അമ്പലപ്പുഴ പാല്‍പ്പായസം ബേക്കറിയില്‍, ഉടമയെ ഭീഷണിപ്പെടുത്തി മാപ്പ് പറയിപ്പിച്ചു; വീഡിയോ

അമ്പലപ്പുഴ പാല്‍പ്പായസമെന്ന പേരില്‍ പായസം വില്‍പന നടത്തിയ ബേക്കറി ഉടമയെ കൊണ്ട് നിര്‍ബന്ധിച്ച് മാപ്പു പറയിപ്പിക്കുന്ന വീഡിയോ പുറത്ത്. തിരുവല്ല കടപ്രയിലുള്ള ജോളി ഫുഡ് പ്രൊഡക്ട്‌സിന്റെ ഉടമസ്ഥതയിലുള്ള തോംസണ്‍ ബേക്കറിയിലാണ് “അമ്പലപ്പുഴ പാല്‍പ്പായസം” എന്ന ലേബലൊട്ടിച്ച് പായസം വില്‍പന നടത്തിയത്.

സംഭവം വിവാദമായതോടെ ക്ഷമ ചോദിച്ചു കൊണ്ട് തോംസണ്‍ ബേക്കറി ഫെയ്‌സ്ബുക്കില്‍ കുറിപ്പിട്ടിരുന്നു. ഇതിന് പിന്നാലെയാണ് ബേക്കറി ഉടമയെ നിര്‍ബന്ധിച്ച് മാപ്പു പറയിപ്പിക്കുന്ന വീഡിയോ പുറത്തുവന്നത്.

“അമ്പലപ്പുഴ പാല്‍പ്പായസം, അതേ മോഡല്‍ എന്ന നിലയില്‍ ഞാന്‍ കഴിഞ്ഞ ദിവസം സ്വന്തമായി നിര്‍മിച്ച് വിറ്റു. അത് നിയമവിരുദ്ധമാണെന്ന് എനിക്ക് മനസ്സിലായി. അതുകൊണ്ട് ആ തെറ്റിന് ഞാന്‍ ക്ഷമ ചോദിക്കുന്നു. ഭക്തജനങ്ങള്‍ക്കുണ്ടായ എല്ലാവിധ വിഷമങ്ങള്‍ക്കും ഞാന്‍ നിരുപാധികം ക്ഷമ ചോദിക്കുന്നു. ഇനി ഞങ്ങളുടെ സ്ഥാപനം പാല്‍പ്പായസം ഈ ബ്രാന്‍ഡ് നെയിമില്‍ ഒരിക്കലും വില്‍ക്കുന്നതല്ല” എന്നിങ്ങനെ ഉടമയെ കൊണ്ട് പറയിപ്പിക്കുന്നതാണ് വീഡിയോ.

ഇത് ആരും നിര്‍ബന്ധിച്ചിട്ട് പറയുകയല്ലെന്നും സ്വന്തമായി പറയുന്നതാണെന്ന് കൂടി പറഞ്ഞോട്ടെയെന്ന് വീഡിയോ എടുക്കുന്നവരുടെ കൂട്ടത്തില്‍ നിന്ന് ഒരാള്‍ പറയുന്നതും വീഡിയോയില്‍ കേള്‍ക്കാം.

ബേക്കറിയില്‍ വില്‍പനയ്ക്ക് വെച്ചിരുന്ന പായസ പാത്രങ്ങളുടെ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചതോടെ ഇതിനെതിരെ വ്യാപകമായ എതിര്‍പ്പുയരുകയും സംഭവം വിവാദമാകുകയുമായിരുന്നു. അമ്പലപ്പുഴ പാല്‍പ്പായസമെന്ന പേരില്‍ ഭക്തരെ പറ്റിക്കാന്‍ ശ്രമിക്കുകയാണെന്ന് ആരോപിച്ച് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് അടക്കം രംഗത്തെത്തി.

ഇതോടെ തങ്ങളുടെ ഉത്പന്നങ്ങളിലൊന്നായ പാല്‍പ്പായസം അമ്പലപ്പുഴ പാല്‍പ്പായസം എന്ന് തെറ്റായി ലേബല്‍ ചെയ്തതാണെന്നും ഈ തെറ്റിന് ഞങ്ങള്‍ ക്ഷമ ചോദിക്കുന്നുവെന്നും തോംസണ്‍ ബേക്കറി അധികൃതര്‍ ഫെയ്സ്ബുക്ക് പേജിലൂടെ വ്യക്തമാക്കി.

പരാതിയുയര്‍ന്നതിനെ തുടര്‍ന്ന് ഇന്നലെ തന്നെ ബേക്കറി അധികൃതര്‍ പായസത്തിന്റെ ലേബലില്‍ നിന്ന് “അമ്പലപ്പുഴ” ഒഴിവാക്കിയിരുന്നു. അതേ സമയം അമ്പലപ്പുഴ പായസമെന്ന പേരില്‍ ബേക്കറിയില്‍ പായസം വില്‍പന നടത്തിയതിനെതിരെ നിയമനടപടികളുമായി നീങ്ങാനാണ് ദേവസ്വം ബോര്‍ഡിന്റെ തീരുമാനം.

ഇതു സംബന്ധിച്ച് ദേവസ്വം ബോര്‍ഡിന് ലഭിച്ച പരാതിയെ തുടര്‍ന്ന് ദേവസ്വം വിജിലന്‍സ് ഇന്നലെ ബേക്കറിയിലെത്തി പരിശോധന നടത്തുകയും പായസം വാങ്ങുകയും ചെയ്തിരുന്നു. അമ്പലപ്പുഴ പാല്‍പ്പായസമെന്ന പേരില്‍ അര ലിറ്ററിന് 175 രൂപ ഈടാക്കി വില്‍പന നടത്തുന്നതായി ബോദ്ധ്യപ്പെട്ട ദേവസ്വം വിജിലന്‍സ് വിവരം ദേവസ്വം ബോര്‍ഡിനെ അറിയിച്ചു.

തോംസണ്‍ ബേക്കറി ഉടമയെ നിബന്ധിപ്പിച്ച് മാപ്പു പറയിപ്പിക്കുന്ന വിഡിയോ

Latest Stories

ISL FINAL: സ്വന്തം കാണികളുടെ മുന്നിൽ മോഹൻ ബഗാനെ തീർത്തുവിട്ട് മുംബൈ സിറ്റി, നടന്നത് മധുരപ്രതികാരം; കേരള ബ്ലാസ്റ്റേഴ്സിനും സന്തോഷം

ആ താരത്തോട് കോഹ്‌ലിക്ക് എന്തോ ദേഷ്യമുണ്ടെന്ന് ഇന്ന് വ്യക്തമായി, സീസണിൽ രണ്ടാം തവണയും കട്ട കലിപ്പിൽ സൂപ്പർതാരം; ഇവർക്ക് തമ്മിൽ എന്താ പ്രശ്നമെന്ന് ആരാധകർ

IPL 2024: ചെണ്ടകളെന്നൊക്കെ വിളിച്ച് കളിയാക്കിയതല്ലേ, പ്രമുഖർക്ക് സ്വപ്നം പോലും കാണാത്ത നേട്ടം സ്വന്തമാക്കി ആർസിബി; ഇന്ത്യക്ക് സന്തോഷ വാർത്തയും

'മഞ്ഞുമ്മൽ ബോയ്സ്' നിർമ്മാതാക്കളുടെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി; നിർദേശം സൗബിന്റെ മുൻകൂർ ജാമ്യാപേക്ഷയിൽ

വൈദ്യസഹായമില്ലാതെ പ്രസവിച്ചതുകൊണ്ട് അണുബാധ; യുവതി ഐസിയുവിൽ

മുകുന്ദൻ ഉണ്ണിക്ക് ശേഷം വീണ്ടും അഭിനവ് സുന്ദർ നായക്; കൂടെ നസ്‌ലെനും; 'മോളിവുഡ് ടൈംസ്' ടൈറ്റിൽ പോസ്റ്റർ പുറത്ത്

ബിജെപി കുതന്ത്രങ്ങളില്‍ കിതയ്ക്കുന്ന കോണ്‍ഗ്രസ്

കയ്യടി നേടി സിജു വിത്സന്റെ 'പഞ്ചവത്സര പദ്ധതി'; വിജയകരമായ രണ്ടാം വാരത്തിലേക്ക്

വീണിടം വിദ്യയാക്കുന്ന മോദി ബിജെപി കുടില തന്ത്രത്തില്‍ വീഴുന്ന കോണ്‍ഗ്രസ്

കരീന പിന്മാറി; പകരം നയൻതാര? ; യഷ്- ഗീതു മോഹൻദാസ് ചിത്രം 'ടോക്സിക്' പുത്തൻ അപ്ഡേറ്റ്