അള്‍ട്രാ വയലറ്റ് രശ്മികളുടെ വികിരണം ഗുരുതരമായ തോതില്‍, സൂര്യാഘാതത്തിന് സാദ്ധ്യത, മുന്നറിയിപ്പ്

കേരളത്തിലെ മിക്ക സ്ഥലങ്ങളിലും ആള്‍ട്രാ വയലറ്റ് രശ്മികളുടെ വികിരണം അപകടരമായ തോതിലെന്ന് വിദഗ്ധരുടെ പഠനറിപ്പോര്‍ട്ട്. തുടര്‍ച്ചയായി സൂര്യപ്രകാശം ഏല്‍ക്കുന്നത് ഗുരുതരമായ സൂര്യാഘാതത്തിന് ഇടയാക്കുമെന്നാണ് വിദഗ്ധര്‍ മുന്നറിയിപ്പ് പറയുന്നത്.

തിരുവനന്തപുരത്ത് യുവി ഇന്‍ഡെക്‌സ് 12, പുനലൂരില്‍ 12, ആലപ്പുഴയില്‍ 12, കൊച്ചി, തൃശ്ശൂര്‍, തിരൂര്‍, കോഴിക്കോട്, കല്‍പ്പറ്റ,കാസര്‍കോട് എന്നിവിടങ്ങളിലും യുവി ഇന്‍ഡെക്‌സ് 12, തളിപ്പറമ്പില്‍ 11.യുകെ ഏജന്‍സിയായ വെതര്‍ ഓണ്‍ലൈന്റെ കണക്ക് പ്രകാരമുള്ള അള്‍ട്രാ വയലറ്റ് വികിരണത്തിന്റെ തോതാണിത്.

യുവി ഇന്‍ഡെക്‌സ് 10ആണെങ്കില്‍ തന്നെ അപകടകരം. സൂര്യന്റെ ഉത്തരായനത്തിലേക്കുള്ള സഞ്ചാരമാണ് മാര്‍ച്ച്, ഏപ്രില്‍ മാസങ്ങളില്‍ ആള്‍ട്രാ വയലറ്റ് രശ്മികളുടെ വികിരണം ഉയരാന്‍ കാരണം.

മുന്‍വര്‍ഷങ്ങളിലും ഇതേതോതില്‍ തന്നെയായിരുന്നു അള്‍ട്രാ വയലറ്റ് വികിരണം. എന്നാല്‍ ഉയര്‍ന്ന താപനിലയ്ക്ക് ഒപ്പം, അള്‍ട്രാ വയലറ്റ് വികിരണം കൂടി ഉയരുന്നത്, സൂര്യാഘാത സാധ്യത വര്‍ധിപ്പിക്കും.പകല്‍ 11.30 മുതല്‍ വെയില്‍ താഴുന്നത് വരെ പുറത്തിറങ്ങുമ്പോള്‍ അതീവ ജാഗ്രത പാലിക്കണം.

അടുത്ത ദിവസങ്ങളിലും യുവി ഇന്‍ഡെക്‌സ് ഉയര്‍ന്ന് തന്നെ നില്‍ക്കാനാണ് സാധ്യത.മാര്‍ച്ച് അവസാനത്തോടെ കൂടുതല്‍ സ്ഥലങ്ങളില്‍ യുവി ഇന്‍ഡെക്‌സ് 12ലേക്ക് എത്താമെന്നാണ് പ്രവചനം.

Latest Stories

'ഇനി കണ്ണടയുടെ ആവശ്യമില്ല'; മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടി നൽകി പിണറായി വിജയൻ

മന്ത്രി കെ മുരളീധരൻ നടത്തിയ വാർത്താ സമ്മേളനത്തിന് താഴെ വിദ്വേഷ കമൻ്റ് ഇട്ടു; സിപിഐഎം പ്രവർത്തകനെതിരെ കേസ്

അതിർത്തി ജില്ലകളിലെ ജനസംഖ്യാ മാറ്റം നേരിട്ട് പരിശോധിക്കാൻ ഉന്നതതല സമിതി എത്തും; നിർദ്ദേശം നൽകി അമിത് ഷാ

ആർഎസ്എസ് പരിപാടിയിൽ പങ്കെടുത്ത മൂന്ന് വിസിമാരും കേരളത്തോട് മാപ്പ് പറയണം; വൈസ് ചാൻസലർമാർക്ക് ഉണ്ടായത് ഗുരുതരമായ വീഴ്ച : മുഖ്യമന്ത്രി

പാക്ക് ചെയ്യുന്നതിനുള്ള വസ്തുക്കള്‍ ഇല്ല, സംസ്ഥാനത്ത് ജവാന്‍ മദ്യത്തിന്റെ ഉല്‍പ്പാദനം പൂര്‍ണമായും നിലച്ചു

തൃണമൂൽ കോൺഗ്രസിലെ ആഭ്യന്തര കലാപം പിളർപ്പിലേക്ക്; യഥാർത്ഥ തൃണമൂൽ തങ്ങളെന്ന് വിമതർ, നാളെ സ്പീക്കർക്ക് കത്ത് നൽകും

നെടുമ്പാശ്ശേരിയില്‍ വിമാനം താഴ്ന്ന് പറന്ന് വീടിന്റെ മേല്‍ക്കൂര തകര്‍ന്നു; ഒരാള്‍ക്ക് പരിക്ക്

'നിപ പ്രതിരോധത്തില്‍ ഏകോപനമില്ലായ്മ തുടരുന്നു, മുന്‍ സര്‍ക്കാര്‍ കാണിച്ച ജാഗ്രത ഇപ്പോള്‍ കാണാനില്ല'; ആരോഗ്യവകുപ്പിനെ വിമർശിച്ച് പിണറായി വിജയന്‍

കോഴിക്കോട് വീണ്ടും ഷിഗെല്ല കേസ്; പയ്യോളിയിൽ 9 വയസുകാരന് രോഗബാധ സ്ഥിരീകരിച്ചു

ഇന്ത്യയുടെ തീരങ്ങളിൽ നിശ്ശബ്ദമായി നടക്കുന്നത് ഒരു പരിസ്ഥിതി ദുരന്തമല്ല, ഒരു രാഷ്ട്രീയ കുറ്റകൃത്യമാണ്