ആക്രമണത്തിനിരയായ നടിയുടെ പേര് വെളിപ്പെടുത്തി, യുവതികള്‍ക്കെതിരെ കേസ്

കൊച്ചിയില്‍ അക്രമണത്തിനിരയായ നടിയുടെ പേര് ഫേയ്‌സ്ബുക്ക് ലൈവിലൂടെ വെളിപ്പെടുത്തിയ യുവതികള്‍ക്കെതിരെ കേസെടുത്തു. ദയ അശ്വതി എന്ന അക്കൗണ്ട് വഴിയാണ് ലൈവ് നടത്തിയത്.  കഴിഞ്ഞ ഒക്ടോബറിലാണ്  യുവതികള്‍ ലൈവ് ചെയ്തത്. 10000ലധികം പേര്‍ കണ്ട വീഡിയോയില്‍ യുവതികള്‍ ആക്രമണത്തിനിരയായ പേര് പറഞ്ഞത് വിവാദമായിരുന്നു. തുടര്‍ന്ന് വീഡിയോ പിന്‍വലിച്ചിരുന്നു.

എഐവൈഎഫ് ജില്ലാ കമ്മിറ്റിയംഗം മധു ത്രുപത്ത് ഇതിനെതിരെ ഡിവൈഎസ്പിയ്ക്ക് പരാതി നല്‍കി. ഇതിന്റെ അടിസ്ഥാനത്തിലാണ് യുവതികള്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്. സൈബര്‍സെല്ലിന്റെ കൂടെ സഹകരണത്തോടെയാണ് അന്വേഷണം നടത്തിയത്. കേസെടുത്തെങ്കിലും യുവതികളുടെ പേരും മറ്റു വിവരങ്ങളും പുറത്ത് വിട്ടിട്ടില്ല.

നടന്‍ അജു വര്‍ഗീസ് അക്രമിക്കപ്പെട്ട നടിയുടെ പേര് ഫേയ്‌സ്ബുക്കില്‍ ഉപയോഗിച്ചതിനും മുന്‍പ് കേസെടുത്തിരുന്നു. നല്ല ഉദ്യേശത്തോട് കൂടിയാണ് തന്റെ പേര് പറഞ്ഞതെന്ന നടിയുടെ സത്യവാങ്മൂലം അജു സമര്‍പ്പിച്ചിരുന്നു.

Latest Stories

മലയാള സിനിമയുടെ സുകൃതം വിടവാങ്ങി; ഹരികുമാറിന് അന്ത്യാഞ്ജലി അര്‍പ്പിച്ച് സിനിമാലോകം

രേവണ്ണ പീഡനത്തില്‍ പുകയുന്ന കര്‍ണാടക പോളിംഗ് ബൂത്തിലെത്തുമ്പോള്‍; മൂന്നാംഘട്ടം മൂക്കുകൊണ്ട് 'ക്ഷ' വരപ്പിക്കുമോ എന്‍ഡിഎയെ!

മസാല നിര്‍മ്മാണത്തിന് ചീഞ്ഞ ഇലകളും മരപ്പൊടിയും ആസിഡും; പൊലീസ് പിടിച്ചെടുത്തത് 15 ടണ്‍ മായം കലര്‍ത്തിയ മസാലകള്‍

കന്യാകുമാരിയില്‍ അഞ്ച് എംബിബിഎസ് വിദ്യാര്‍ത്ഥികള്‍ മുങ്ങി മരിച്ചു; അപകടം നിരോധനം മറികടന്ന് കുളിക്കാനിറങ്ങിയതോടെ

ഹാട്രിക്ക് അടിച്ചതല്ലേ മാച്ച് ബോൾ കളിയിൽ വെച്ചോളുക എന്ന് റഫറിമാർ, റൊണാൾഡോയുടെ പെരുമാറ്റം ഞെട്ടിക്കുന്നത്; വീഡിയോ വൈറൽ

സിംഗിള്‍ മദര്‍ ആണ്, എനിക്ക് മുന്നിലുള്ള ഏക പോംവഴി കൂടുതല്‍ ശക്തയാകുക എന്നത് മാത്രമാണ്: ഭാമ

വിചാരണയ്ക്കിടെ പീഡന പരാതിയില്‍ മൊഴി മാറ്റി; യുവാവ് ജയിലില്‍ കിടന്ന അത്രയും കാലം പരാതിക്കാരിയ്ക്കും തടവ്

നിരത്തിൽ സ്റ്റാർ ആകാൻ 'ആംബി' വീണ്ടും വരുമോ?

ഇന്ന് നിന്നെ കളിയാക്കി പറഞ്ഞവർ നിനക്കായി സ്തുതിപാടും, അടുത്ത ലോകകപ്പിൽ പ്രമുഖർക്ക് മുമ്പ് അവൻ ഇടം നേടും; വിരേന്ദർ സെവാഗ് പറയുന്നത് ഇങ്ങനെ

'ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്'; അധികാരത്തിലേറിയാല്‍ അഞ്ച് വര്‍ഷത്തിനുള്ളില്‍ നടപ്പാക്കുമെന്ന് രാജ്‌നാഥ് സിംഗ്