ഇന്ത്യന്‍ പൗരനല്ലെന്ന് കാണിച്ച് കാസര്‍ഗോഡ് സ്വദേശിക്കെതിരെ വ്യാജ പരാതി; ബിജെപി നേതാവിനെതിരെ നിയമനടപടിക്ക് ഉത്തരവിട്ട് കളക്ടര്‍

ഇന്ത്യന്‍ പൗരത്വമില്ലെന്നാരോപിച്ച് കാസര്‍കോട് പൈവളിക സ്വദേശി മുഹമ്മദിനെതിരെ പരാതി നല്‍കിയ ബിജെപി നേതാവിനെതിരെ നിയമനടപടി സ്വീകരിക്കുമെന്നു ജില്ല കലക്ടര്‍ കെ ഇമ്പശേഖര്‍. മുഹമ്മദിന്റെ പേര് നിലവിലെ വോട്ടര്‍ പട്ടികയില്‍ നിലനിര്‍ത്താന്‍ തിരഞ്ഞെടുപ്പ് റജിസ്‌ട്രേഷന്‍ ഓഫിസര്‍ ഉത്തരവിട്ടു.

മഞ്ചേശ്വരം പൈവളിക സ്വദേശി മുഹമ്മദിന്റെ പേര് വോട്ടര്‍പട്ടികയില്‍നിന്ന് നീക്കണമെന്നാവശ്യപ്പെട്ട് ഫോം-7 പ്രകാരം ബിജെപി ജില്ലാ സെക്രട്ടറി ലോകേഷ് ലോണ്ട നല്‍കിയ പരാതിക്കു പിന്നാലെയാണ് കലക്ടറുടെ നിര്‍ണായക നടപടി. ഹിയറിങ്ങില്‍ പരാതിക്കാരന്‍ ഹാജരായെങ്കിലും ആരോപണത്തെ പിന്തുണയ്ക്കുന്ന ഒരു തെളിവും നല്‍കാനായില്ല.

തെറ്റായ വിവരങ്ങള്‍ ഉള്‍പ്പെടുത്തി പരാതി നല്‍കിയതാണെന്ന് കണ്ടെത്തിയതായി ജില്ല കലക്ടര്‍ കെ ഇമ്പശേഖര്‍ പറഞ്ഞു. പരാതി നല്‍കിയ വ്യക്തിക്കെതിരെ എഫ്‌ഐആര്‍ റജിസ്റ്റര്‍ ചെയ്ത് നിയമനടപടി സ്വീകരിക്കുമെന്നാണ് കലക്ടര്‍ അറിയിച്ചിരിക്കുന്നത്. ഫോം7 പ്രകാരം എതിര്‍പ്പ് നല്‍കുന്നത് നിയമപരമായ അവകാശമാണെങ്കിലും വ്യാജവിവരങ്ങള്‍ നല്‍കി തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിച്ചാല്‍ കടുത്ത നിയമനടപടികള്‍ സ്വീകരിക്കുമെന്നും ജില്ല കലക്ടര്‍ അറിയിച്ചു.

മഞ്ചേശ്വരം നിയമസഭ മണ്ഡലത്തിലെ പൈവളികെ സ്വദേശിയായ മുഹമ്മദിനെതിരെയാണ് പൗരത്വവുമായി ബന്ധപ്പെട്ട തർക്കങ്ങൾ ഉന്നയിക്കപ്പെട്ടത്. മുഹമ്മദിന് ഇന്ത്യൻ പൗരത്വം ഇല്ലെന്നും അതിനാൽ വോട്ടർപട്ടികയിൽനിന്ന് പേര് ഒഴിവാക്കണമെന്നും ആവശ്യപ്പെട്ട് ബിജെപി ജില്ലാ സെക്രട്ടറി ലോകേഷ് ലോണ്ടയാണ് അധികൃതരെ സമീപിച്ചത്.

Latest Stories

നിപ രോഗലക്ഷണങ്ങളോടെ ഒരാള്‍ ചികിത്സയില്‍, സ്രവം പരിശോധനയ്ക്കയച്ചു; ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യമന്ത്രി

2026 ഫിഫ ലോകകപ്പ്: കേരളത്തിലും മാഹിയിലും പബ്ലിക് വ്യൂവിങ് അവകാശം ഈഗിൾസ് എഫ്.സി. കേരളയ്ക്ക്,14 ജില്ലകളിലും ഫാൻ പാർക്കുകൾ, മലപ്പുറത്ത് ഏഴ്; പൊതുപ്രദർശനങ്ങൾക്ക് ലൈസൻസ് നിർബന്ധം

കെഎസ്ആർടിസിയിലെ സ്ത്രീകളുടെ സൗജന്യ യാത്ര; സ്വകാര്യ ബസ് മേഖലയെ കടുത്ത പ്രതിസന്ധിയിലാക്കുമെന്ന് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം കൂടി കനത്ത മഴയക്ക് സാധ്യത; ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍, മലവെള്ളപ്പാച്ചില്‍ സാധ്യത പ്രദേശങ്ങളിലും നദിക്കരകളിലും താമസിക്കുന്നവര്‍ക്ക് ജാഗ്രത നിര്‍ദേശം

വയനാട്ടിൽ 5 പേർക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു

സംസ്ഥാനത്ത് വീണ്ടും കാട്ടാന ആക്രമണം; വയനാട് കാട്ടിക്കുളത്ത് പരിക്കേറ്റ തൊഴിലാളി മരിച്ചു

വി ജോയ് സിപിഐഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി; സംസ്ഥാന നേതൃത്വത്തിന്റെ നിര്‍ദ്ദേശം ജില്ലാ കമ്മിറ്റി അംഗീകരിച്ചു

നടിയെ ആക്രമിച്ച കേസ്; അതിജീവിതയുടെ ഹർജി പരിഗണിക്കുന്നതിൽ നിന്നും രണ്ടാമത്തെ ജഡ്ജിയും പിന്മാറി, പിന്മാറിയത് ജസ്റ്റിസ് കൗസര്‍ എടപ്പഗത്ത്

ഭരണം പോയതോടെ മമതയെ വിട്ടു ബിജെപി കൂടാരം കേറുന്നവര്‍; തൃണമൂല്‍ കോണ്‍ഗ്രസ് രാജ്യസഭാഗത്വം രാജിവെച്ചയുടന്‍ ഹിമന്ത ബിശ്വ ശര്‍മ്മയെ കണ്ടു സുഷ്മിത ദേവ്

'എന്റെ പ്രതിച്ഛായയെ ഇകഴ്ത്തുന്ന രീതിയില്‍ സംസാരിച്ചു, ഭര്‍ത്താവിനെ കുറിച്ചും മോശമായി സംസാരിച്ചു'; അന്‍സിബ ഹസനെതിരെ മാനനഷ്ടക്കേസ് നല്‍കുമെന്ന് നടി ലക്ഷ്മിപ്രിയ