സിറോ മലബാര്‍ സഭയിലെ വ്യാജരേഖ വിവാദത്തില്‍ പുതിയ പരാതി നല്‍കും: കര്‍ദ്ദിനാള്‍ ജോര്‍ജ് ആലഞ്ചേരി

സിറോ മലബാര്‍ സഭയിലെ വ്യാജരേഖ വിവാദത്തില്‍ പുതിയ പരാതി നല്‍കുമെന്ന് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി. ബിഷപ് ജേക്കബ് മാനത്തോടത്തിനേയും ഫാദര്‍ പോള്‍ തേലക്കാടിനെയും പ്രതിപ്പട്ടികയില്‍ നിന്നും ഒഴിവാക്കാന്‍ അപേക്ഷ നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. പരാതി നല്‍കാന്‍ ഉദ്ദേശിച്ചത് വ്യാജ രേഖാ ഉണ്ടാക്കിയവരെ കണ്ടു പിടിക്കാനാണെന്നും സിനഡ് നിര്‍ദ്ദേശപ്രകാരമായിരുന്നു നടപടിയെന്നും ജോര്‍ജ് ആലഞ്ചേരി വ്യക്തമാക്കി.

ബിഷപ്പിനെതിരെ പരാതി നല്‍കിയത് സഭയുടെ പേര് കളങ്കപ്പെടുത്താനാണെന്നും പരാതി നല്‍കിയ സംഭവത്തില്‍ ശക്തമായി പ്രതിഷേധിക്കുന്നുവെന്നും കഴിഞ്ഞ ദിവസം കൂടിയ വൈദിക സമിതി വ്യക്തമാക്കിയിരുന്നു.

വ്യാജരേഖാ കേസില്‍ ബിഷപ്പ് ജേക്കബ് മനത്തോടത്തും ഫാദര്‍ പോള്‍ തേലക്കാട്ടും പ്രതികളായ സാഹചര്യത്തിലായിരുന്നു അടിയന്തര യോഗം വിളിച്ചത്. കേസ് പിന്‍വലിക്കാനുള്ള സമ്മര്‍ദ ശ്രമങ്ങള്‍ ശക്തമാക്കുന്നതിന്റെ ഭാഗമായിരുന്നു യോഗം. കേസ് പിന്‍വലിക്കുക, പരാതിക്കാരനായ ഫാദര്‍ ജോബി മാപ്രക്കാവിലിനെ പുറത്താക്കുക തുടങ്ങിയ ആവശ്യങ്ങളാണ് ഒരു വിഭാഗം വൈദികര്‍ ഉന്നയിച്ചത്.

Latest Stories

ബഹിരാകാശ പേടകം ബോയിങ് സ്റ്റാര്‍ലൈന്‍ ഉടൻ വിക്ഷേപിക്കും; സുനിതാ വില്യംസ് ക്യാപ്റ്റനായുള്ള പേടക യാത്രയുടെ പുതുക്കിയ തീയതി അറിയിച്ചു

IPL 2024: മിച്ചലിന്റെ ഷോട്ട് കൊണ്ട് ഐഫോൺ പൊട്ടി, പകരം ഡാരിൽ മിച്ചൽ കൊടുത്ത ഗിഫ്റ്റ് കണ്ട് ഞെട്ടി ആരാധകർ; വീഡിയോ കാണാം

നാല് സീറ്റില്‍ വിജയിക്കുമെന്ന് ബിജെപി; സംസ്ഥാന ഭാരവാഹി യോഗത്തില്‍ പങ്കെടുക്കാതെ കൃഷ്ണദാസ് പക്ഷം

മാരി സെൽവരാജ് ചിത്രങ്ങളും മൃഗങ്ങളും ; 'ബൈസൺ' ഒരുങ്ങുന്നത് പ്രശസ്ത കബഡി താരത്തിന്റെ ജീവിതത്തിൽ നിന്ന്

കാമറകള്‍ പൊളിച്ചു; ഓഫീസുകള്‍ തകര്‍ത്തു; ഉപകരണങ്ങള്‍ കണ്ടുകെട്ടി; അല്‍ ജസീറ ഹമാസ് ഭീകരരുടെ ദൂതരെന്ന് നെതന്യാഹു; ചാനലിനെ അടിച്ചിറക്കി ഇസ്രയേല്‍

ചാമ്പ്യന്‍സ് ട്രോഫിക്കായി പാകിസ്ഥാനിലേക്കു പോകുമോ?, നിലപാട് വ്യക്തമാക്കി ബിസിസിഐ

ബിഗ്‌ബിക്ക് ശേഷം ഞാനല്ലെങ്കിൽ പിന്നെ ആരാണ്? ഖാൻമാർ, കപൂർ? പ്രസ്താവന കടുപ്പിച്ച് കങ്കണ റണാവത്ത്

ഐസിയു പീഡനക്കേസ്; ഗൈനക്കോളജിസ്റ്റ് ഡോ. കെവി പ്രീതിക്കെതിരെ പുനരന്വേഷണത്തിന് ഉത്തരവ്

ജയിച്ചു എന്നുള്ളത് ശരി തന്നെ, പക്ഷെ രോഹിത്തിന്റെ ഈ ചിത്രങ്ങൾ വേദനിപ്പിക്കുന്നത്; മോശം ഇന്നിംഗ്സിന് പിന്നാലെ കണ്ണീരണിഞ്ഞ് ഹിറ്റ്മാൻ

ലുക്ക് ഔട്ട് നോട്ടീസും ഫലം കണ്ടില്ല; പ്രജ്വല്‍ രേവണ്ണയെ തേടി കര്‍ണാടക പൊലീസ് ജര്‍മ്മനിയിലേക്ക്