ലോക്ക് ഓഫീസിന് സമീപമുള്ള പുരയിടത്തിൽ സ്വകാര്യ വ്യക്തി പാട്ടത്തിനെടുത്ത പുരയിടത്തിൽ ചൊവ്വാഴ്ച രാവിലെ ഒമ്പത് മണിയോടെ മൃതദേഹങ്ങൾ കണ്ടത്.

തോട്ടത്തിന് ചുറ്റും വൈദ്യുതി വേലി സജ്ജീകരിച്ചിരുന്നു. കെഎസ്ഇബി അധികൃതരും നഗരൂർ പൊലീസും സംഭവ സ്ഥലത്തെത്തി പരിശോധന നടത്തിയിരുന്നു. പന്നിയെ പ്രതിരോധിക്കുന്നതിനായാണ് ഈ പുരയിടത്തിൽ വൈദ്യുകമ്പി വേലി സ്ഥാപിച്ചിരുന്നത്.

സംഭവത്തിൽ പറമ്പ് പാട്ടത്തിനെടുത്ത ഗോപാലനെയാണ് പൊലീസ് കസ്റ്റഡിയിൽ എടുത്തത്. ഇയാൾ അനധികൃതമായി വൈദ്യുതി കമ്പി വേലി സ്ഥാപിച്ചുവെന്നാണ് കണ്ടെത്തൽ. രണ്ടുപേരും മരിച്ചെന്ന് വ്യക്തമായതോടെ ഇയാൾ കമ്പികൾ അഴിച്ചുമാറ്റി ഒളിപ്പിച്ചു. പൊലീസ് ചോദ്യം ചെയ്തതോടെയാണ് ഇക്കാര്യം ഗോപാലൻ സമ്മതിച്ചത്.

Latest Stories

'സൗജന്യ ചികിത്സ പദ്ധതി അട്ടിമറിക്കരുത്, എൽ ഡി എഫ് സർക്കാർ വകയിരുത്തിയതിനേക്കാൾ കുറവാണ് യു ഡി എഫ് സർക്കാരിന്റെ ബജറ്റ് വിഹിതം'; വിമർശിച്ച് വീണ ജോർജ്

'കേസ് കൈകാര്യം ചെയ്യാൻ അന്വേഷണ ഉദ്യോഗസ്ഥന് സമയമില്ല, കോടതിയെ കളിയാക്കരുത്'; വെള്ളാപ്പള്ളി നടേശൻ പ്രതിയായ മൈക്രോഫിനാൻസ് തട്ടിപ്പ് കേസിൽ വിമർശിച്ച് ഹൈക്കോടതി

പേരിലെ 'കേരള' ഒഴിവാക്കണം'; 'കേരളാ സ്റ്റോറി 2' നിർമാതാവിന് നോട്ടീസയച്ച് ഹൈക്കോടതി

'സിനിമയെ വ്യവസായമായി പ്രഖ്യാപിക്കുന്നു, ബഹുമാനപ്പെട്ട മുഖ്യമന്ത്രിയ്ക്ക് നന്ദി'; രമേശ് പിഷാരടി എംഎൽഎ

'മെഡിസെപ്പ് തകർത്തത് എൽഡിഎഫ് സർക്കാർ, ഒരു രൂപ പോലും നികുതി കൂട്ടാതെ പരിധിക്കുള്ളിൽ നിന്ന് അവതരിപ്പിച്ച ബജറ്റ്'; പുതുയുഗ കേരളം സൃഷ്‌ടിക്കുമെന്ന് മുഖ്യമന്ത്രി

'സിനിമാപ്രവർത്തകർ വളരെ നാളായി ഉന്നയിച്ചിരുന്ന ആവശ്യം, ആന്റി പൈറസി സെല്ലും ഒരു അനിവാര്യതയായിരുന്നു'; സർക്കാരിന് നന്ദിയെന്ന് നടൻ ടൊവിനോ തോമസ്

'ഇതേവരെ ആരും ചെവിക്കൊണ്ടിരുന്നില്ല, ആയിരങ്ങൾക്ക് അന്നമേകുന്ന ഒരു വലിയ തൊഴിലിടത്തിന് അർഹമായ പരിഗണന ലഭിച്ചുവെന്നത് നിസ്സാരകാര്യമല്ല'; ആന്റോ ജോസഫ്

സംസ്ഥാനത്ത് ഞായറാഴ്ച മുതല്‍ മഴ ശക്തമാകും; എട്ടു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

'സിനിമാമേഖലയ്ക്ക് പുത്തന്‍ ഉണര്‍വും വളര്‍ച്ചയും പ്രദാനം ചെയ്യുമെന്ന കാര്യം തീര്‍ച്ച, സര്‍ക്കാര്‍ തീരുമാനത്തെ സന്തോഷപൂര്‍വ്വം സ്വാഗതം ചെയ്യുന്നു'; മോഹൻലാൽ

'സിനിമയ്ക്ക് പുതിയ വെളിച്ചം പകരുന്ന ചരിത്രനിമിഷം'; സിനിമാ മേഖലയിലെ ബജറ്റ് പ്രഖ്യാപനങ്ങൾ സ്വാഗതം ചെയ്‌ത് നടൻ ദിലീപ്